Activate your premium subscription today
ഇന്ത്യന് സൂപ്പർ ലീഗിന്റെ ആദ്യ പ്ലേ ഓഫിൽ മുംബൈ സിറ്റി എഫ്സിയെ ഗോൾമഴയിൽ മുക്കി ബെംഗളൂരു എഫ്സി. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് മുംബൈ സിറ്റിയെ തകർത്താണ് ബെംഗളൂരു സെമി ഫൈനലിൽ കടന്നത്. പന്തടക്കത്തിലും പാസുകളിലും മുംബൈ മുന്നിൽനിന്നെങ്കിലും
ബെംഗളൂരു ∙ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരങ്ങൾക്കു നാളെ തുടക്കം. ആദ്യ 2 സ്ഥാനക്കാരായ കൊൽക്കത്ത മോഹൻ ബഗാനും എഫ്സി ഗോവയും നേരിട്ടു സെമിഫൈനലിൽ എത്തിയപ്പോൾ 3 മുതൽ 6 വരെ സ്ഥാനങ്ങളിലുള്ള 4 ടീമുകളാണ് പ്ലേ ഓഫ് കളിച്ചു സെമി ബെർത്ത് നേടാൻ രംഗത്തുള്ളത്. നാളെ ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിയും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. 30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്സിയെ നേരിടും. ഈ മത്സരങ്ങളിലെ വിജയികൾ സെമിഫൈനലിൽ ഗോവയ്ക്കും ബഗാനും എതിരാളികളാവും. ഏപ്രിൽ 2,3,6,7 തീയതികളിലാണ് ഇരുപാദ സെമിഫൈനലുകൾ. ഏപ്രിൽ 12നു ഫൈനൽ.
ബെംഗളൂരു∙ ജീവൻമരണ പോരാട്ടത്തിൽ ബെംഗളൂരു എഫ്സിയെ 2–0ന് മറികടന്ന് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ പ്ലേഓഫിൽ. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലാലിയൻസുവാല ഛാങ്തെ (8–ാം മിനിറ്റ്), നിക്കോളാസ് കരേലിസ് (37) എന്നിവരാണ് മുംബൈയ്ക്കായി ലക്ഷ്യം കണ്ടത്.
ആളും ആരവവും ഒഴിഞ്ഞ സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റിയെ ഒറ്റഗോളിൽ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിനു വിജയാശ്വാസം. പ്ലേ ഓഫ് സ്വപ്നം പൊളിഞ്ഞതോടെ നിർണായകമല്ലാതായ മത്സരത്തിൽ ക്വാമി പെപ്രയാണ് (52 മിനിറ്റ്) ബ്ലാസ്റ്റേഴ്സിന്റെ വിജയശില്പി. സീസണിൽ 23 മത്സരം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിനു 28 പോയിന്റായി. ലീഗിലെ സ്ഥാനം ഒൻപതായി. 33 പോയിന്റ് ഉള്ള മുംബൈയ്ക്കു പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം. കൊച്ചിയിൽ
ഇന്ത്യൻ സൂപ്പർ ലീഗ് 2025 സീസണിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വിജയം. മറുപടിയില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി എഫ്സിയെയാണു ബ്ലാസ്റ്റേഴ്സ് തോൽപിച്ചത്. 52–ാം മിനിറ്റിൽ വിദേശ താരം ക്വാമെ പെപ്രയാണു ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ച ശേഷമായിരുന്നു കളിയിലേക്കു ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയത്.
ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മുംബൈ സിറ്റി എഫ്സിക്കു ജയം (2–0). ഷില്ലോങ്ങിൽ നടന്ന മത്സരത്തിൽ ബിപിൻ സിങ് (41–ാം മിനിറ്റ്), ലാലിയൻസുവാല ഛാങ്തെ (90+2) എന്നിവരാണ് ഗോൾ നേടിയത്.
മുംബൈ ∙ ഐഎസ്എൽ ഫുട്ബോളിൽ അനിഷേധ്യ ലീഡ് തുടർന്ന് കൊൽക്കത്ത മോഹൻ ബഗാൻ. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ബഗാൻ 1–0ന് ബെംഗളൂരു എഫ്സിയെ തോൽപിച്ചു. 74–ാം മിനിറ്റിൽ ലിസ്റ്റൻ കൊളാസോയാണ് ബഗാന്റെ വിജയഗോൾ നേടിയത്.
ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി – പഞ്ചാബ് എഫ്സി മത്സരം 1–1 സമനില. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ലൂക്ക മാജ്സൻ നേടിയ ഗോളിൽ പഞ്ചാബ് ലീഡെടുത്തു. മുംബൈയ്ക്കായി ഗ്രീക്ക് ഫുട്ബോളർ നിക്കോസ് കരേലിസ് 58–ാം മിനിറ്റിൽ സമനില ഗോൾ നേടി.
ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റിയെ 3–0നു തകർത്ത് ജംഷഡ്പുർ എഫ്സി. മലയാളി താരം മുഹമ്മദ് സനാൻ (64), ജോർദാൻ മറെ (86), ജാവി ഹെർണാണ്ടസ് (90+6) എന്നിവരാണ് ജംഷഡ്പുരിനായി ഗോൾ നേടിയത്.
കൊച്ചി ∙ മുംബൈ സിറ്റിക്കൊപ്പം ഐഎസ്എൽ കിരീടം നേടിയ പ്രതിരോധതാരം അമേയ് രണവദെ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ. മുംബൈയിൽ നിന്നു വായ്പാടിസ്ഥാനത്തിൽ ഒഡീഷ എഫ്സിയിലെത്തിയ റൈറ്റ്ബാക്ക് 3 വർഷത്തേക്കാണ് ബ്ലാസ്റ്റേഴ്സുമായി കരാറിലായത്.
Results 1-10 of 110