Activate your premium subscription today
ചെന്നൈ∙ ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിയെ 3–0ന് തോൽപിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ചെന്നൈയിന്റെ സ്വന്തം മൈതാനമായ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നെസ്റ്റർ ആൽബിയാക് (7–ാം മിനിറ്റ്), എം.എസ്.ജിതിൻ (26), അലാദീൻ അജാരെ (38) എന്നിവരാണ് നോർത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടത്.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കു സ്വന്തം ഗ്രൗണ്ടിൽ തോൽവി. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ജെഎഫ്സിയെ 2–0ന് കീഴടക്കിയത്. 6, 81 മിനിറ്റുകളിൽ മൊറോക്കൻ താരം അലാദിൻ അജാരെയാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്.
ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മുംബൈ സിറ്റി എഫ്സിക്കു ജയം (2–0). ഷില്ലോങ്ങിൽ നടന്ന മത്സരത്തിൽ ബിപിൻ സിങ് (41–ാം മിനിറ്റ്), ലാലിയൻസുവാല ഛാങ്തെ (90+2) എന്നിവരാണ് ഗോൾ നേടിയത്.
സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കേരളത്തിന്റെ പ്രതിരോധ നിരയിൽ തിളങ്ങിയ മുഹമ്മദ് അർഷാഫ് ഐഎസ്എലിലേക്ക്. ഇരുപതുകാരനായ അർഷാഫ് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കരാർ ഒപ്പിട്ടു. രണ്ടരവർഷത്തേക്കാണ് കരാർ.
ആദ്യ പകുതിയിൽ തന്നെ പത്തു പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന്റെ പോരാട്ട വീര്യത്തെ തടയാന്‍ നോർത്ത് ഈസ്റ്റിനു സാധിച്ചില്ല. ഇരമ്പിയെത്തിയ നോർത്ത് ഈസ്റ്റ് കുതിപ്പുകളെ ഫലപ്രദമായി പ്രതിരോധിച്ച ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ വിജയത്തിനു സമാനമായ സമനില. 18 ഷോട്ടുകളുമായി കളം നിറഞ്ഞു കളിച്ച നോർത്ത് ഈസ്റ്റിനെ രണ്ടാം പകുതിയില്‍ പ്രതിരോധക്കോട്ട കെട്ടി ബ്ലാസ്റ്റേഴ്സ് പ്രതിരോധിച്ചു. 17 മത്സരങ്ങളില്‍നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – കൊൽക്കത്ത മുഹമ്മദൻസ് മത്സരം ഗോൾരഹിത സമനില. ഇരുടീമും ഓരോ പോയിന്റ് പങ്കുവച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വമ്പന്‍ വിജയം. പോയിന്റു പട്ടികയിലെ രണ്ടാമൻമാരായ ജാംഷഡ്പൂരിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് തകർത്തുവിട്ടത്. 29–ാം മിനിറ്റിൽ സ്റ്റീഫൻ ഇസെ ചുവപ്പു കാർഡു കണ്ടു പുറത്തായതോടെ ജാംഷഡ്പൂർ പത്തുപേരുമായാണ് കളിയിൽ ഭൂരിഭാഗവും കളിച്ചത്.
ഗുവാഹത്തി ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3–2നു തോൽപിച്ച് ചെന്നൈയിൻ എഫ്സി. 5–ാം മിനിറ്റിൽ െസ്റ്റർ ആൽബിയാച്ച് നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് മുന്നിലെത്തിയെങ്കിലും വിൽമർ ജോർദാന്റെ ഡബിൾ ഗോളുകളിൽ ചെന്നൈയിൻ മുന്നിലെത്തി. ഇടയ്ക്കു ലൂക്കാസ് ബ്രാംബില്ലയും ഗോൾ നേടിയിരുന്നു. പെനൽറ്റി കിക്ക് ഗോളാക്കി അലാദിൻ അജാരെ നോർത്ത് ഈസ്റ്റിന്റെ തോൽവിഭാരം കുറച്ചു(3–2).
മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിലെ എഫ്സി ഗോവ–നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിൽ ആവേശ സമനില (3–3). ഇൻജറി ടൈമിൽ (90+4) ബോർഹ ഹെരേര നേടിയ ഗോളിലാണ് ഗോവ സമനില നേടിയെടുത്തത്. അർമാൻഡോ സാദിക്കു (45+2–പെനൽറ്റി, 47) ഗോവയ്ക്കായും നെസ്റ്റർ ആൽബിയാഷ് (6, 51) നോർത്ത് ഈസ്റ്റിനായും ഇരട്ടഗോൾ നേടി. 56–ാം മിനിറ്റിൽ അലാദ്ദീൻ അജാരെയാണ് നോർത്ത് ഈസ്റ്റിന്റെ മൂന്നാം ഗോൾ നേടിയത്.
ന്യൂഡൽഹി ∙ഗുവാഹത്തിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഐഎസ്എൽ മത്സരത്തിനിടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡിഫൻഡർ അഷീർ അക്തറിനു റഫറി നൽകിയ ചുവപ്പുകാർഡ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി മഞ്ഞക്കാർഡായി ലഘൂകരിച്ചു. നോവ സദൂയിയെ ഫൗൾ ചെയ്തതിനാണ് അഷീറിന് ചുവപ്പുകാർഡ് ലഭിച്ചത്.
Results 1-10 of 67