Activate your premium subscription today
ഐഎസ്എൽ ഫുട്ബോളിലെ അരങ്ങേറ്റ സീസണിൽ സ്വന്തം മൈതാനത്ത് ഒരു വിജയം പോലും നേടാനാകാതെ കൊൽക്കത്ത മുഹമ്മദൻസ്. സീസണിലെ അവസാന മത്സരത്തിൽ മുഹമ്മദൻസും പഞ്ചാബ് എഫ്സിയും 2–2 സമനിലയിൽ പിരിഞ്ഞു.
ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്ക് എവേ വിജയം. ഹൈദരാബാദ് എഫ്സിയെ 3–1ന് തോൽപിച്ചു. അലക്സ് സജി (സെൽഫ് ഗോൾ), ലൂക്കാ മാജ്സൻ, ഷമി സിങ്മയൂം എന്നിവരുടെ ഗോളുകളാണ് പഞ്ചാബിനു വിജയം നൽകിയത്.
ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സി– പഞ്ചാബ് എഫ്സി മത്സരം 1–1 സമനില. ഒന്നാം പകുതിയുടെ അവസാനം പെട്രോസ് ഗിയാകൗമാകിസിലൂടെ (45+2) പഞ്ചാബ് മുന്നിലെത്തിയെങ്കിലും 51–ാം മിനിറ്റിൽ ഇസാക് വൻലാൽറൗട്ട്ഫെലയിലൂടെ ഒഡീഷ സമനില പിടിച്ചു.
ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിയെ 3–0ന് തോൽപിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ജാമി മക്ലാരൻ (56, 90 മിനിറ്റുകൾ), ലിസ്റ്റൻ കൊലാകോ (63) എന്നിവരാണ് ബഗാനായി ലക്ഷ്യം കണ്ടത്.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കു വിജയം. പഞ്ചാബ് എഫ്സിയെ 2–1നു തോൽപിച്ചു. പ്രതീക് ചൗധരി, ജാവി ഹെർണാണ്ടസ് എന്നിവരാണു ജംഷഡ്പുരിനായി ഗോൾ നേടിയത്. എസക്കിയേൽ വിദാൽ പഞ്ചാബിനായി ഗോൾ മടക്കി.
ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി – പഞ്ചാബ് എഫ്സി മത്സരം 1–1 സമനില. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ലൂക്ക മാജ്സൻ നേടിയ ഗോളിൽ പഞ്ചാബ് ലീഡെടുത്തു. മുംബൈയ്ക്കായി ഗ്രീക്ക് ഫുട്ബോളർ നിക്കോസ് കരേലിസ് 58–ാം മിനിറ്റിൽ സമനില ഗോൾ നേടി.
ഡൽഹിയിലെ കടുത്ത പോരിൽ പഞ്ചാബ് സിംഹങ്ങളെ വീഴ്ത്തിയ ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇടക്കാല പരിശീലകൻ ടി.ജി.പുരുഷോത്തമൻ ‘വിജയ സൂത്രവാക്യം’ വെളിപ്പെടുത്തി: ‘‘ടീം വർക്, അതാണു പ്രധാനം! കഠിനമായിരുന്നു മത്സരം. 9 പേരിലേക്കു ചുരുങ്ങിയിട്ടും ടീം ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. സാഹചര്യത്തിനൊത്തു കളിക്കാൻ കളിക്കാർക്കു കഴിഞ്ഞു.’’ – പഞ്ചാബ് എഫ്സിക്കെതിരായ ജയം 13 നു കൊച്ചിയിൽ ഒഡീഷ എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിനു കരുത്താകും.
ന്യൂഡൽഹി ∙ തിരുവോണ ദിനത്തിൽ മുടങ്ങിയ വിജയസദ്യ പുതുവർഷത്തിൽ പഞ്ചാബ് എഫ്സിയുടെ വീട്ടുമുറ്റത്തിരുന്നുണ്ട് കേരള ബ്ലാസ്റ്റേഴ്സ്. മൂടൽമഞ്ഞ് പൊതിഞ്ഞുനിന്ന ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആവേശച്ചൂട് പകർന്ന്, പഞ്ചാബ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് 1–0 ജയം. കഴിഞ്ഞ തിരുവോണ ദിനത്തിൽ ഇരുടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ പഞ്ചാബ് 2–1ന് വിജയിച്ചിരുന്നു.
ന്യൂഡൽഹി∙ രണ്ടാം പകുതിയിലെ നാടകീയമായ ചുവപ്പുകാർഡുകളും ഡൽഹിയിലെ കൊടും തണുപ്പും ബ്ലാസ്റ്റേഴ്സിന്റെ വിജയത്തെ തടഞ്ഞില്ല. പഞ്ചാബ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. 44–ാം മിനിറ്റിൽ മൊറോക്കൻ താരം നോവ സദൂയിയാണു ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ഒടുവിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലും തോറ്റ ബ്ലാസ്റ്റേഴ്സിന് ഞായറാഴ്ചത്തെ പോരാട്ടത്തിൽ ജയം അനിവാര്യമായിരുന്നു.
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ സീസൺ പാതിവഴിയിൽ ഹെഡ് കോച്ച് മികായേൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് ‘സ്ഥിരം’ പരിശീലകനെ ഉടൻ നിയമിക്കാൻ സാധ്യത കുറവ്. ഇടക്കാല പരിശീലകനായി നിയോഗിക്കപ്പെട്ട ടി.ജി.പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ തൽസ്ഥാനത്തു തുടരും.
Results 1-10 of 19