Activate your premium subscription today
മഡ്രിഡ് ∙ സ്പാനിഷ് ലാലിഗ ഫുട്ബോളിൽ ടോപ് സ്കോററായി റയൽ മഡ്രിഡ് താരം കിലിയൻ എംബപെ. 34 കളികളിൽ നിന്നായി 31 ഗോളുകളാണ് ഈ സീസണിലെ നേട്ടം. അത്ലറ്റിക് ബിൽബാവോയ്ക്കെതിരായ അവസാന ലീഗ് മത്സരത്തിൽ 2 ഗോളുകൾ നേടിയെങ്കിലും ബാർസിലോന താരം റോബർട്ട് ലെവൻഡോവ്സ്കിക്ക് എംബപെയ്ക്ക് ഒപ്പമെത്താനായില്ല.
മഡ്രിഡ്∙ അഭ്യൂഹങ്ങൾ ശരിവച്ച് മുൻ താരം കൂടിയായ സാബി അലൊൻസോയെ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ് പരിശീലകനായി പ്രഖ്യാപിച്ചു. ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി പോകുന്ന ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ പിൻഗാമിയായാണ് സാബി അലൊൻസോ റയലിലെത്തുന്നത്. നിലവിൽ ജർമൻ ബുന്ദസ് ലിഗയിൽ ബയേർ ലെവർക്യൂസന്റെ പരിശീലകനാണ്. മൂന്നു വർഷത്തേക്കാണ് റയലും അലൊൻസോയും തമ്മിലുള്ള കരാർ.
സീസണിലെ രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെ ലാലിഗ കിരീടം സ്വന്തമാക്കി ബാർസിലോന. ക്ലബ്ബിന്റെ ചരിത്രത്തിലെ 28–ാം കിരീടമാണിത്. വ്യാഴാഴ്ച എസ്പന്യോളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കു വീഴ്ത്തിയതോടെയാണ് ബാഴ്സ കിരീടമുറപ്പിച്ചത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ
ബാർസിലോന ∙ ഇടയ്ക്കിടെ അദ്ഭുതപ്രവൃത്തികൾക്കായി അവതരിക്കുന്ന മജീഷ്യനെപ്പോലെയാണ് അത്ലറ്റിക്കോ മഡ്രിഡ് താരം അലക്സാണ്ടർ സോർലോത്ത്. ഇത്തവണ നോർവെ താരത്തിന്റെ മാജിക് റയൽ സോസിദാദിനെതിരെ. 4 മിനിറ്റിനുള്ളിൽ ഹാട്രിക് പൂർത്തിയാക്കിയ സോർലോത്തിന്റെ മികവിൽ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്ലറ്റിക്കോയ്ക്ക് 4–0 ജയം. അത്ലറ്റിക്കോയുടെ 4 ഗോളുകളും സോർലോത്ത് തന്നെയാണ് നേടിയത്.
ബാർസിലോന ∙ കളിയുടെ തുടക്കത്തിൽ രണ്ടു ഗോൾ നേടിയതേ റയൽ മഡ്രിഡിന് ഓർമയുണ്ടായുള്ളൂ; ആദ്യ പകുതിയിൽ തന്നെ റയലിനെ നിസ്സഹായരാക്കി നേടിയ നാലു ഗോളുകളിൽ എൽ ക്ലാസിക്കോ പോരിൽ ബാർസിലോനയ്ക്ക് ആവേശജയം. രണ്ടാം പകുതിയിൽ ഹാട്രിക് തികച്ച എംബപെയിലൂടെ റയൽ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും ബാർസ അനായാസം പിടിച്ചുനിന്നു (4–3).
മഡ്രിഡ് ∙ സ്പാനിഷ് ലാലിഗ കിരീടത്തിനായി അവസാന ശ്വാസം വരെ പൊരുതാൻ തന്നെയാണ് റയൽ മഡ്രിഡിന്റെ തീരുമാനം! കിലിയൻ എംബപെയുടെ ഇരട്ടഗോളുകളുടെ മികവിൽ സെൽറ്റ വിഗോയെ 3–2നു മറികടന്ന റയൽ ഒന്നാമതുള്ള ബാർസയുമായുള്ള അകലം 4 പോയിന്റായി നിലനിർത്തി. ബാർസ റയൽ വല്ലദോലിഡിനെ 2–1നു തോൽപിച്ചതിനു പിന്നാലെയായിരുന്നു റയലിന്റെ ജയം.
മഡ്രിഡ് ∙ ചാംപ്യൻസ് ലീഗിൽനിന്ന് പുറത്തായതിന്റെ നിരാശയ്ക്കിടെ, സ്പാനിഷ് ലാലിഗയിൽ വിജയത്തുടർച്ചയുമായി ഒന്നാം സ്ഥാനക്കാരായ ബാർസിലോനയുമായുള്ള അകലം കുറച്ച് റയൽ മഡ്രിഡ്. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ഗെറ്റഫയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത റയൽ, ബാർസയുമായുള്ള പോയിന്റ് വ്യത്യാസം വീണ്ടും നാലാക്കി കുറച്ചു. 21–ാ മിനിറ്റിൽ ആർദ ഗുലർ നേടിയ ഗോളാണ് റയലിന് വിജയം സമ്മാനിച്ചത്.
മഡ്രിഡ്∙ സൂപ്പർതാരം കിലിയൻ എംബപ്പെ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയ മത്സരത്തിൽ ഡിപോർട്ടീവോ അലാവസിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്ത് റയൽ മഡ്രിഡ്. ആവേശകരമായ മത്സരത്തിൽ 34–ാം മിനിറ്റിൽ എഡ്വാർഡോ കാമവിംഗയാണ് റയലിന്റെ വിജയഗോൾ നേടിയത്. ഫെഡറിക്കോ വാൽവെർദയുടെ പാസിൽ നിന്നായിരുന്നു ഗോൾ. മത്സരത്തിനിടെ 38–ാം
മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ കരുത്തരായ ബാർസിലോനയെ വിറപ്പിക്കുന്ന പ്രകടനവുമായി തരംതാഴ്ത്തലിന്റെ വക്കിലുള്ള ലെഗാനസ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാർസ ലെഗാനെസിനെ പരാജയപ്പെടുത്തിയത്. 48–ാം മിനിറ്റിൽ ലെഗാനസ് താരം ജോർജ് സയിൻസ് വഴങ്ങിയ സെൽഫ് ഗോളാണ് ബാർസയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം
ലാലിഗയിൽ റയൽ മഡ്രിഡിനു തോൽവി. വലൻസിയ 2–1നാണ് റയലിനെ തോൽപിച്ചത്. മത്സരത്തിന്റെ ഇന്ജറി ടൈമിൽ ഹ്യുഗോ ഡുറോ നേടിയ ഗോളാണ് വലൻസിയയെ വിജയത്തിലെത്തിച്ചത്. 15–ാം മിനിറ്റിൽ മൊക്താർ ദഖാബിയിലൂടെ വലൻസിയ ആദ്യ ഗോൾ നേടി, 50–ാം മിനിറ്റിൽ വിനീസ്യൂസ് റയലിനായി വല കുലുക്കി.
Results 1-10 of 186