Activate your premium subscription today
കൊൽക്കത്ത∙ കേരള ബ്ലാസ്റ്റേഴ്സ് വർഷങ്ങളായി മോഹിച്ചിട്ടും ഇതുവരെ ലഭിക്കാത്ത ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കിരീടം അഞ്ചാം തവണയും കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാന്റെ ഷോകേസിലേക്ക്! മോഹൻ ബഗാന്റെ തട്ടകത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ ബെംഗളൂരു എഫ്സിയെ 2–1ന് തകർത്താണ് അവർ തുടർച്ചയായ ഐഎസ്എൽ കിരീടം തിരിച്ചുപിടിച്ചത്. ആദ്യം ഗോളടിച്ച് മുന്നിൽക്കയറിയ ബെംഗളൂരു എഫ്സിയെ, പിന്നിൽനിന്നും തിരിച്ചടിച്ച് വീഴ്ത്തിയാണ് ഈ കിരീടനേട്ടമെന്നത് അതിന്റെ മധുരം വർധിപ്പിക്കുന്നു.
മഡ്ഗാവ്∙ രണ്ടാം പാദ സെമിയിൽ എഫ്സി ഗോവയോട് അവരുടെ തട്ടകത്തിൽ തോറ്റിട്ടും, ഇൻജറി ടൈമിൽ തകർപ്പൻ ഹെഡർ ഗോളുമായി രക്ഷകനായ വെറ്ററൻ താരം സുനിൽ ഛേത്രിയുടെ മികവിൽ ബെംഗളൂരു എഫ്സി ഐഎസ്എൽ ഫൈനലിൽ. ആവേശകരമായ രണ്ടാം പാദ സെമിയിൽ 2–1ന് തോറ്റ ബെംഗളൂരു, ആദ്യ പാദത്തിലെ 2–0 വിജയത്തിന്റെ ബലത്തിൽ ഇരുപാദങ്ങളിലുമായി 3–2ന്റെ ലീഡ് നേടിയാണ് ഫൈനലിലേക്ക് മുന്നേറിയത്.
ഇന്ത്യന് സൂപ്പർ ലീഗിന്റെ ആദ്യ പ്ലേ ഓഫിൽ മുംബൈ സിറ്റി എഫ്സിയെ ഗോൾമഴയിൽ മുക്കി ബെംഗളൂരു എഫ്സി. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് മുംബൈ സിറ്റിയെ തകർത്താണ് ബെംഗളൂരു സെമി ഫൈനലിൽ കടന്നത്. പന്തടക്കത്തിലും പാസുകളിലും മുംബൈ മുന്നിൽനിന്നെങ്കിലും
ഷില്ലോങ് ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിൽ ഇന്നു ബംഗ്ലദേശിനെ നേരിടുന്ന ഇന്ത്യയുടെ പ്രധാന എതിരാളി ഒരേയൊരാളാണ്; ഡിഫൻസീവ് മിഡ്ഫീൽഡർ ഹംസ ചൗധരി! ഇംഗ്ലണ്ട് അണ്ടർ 23 ടീമിൽ വരെ കളിച്ച ശേഷം അമ്മയുടെ ജന്മനാടായ ബംഗ്ലദേശിന്റെ ജഴ്സിയണിയാൻ തീരുമാനിച്ച ഹംസയുടെ പ്രതിരോധപ്പൂട്ട് പൊട്ടിച്ചു ഗോളടിക്കുകയെന്നതാണ് ഇന്ന് ഇന്ത്യയ്ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഷില്ലോങ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇന്നു രാത്രി ഏഴിനാണു കിക്കോഫ്.
വിരമിക്കൽ തീരുമാനം പിൻവലിച്ച് സുനിൽ ഛേത്രി മടങ്ങിയെത്തിയ മത്സരത്തിൽ മാലദ്വീപിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തുവിട്ട് ഇന്ത്യ. രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ രാഹുൽ ഭേക്കെ (34–ാം മിനിറ്റ്), ലിസ്റ്റൻ കൊളാസോ (66), സുനിൽ ഛേത്രി (76) എന്നിവരാണ് ഇന്ത്യയ്ക്കായി വല കുലുക്കിയത്. ഇന്ത്യൻ ജഴ്സിയിൽ ഛേത്രിയുടെ 95–ാം ഗോളാണ് ഷില്ലോങ്ങിൽ നേടിയത്.
ന്യൂഡൽഹി ∙ ഈ മാസം അവസാനം നടക്കുന്ന ബംഗ്ലദേശിനെതിരായ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ വിജയം ലക്ഷ്യമിട്ടാണു സുനിൽ ഛേത്രിയെ ടീമിലേക്കു മടക്കിക്കൊണ്ടുവരാനുള്ള ചർച്ചകൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ആരംഭിച്ചത്. 25നു ഷില്ലോങ്ങിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യയ്ക്കു നിർണായകമാണ്.
രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ കളിക്കാനൊരുങ്ങുന്നു. വിരമിക്കൽ പിൻവലിച്ച ഛേത്രി എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങും. 40 വയസ്സുകാരനായ ഛേത്രി മൂന്നാം റൗണ്ടിലെ പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെയാണു കളിക്കുക.
രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ച സുനിൽ ഛേത്രിക്കു പകരക്കാരൻ ആരാകും എന്നൊരു ചോദ്യമായിരുന്നു ഇത്തവണ ഐഎസ്എൽ സീസണിന്റെ ടീസർ പരസ്യങ്ങളിലൊന്ന്. ആ ചോദ്യത്തിനു സീസൺ പാതിവഴിയെത്തുമ്പോൾ ബെംഗളൂരു ഒരു തിരുത്ത് നൽകിയിരിക്കുന്നു - സുനിൽ ഛേത്രിക്കു പകരം സുനിൽ ഛേത്രി മാത്രം. ക്യാപ്റ്റൻ, ലീഡർ, ലെജൻഡ് എന്ന 3 വാക്കുകളിൽ ഇന്ത്യൻ ഫുട്ബോളിൽ ചിരകാല വിലാസം കുറിച്ച ഛേത്രി ആ വിശേഷണങ്ങളിലേക്കു മജീഷ്യൻ എന്ന വാക്ക് കൂടി ചേർത്തുവച്ചിരിക്കുന്നു. അതിനുള്ള തെളിവായിരുന്നു, കഴിഞ്ഞ ശനിയാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു മത്സരം.
കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ മുഹമ്മദൻസിനെതിരെ ബെംഗളൂരുവിന് ജയം (2–1). 8–ാം മിനിറ്റിൽ ലോബി മൻസോകിയുടെ ഗോളിൽ മുന്നിലെത്തിയ മുഹമ്മദൻസിനെതിരെ സുനിൽ ഛേത്രിയുടെ മികവിലാണ് ബെംഗളൂരുവിന്റെ ജയം.
ബെംഗളൂരു ∙ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചെങ്കിലും സുനിൽ ഛേത്രിയുടെ ബൂട്ടുകൾക്കു വിശ്രമമില്ല. ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 3–0ന് തോൽപിച്ച ബെംഗളൂരു എഫ്സി സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയപ്പോൾ 2 ഗോളുകൾ പിറന്നതു ക്യാപ്റ്റൻ ഛേത്രിയുടെ ബൂട്ട്സിൽനിന്ന്.
Results 1-10 of 102