Activate your premium subscription today
ഫിഫ ദ് ബെസ്റ്റ്, പുരുഷ താരമായി ബ്രസീലിന്റെ യുവ സ്ട്രൈക്കർ വിനീസ്യൂസ് ജൂനിയർ. ലയണൽ മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് ബ്രസീലിയൻ യുവതാരം നേട്ടം സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനായി കഴിഞ്ഞ സീസണിൽ ലാ ലിഗ, ചാംപ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തിയ താരമാണ് വിനിസ്യൂസ്. മികച്ച വനിതാ താരമായി ബാർസിലോനയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്മാറ്റി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് ബോൺമാറ്റിയുടെ പുരസ്കാര നേട്ടം.
കഴിഞ്ഞ ഒരു വർഷത്തെ മികച്ച ലോക ഫുട്ബോളർക്കുളള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന്റെ പട്ടികയിൽ ഇടം പിടിച്ച് ലയണൽ മെസ്സിയും. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 11 അംഗ പട്ടികയിൽ ഇടംപിടിച്ചില്ല. പുരസ്കാര കാലയളവിൽ അർജന്റീനയ്ക്കൊപ്പം കോപ്പ അമേരിക്ക നേടിയതാണ് മെസ്സിക്കു നേട്ടമായത്. എന്നാൽ ബലോൻ ദ് ഓർ പുരസ്കാരത്തിന്റെ 30 അംഗ പട്ടികയിൽ പോലും മെസ്സി ഇടംപിടിച്ചിരുന്നില്ല.
ഫിഫ ഫാൻ പുരസ്കാരത്തിന് ഇത്തവണ അർഹനായത് അർജന്റീന ആരാധകൻ യൂഗോ ഡാനിയേൽ ഇനിഗ്വെസ്. കഴിഞ്ഞ വർഷം അർജന്റീനയിലെ ക്ലബ് മത്സരത്തിനിടെ ഗാലറിയിൽ ഇനിഗ്വെസ് മകന് കുപ്പിപ്പാൽ നൽകുന്ന ദൃശ്യം ഫുട്ബോൾ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഒരു 100 മീറ്റർ ഓട്ട മത്സരത്തിന്റെ ഉദ്വേഗമുണ്ടായിരുന്നു തിങ്കളാഴ്ച ലണ്ടനിലെ ഫിഫ ദ് ബെസ്റ്റ് പുരസ്കാര വേദിയിൽ. ലോകകപ്പ് നേട്ടവുമായി കഴിഞ്ഞ തവണ മികച്ച ലീഡോടെയാണ് മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം അർജന്റീന താരം ലയണൽ മെസ്സി സ്വന്തമാക്കിയതെങ്കിൽ ഇത്തവണ മെസ്സിയെയും ഫ്രഞ്ച് താരം കിലിയൻ എംബപെയെയും പിന്നിലാക്കി നോർവേ താരം എർലിങ് ഹാളണ്ട് പുരസ്കാരം നേടുമോയെന്നതായിരുന്നു ആകാംക്ഷ.
മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിനുള്ള അന്തിമപട്ടികയിൽ ലയണൽ മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട് എന്നിവർ. അയ്റ്റാന ബോൺമറ്റി, ലിൻഡ കെയ്സഡോ, ജെന്നിഫർ ഹെർമോസോ എന്നിവരാണ് മികച്ച വനിതാ താരത്തിനുള്ള മൂന്നംഗ പട്ടികയിലുള്ളത്.
ഫിഫ ബെസ്റ്റ് പുരുഷ ഫുട്ബോളർ പുരസ്കാരത്തിനുള്ള 12 താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട് എന്നിവർ. പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീൽ താരം നെയ്മാർ എന്നിവർ പട്ടികയിൽ ഇല്ല. സ്പെയിനിന്റെ അയ്റ്റാന ബോൺമറ്റിയാണ് വനിതകളുടെ ചുരുക്കപ്പട്ടികയിലെ പ്രമുഖതാരം.
മഡ്രിഡ്∙ ഫിഫ ദ് ബെസ്റ്റ് പുരുഷ ഫുട്ബോൾ താരത്തെ കണ്ടെത്താനുള്ള വോട്ടിങ്ങിൽ അർജന്റീന സൂപ്പര് താരം ലയണൽ മെസ്സിക്ക് വോട്ട് ചെയ്തതിന് ഓസ്ട്രിയ ക്യാപ്റ്റൻ ഡേവിഡ് അലാബയ്ക്കെതിരെ ആരാധകരുടെ വംശീയാധിക്ഷേപം. താരത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് വ്യാപക അധിക്ഷേപ വാക്കുകൾ ഉയരുന്നത്.
പാരിസ് ∙ ലോകകപ്പ് നേട്ടം അലങ്കാരമായ ലയണൽ മെസ്സിയുടെ ‘ബെസ്റ്റ് വർഷത്തിന്’ ഫിഫയുടെ പുരസ്കാരത്തിളക്കവും. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന് അർജന്റീന താരം ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസ് താരങ്ങളായ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവരെയാണ്
കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരപട്ടികയിൽ ലയണൽ മെസ്സി, നെയ്മാർ, കിലിയൻ എംബപെ എന്നിവർ. അർജന്റീനയുടെ ജൂലിയൻ അൽവാരസ്, മൊറോക്കോയുടെ അഷ്റഫ് ഹക്കീമി, ഇംഗ്ലണ്ടിന്റെ ജൂഡ് ബെലിങ്ങാം, ബ്രസീലിന്റെ വിനീസ്യൂസ് ജൂനിയർ തുടങ്ങിയ യുവതാരങ്ങളും 14 അംഗ പട്ടികയിലുണ്ട്. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല.
സൂറിക് (സ്വിറ്റ്സർലൻഡ്) ∙ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ദ് ബെസ്റ്റ് പുരസ്കാരം പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്ക്. ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനും പോളണ്ട് ദേശീയ ടീമിനും വേണ്ടി നടത്തിയ അവിസ്മരണീയ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് മുപ്പത്തിമൂന്നുകാരനായ ലെവൻഡോവ്സ്കി.... FIFA Awards, Robert Lewandowski
Results 1-10 of 15