Activate your premium subscription today
മെട്രൊപൊളിറ്റാനോ സ്റ്റേഡിയത്തിലെ പുല്ലിൽ തെന്നി വീണു പോയത് യൂലിയൻ അൽവാരസ് മാത്രമല്ല; അത്ലറ്റിക്കോ മഡ്രിഡിന്റെ ചാംപ്യൻസ് ലീഗ് പ്രതീക്ഷകൾ ഒന്നാകെയാണ്! രണ്ടര മണിക്കൂറോളം ആവേശവും വിവാദ പെനൽറ്റി നഷ്ടവുമെല്ലാം നിറഞ്ഞ പ്രീക്വാർട്ടർ മത്സരത്തിൽ അയൽക്കാരായ അത്ലറ്റിക്കോ മഡ്രിഡിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 4–2നു മറികടന്ന് റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. ഇരുപാദ സ്കോർ 2–2 ആയതിനെത്തുടർന്നാണ് എക്സ്ട്രാ ടൈമും പെനൽറ്റി ഷൂട്ടൗട്ടും വേണ്ടി വന്നത്.
യുവേഫ ചാംപ്യൻസ് ലീഗിൽനിന്ന് ലിവർപൂള് പുറത്ത്. പിഎസ്ജിക്കെതിരായ രണ്ടാം പാദ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ തോൽവി വഴങ്ങിയത്. ആദ്യ പാദത്തിൽ 1–0ന്റെ തോൽവി വഴങ്ങിയ ഫ്രഞ്ച് ക്ലബ്ബ്, ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിൽ നിശ്ചിത സമയത്ത് ഒരു ഗോളിനു മുന്നിലെത്തുകയായിരുന്നു.
ലിസ്ബൺ∙ മത്സരത്തിന്റെ ഏറിയപങ്കും 10 പേരുമായി കളിക്കേണ്ടി വന്നിട്ടും, യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ബാർസിലോന. ബ്രസീലിയൻ താരം റാഫീഞ്ഞ ഒരിക്കൽക്കൂടി രക്ഷകവേഷമണിഞ്ഞതോടെയാണ് ബാർസ ബെൻഫിക്കയെ വീഴ്ത്തിയത്. കരുത്തൻമാരുടെ പോരാട്ടത്തിൽ ലിവർപൂൾ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി.
മഡ്രിഡ്∙ ഡച്ച് ക്ലബ് പിഎസ്വി ഐന്തോവനെതിരെ ഗോൾവർഷവുമായി കൂറ്റൻ വിജയം കുറിച്ച് ആർസനൽ, മഡ്രിഡ് ക്ലബുകളുടെ പോരാട്ടത്തിൽ അത്ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തി റയൽ മഡ്രിഡ്, ക്ലബ് ബ്രൂഷെയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി ആസ്റ്റൺ വില്ല, തുല്യശക്തികളുടെ പോരാട്ടത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ സമനിലയിൽ തളച്ച്
മാഞ്ചസ്റ്റർ∙ എതിരാളികളുടെ തട്ടകത്തിൽ രണ്ടു തവണ പിന്നിലായിപ്പോയിട്ടും കരുത്തോടെ തിരിച്ചടിച്ച റയൽ മഡ്രിഡിന്, യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ പ്ലേഓഫിന്റെ ആദ്യ പാദത്തിൽ തകർപ്പൻ ജയം. ഇംഗ്ലിഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ 3–2നാണ് റയൽ തകർത്തത്. ആദ്യ പാദ പ്ലേഓഫിലെ മറ്റു മത്സരങ്ങളിൽ ഫ്രഞ്ച് വമ്പൻമാരായ
നിയോൺ (സ്വിറ്റ്സർലൻഡ്)∙ ഇത്തവണ ചാംപ്യൻസ് ട്രോഫി ഫുട്ബോളിൽ പ്രീക്വാർട്ടർ കളിക്കാൻ നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡ്, മുൻ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി എന്നിവരിൽ ഒരു ടീമേ ഉണ്ടാകൂ എന്ന് തീർച്ചയായി. സ്വിറ്റ്സർലൻഡിലെ നിയോണിൽ നടന്ന പ്രീക്വാർട്ടർ പ്ലേഓഫ് നറുക്കെടുപ്പിൽ, റയൽ മഡ്രിഡിന് എതിരാളികളായി
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ അവസാന ദിനത്തിലെ ‘കൂട്ടപ്പൊരിച്ചിലു’കൾക്കൊടുവിൽ, പ്രീക്വാർട്ടർ ഉറപ്പിച്ച എട്ടു ടീമുകളുടെയും പ്ലേഓഫ് കളിക്കേണ്ട 16 ടീമുകളുടെയും കാര്യത്തിൽ അന്തിമ ചിത്രമായി. ലിവർപൂളും ആർസനലും ഉൾപ്പെടെയുള്ള ടീമുകൾ നേരിട്ട് പ്രീക്വാർട്ടറിൽ കടന്നപ്പോൾ, റയൽ മഡ്രിഡും ബയൺ മ്യൂണിച്ചും പിഎസ്ജിയും ഉൾപ്പെടെയുള്ള വമ്പൻമാർ പ്ലേഓഫ് കളിക്കണം. അവസാന മത്സരത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ച് ജയിച്ച മാഞ്ചസ്റ്റർ സിറ്റിയും ഒരുവിധം പ്ലേഓഫ് യോഗ്യതയുള്ള ടീമുകളുടെ കൂട്ടത്തിൽ ‘കയറിക്കൂടി’.
മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗിൽ നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡ് തകർപ്പൻ വിജയവുമായി പ്ലേ ഓഫ് പ്രതീക്ഷകൾ കാത്തപ്പോൾ, ഇംഗ്ലിഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. റയൽ മഡ്രിഡ് ഓസ്ട്രിയൻ ക്ലബ്ബായ റെഡ്ബുൾ സാൽസ്ബർഗിനെ 5–1ന് തകർത്തുവിട്ടപ്പോൾ, ഫ്രഞ്ച് കരുത്തുമായെത്തിയ പിഎസ്ജി 4–2നാണ്
മഡ്രിഡ്∙ ഒൻപതു ഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ ‘മുഖം നോക്കാതെ’ പൊരുതിയ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ പിന്നിൽനിന്നും തിരിച്ചടിച്ച് വീഴ്ത്തി ബാർസിലോന. ആവേശം ഇൻജറി ടൈമിന്റെ അവസാന സെക്കൻഡ് വരെ കൂട്ടിനെത്തിയ മത്സരത്തിൽ 5–4നാണ് ബാർസയുടെ വിജയം. ആദ്യ പകുതിയിൽ ബാർസ 3–1ന് പിന്നിലായിരുന്നു. ഏഴു കളികളിൽനിന്ന്
യുവേഫ ചാംപ്യൻസ് ലീഗിൽ ബാർസിലോനയ്ക്ക് അഞ്ചാം വിജയം. 2–3നാണ് ബാർസിലോന ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ബൊറൂസിയയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റാഫിഞ്ഞ (52), ഫെറാൻ ടോറസ് (75, 85) എന്നിവരാണ് ബാർസയുടെ ഗോൾ സ്കോറർമാർ. ബൊറൂസിയയ്ക്കായി സെർഹു ഗുരാസി (60, 78) ഇരട്ട ഗോളുകൾ നേടി.
Results 1-10 of 42