Activate your premium subscription today
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടാംപാദ പ്രീക്വാർട്ടറിൽ റയൽ സോസിഡാഡിനെ 4–1നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപിച്ചത്. ഇരുപാദങ്ങളിലുമായി 5–2നാണു യുണൈറ്റഡിന്റെ വിജയം. രണ്ടാം മത്സരത്തിൽ യുണൈറ്റഡ് നായകൻ ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക് തികച്ചു.
യൂറോപ്പ ലീഗ് ഫുട്ബോൾ പ്രീ ക്വാർട്ടർ ആദ്യപാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു സമനില. സ്പാനിഷ് ക്ലബ് റയൽ സോസിദാദാണ് അവരുടെ മൈതാനത്ത് യുണൈറ്റഡിനെ പിടിച്ചുനിർത്തിയത് (1–1).
ഇരട്ടഗോളുമായി യുവതാരം അമാഡ് ഡിയാലോ മിന്നിത്തിളങ്ങിയ മത്സരത്തിൽ യൂറോപ്പ ലീഗിൽ ഈ സീസണിലെ ആദ്യ ജയം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഗ്രീക്ക് ചാംപ്യൻമാരായ പിഎഒകെയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വീഴ്ത്തിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ഇരു ഗോളുകളുടെയും പിറവി. 50, 77 മിനിറ്റുകളിലായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇരട്ടഗോൾ തികച്ചത്.
യുവേഫ യൂറോപ്പാ ലീഗിൽ തോൽവിയുടെ വക്കിൽനിന്നും അവസാന നിമിഷം സമനിലയുമായി രക്ഷപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയ്ക്കെതിരെ 3–3നാണ് യുണൈറ്റഡ് സമനില പിടിച്ചത്. മുഴുവൻ സമയം പൂർത്തിയാകുമ്പോൾ 3–2ന് പിന്നിലായിരുന്ന യുണൈറ്റഡിന്, ഇൻജറി സമയത്തിന്റെ ആദ്യ മിനിറ്റിൽ ഹാരി മഗ്വയർ നേടിയ ഗോളാണ് പിടിവള്ളിയായത്.
ആംസ്റ്റർഡാം∙ ആകെ 34 പെനൽറ്റി കിക്കുകൾ. ഒടുവിൽ 13–12ന്റെ വിജയം. യൂറോപ്പാ ലീഗ് യോഗ്യതാ റൗണ്ടിൽ ഗ്രീക്ക് ക്ലബ് പനാത്തിനായ്ക്കോസിനെ വീഴ്ത്തി പ്ലേ ഓഫ് റൗണ്ട് യോഗ്യത നേടാൻ നെതർലൻഡ്സ് ക്ലബ് അയാക്സിന് വേണ്ടിവന്ന കടുത്ത പോരാട്ടത്തിന്റെ ഏകദേശ ചിത്രമാണിത്. ആവേശകരമായ പോരാട്ടത്തിന്റെ ഇരു പാദങ്ങളിലും ഇരു
വാഴ്സോ∙ റയൽ മഡ്രിഡിന്റെ വിഖ്യാത ജഴ്സിയിലുള്ള അരങ്ങേറ്റത്തിൽ ഗോളടിച്ച് തിളങ്ങി സൂപ്പർതാരം കിലിയൻ എംബപ്പെ. ഈ ഗോളിന്റെ കൂടി മികവിൽ യുവേഫ സൂപ്പർ കപ്പ് കിരീടം കൂടി കൂടെപ്പോന്നതോടെ ഗോളിന് ഇരട്ടിമധുരം. ചാംപ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പാ ലീഗ് ജേതാക്കളും തമ്മിലുള്ള യുവേഫ സൂപ്പർകപ്പ് പോരാട്ടത്തിൽ
കഴിഞ്ഞ തവണ യൂറോ ഫൈനലിൽ സ്വന്തം മൈതാനത്ത് ഇറ്റലിയോടു കീഴടങ്ങിയ ഇംഗ്ലണ്ട് മുതൽ ഖത്തർ ലോകകപ്പിൽ അർജന്റീനയോടു പൊരുതി വീണ ഫ്രാൻസ് വരെ യൂറോ കപ്പ് സ്വപ്നം കാണുന്നു. സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കിരീടം ‘നാടുകടക്കാതിരിക്കാൻ’ ജർമനിയും ഒരുങ്ങിത്തന്നെ.
തുടർച്ചയായി 51 യൂറോപ്യൻ മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ചെത്തിയ ജർമൻ ക്ലബ് ബയേർ ലെവർക്യൂസനെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയ്ക്ക് യുവേഫ യൂറോപ്പ ലീഗ് കിരീടം. ചാംപ്യൻസ് ലീഗിനു പിന്നിൽ യൂറോപ്പിലെ രണ്ടാംനിര കിരീടമായി അറിയപ്പെടുന്ന യൂറോപ്പയിൽ അറ്റലാന്റയുടെ ആദ്യ കിരീടവിജയമാണിത്.
അപരാജിതരായി ജർമൻ ബുന്ദസ്ലിഗ ഫുട്ബോൾ ജേതാക്കളായ ബയേർ ലെവർക്യുസൻ യൂറോപ്യൻ കിരീടമോഹം സഫലമാക്കാൻ ഇന്നിറങ്ങുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലെ അവീവ സ്റ്റേഡിയത്തിൽ നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയാണ് എതിരാളികൾ. കിക്കോഫ് ഇന്ത്യ സമയം രാത്രി 12.30ന്. സോണി ടെൻ ചാനലുകളിൽ തൽസമയം. ശനിയാഴ്ച രാത്രി ജർമൻ കപ്പ് ഫൈനലിൽ എഫ്സി കൈസർസ്ലോട്ടനെയും ലെവർക്യുസൻ നേരിടുന്നുണ്ട്.
എതിരാളികളെ കൊതിപ്പിച്ചു നിരാശപ്പെടുത്തുന്നതാണ് ഇപ്പോൾ ബയർ ലെവർക്യുസന്റെ ആനന്ദം! ജർമൻ ക്ലബ്ബിന്റെ റെക്കോർഡ് അപരാജിത കുതിപ്പ് അവസാനിപ്പിക്കാമെന്ന ഇറ്റാലിയൻ ക്ലബ്ബിന്റെ മോഹം യൂറോപ്പ ലീഗ് ഫുട്ബോൾ സെമിഫൈനലിന്റെ ഇൻജറി ടൈമിൽ പൊലിഞ്ഞു. കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ (90+7) ജോസിപ് സ്റ്റാനിക് നേടിയ ഗോളിൽ രണ്ടാം പാദത്തിൽ സമനില (2–2) പിടിച്ച ലെവർക്യുസൻ ഇരുപാദങ്ങളിലുമായി 4–2 ജയത്തോടെ ഫൈനലിൽ കടന്നു.
Results 1-10 of 48