Activate your premium subscription today
ടോക്കിയോ ∙ ആറു തവണ ഒളിംപിക് ചാംപ്യനായിട്ടുളള ജാപ്പനീസ് ജിംനാസ്റ്റിക്സ് ഇതിഹാസം അകിനോരി നകയാമ (82) അന്തരിച്ചു. മാർച്ച് 9ന് അന്തരിച്ച നകയാമയുടെ വിയോഗവാർത്ത ഇന്നലെയാണ് ജപ്പാൻ ജിംനാസ്റ്റിക്സ് അസോസിയേഷൻ പുറത്തുവിട്ടത്. അർബുദരോഗത്തിനു ചികിത്സയിലായിരുന്നു. 1968 മെക്സിക്കോ സിറ്റി ഒളിംപിക്സിൽ ഓൾറൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയ നകയാമ റിങ്സ്, പാരലൽ ബാർസ്, ഹൊറിസോന്റൽ ബാർസ് എന്നിവയിൽ വ്യക്തിഗത സ്വർണവും നേടി. ഫ്ലോർ എക്സർസൈസിൽ വെള്ളിയും ഓൾറൗണ്ട് വിഭാഗത്തിൽ വെങ്കലവും പേരിലുണ്ട്.
മലയാളി താരങ്ങളായ അമാനി ദിൽഷാദും മെഹ്റിൻ എസ്. സാജുമുൾപ്പെടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ജിംനാസ്റ്റിക്സിൽ താരങ്ങളിൽ നിന്നു മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നു ഒളിംപ്യനും മുൻ ജിംനാസ്റ്റിക്സ് താരവുമായ ദീപ കർമാകർ. ദേശീയ ഗെയിംസിലെ ജിംനാസ്റ്റിക്സ് താരങ്ങളുടെ പ്രകടനം പ്രതീക്ഷ നൽകുന്നതാണെന്നു ദീപ പറഞ്ഞു. 2016ലെ റിയോ ഒളിംപിക്സിൽ 0.15 പോയിന്റിനാണു ദീപയ്ക്കു വെങ്കല മെഡൽ നഷ്ടമായത്. ദീപ കർമാകർ സംസാരിക്കുന്നു.
ദേശീയ ഗെയിംസ് അത്ലറ്റിക്സിലെ അവസാന ഇനത്തിൽ കേരളത്തിനു ട്രാക്കിൽനിന്ന് ആശ്വാസ സ്വർണം. 4X400 മീറ്റർ മിക്സ്ഡ് റിലേയിൽ ടി.എസ്. മനു, കെ. സ്നേഹ, ജെ. ബിജോയ്, അൻസ ബാബു എന്നിവരുൾപ്പെട്ട സംഘമാണു സ്വർണം നേടിയത്. ജൂഡോയിൽ വനിതകളുടെ 78 കിലോ വിഭാഗത്തിൽ തൃശൂർ പാണഞ്ചേരി സ്വദേശിനി പി.ആർ. അശ്വതി വെള്ളി നേടി. ഫൈനലിൽ ചണ്ഡിഗഡിന്റെ ഇഷിത രൂപ് നാരംഗിനോടു സഡൻ ഡെത്തിലായിരുന്നു അശ്വതിയുടെ പരാജയം. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ വനിത വിഭാഗം അൺഈവൻ ബാർ ഇനത്തിൽ കണ്ണൂർ മാടായി സ്വദേശി അമാനി ദിൽഷാദ് വെങ്കലം നേടി (9.733 പോയിന്റ്). ഗെയിംസിൽ ഇതുവരെ 13 സ്വർണം ഉൾപ്പെടെ കേരളത്തിന്റെ ആകെ മെഡൽനേട്ടം 53 ആയി.
വെങ്കല നൃത്തച്ചുവടുമായി ജിംനാസ്റ്റിക്സിൽ മെഡൽനേട്ടം തുടങ്ങിയ കേരളത്തിനു ദേശീയ ഗെയിംസിൽ ഇന്നലെ 4 വെള്ളിയും 3 വെങ്കലവും; പിന്നെ സ്വർണമില്ലാത്തതിന്റെ സങ്കടവും. ജിംനാസ്റ്റിക്സിൽ നിന്ന് 3 വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്. പുരുഷൻമാരുടെ ഫാസ്റ്റ്ഫൈവ് നെറ്റ്ബോളിലാണു മറ്റൊരു വെള്ളി. കേരളം ഫൈനലിൽ ഹരിയാനയോടു തോറ്റു (29–32). പുരുഷൻമാരുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ മുഹമ്മദ് മുഹ്സിന്റെ വെങ്കലവും ജൂഡോയിൽ വനിതകളുടെ 70 കിലോ വിഭാഗത്തിൽ ദേവികൃഷ്ണയുടെ വെങ്കലവുമാണു മറ്റു മെഡൽ നേട്ടങ്ങൾ. വെങ്കല മെഡൽ പോരാട്ടത്തിൽ ഡൽഹിയുടെ പ്രീണയെയാണു ദേവികൃഷ്ണ തോൽപിച്ചത്. .
ദേശീയ ഗെയിംസിൽ കേരളത്തിനു ചാട്ടം പിഴച്ച ദിവസം. ട്രിപ്പിൾ ജംപിൽ കേരളത്തിനു പ്രതീക്ഷിച്ച സ്വർണമില്ല. കഴിഞ്ഞ മൂന്നു ഗെയിംസുകളിലെയും ട്രിപ്പിൾ ജംപ് സ്വർണ ജേതാവ് എൻ.വി. ഷീനയ്ക്കു ഇത്തവണ വെള്ളി മാത്രം (13.19 മീറ്റർ). കഴിഞ്ഞ ദിവസം ലോങ്ജംപിൽ വെള്ളി സ്വന്തമാക്കിയ സാന്ദ്ര ബാബു ട്രിപ്പിൾ ജംപിൽ വെങ്കലം നേടി (13.12 മീറ്റർ) മെഡൽ നേട്ടം രണ്ടാക്കി. പഞ്ചാബിന്റെ നിഹാരിക വസിഷ്ടിനാണു സ്വർണം (13.37 മീ.).
കൊച്ചി ∙ കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റ് ഇത്തവണത്തെ ദേശീയ ഗെയിംസിൽ മത്സരക്കളരിക്കു പുറത്തായെങ്കിലും മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ പ്രചാരമുള്ള മല്ലകമ്പ് ഉത്തരാഖണ്ഡ് ഗെയിംസിലുമുണ്ട്. കഴിഞ്ഞ രണ്ടു ദേശീയ ഗെയിംസിലും മല്ലകമ്പ് മത്സര ഇനമായിരുന്നു. കഴിഞ്ഞ ഗെയിംസിൽ ഈയിനത്തിലെ മുഴുവൻ സ്വർണവും മഹാരാഷ്ട്ര നേടി.
ന്യൂഡൽഹി ∙ 2016 റിയോ ഒളിംപിക്സിൽ നാലാം സ്ഥാനം നേടി രാജ്യത്തിന്റെ കായികചരിത്രത്തിൽ ഇടംപിടിച്ച ജിംനാസ്റ്റിക്സ് താരം ദീപ കർമാകർ വിരമിച്ചു. ജിംനാസ്റ്റിക്സിലെ ഏറ്റവും പ്രയാസമേറിയ പ്രൊഡുനോവ വോൾട്ട് വിജയകരമായി അവതരിപ്പിച്ച് കായികലോകത്ത് ശ്രദ്ധേയയായ ദീപയുടെ വിരമിക്കൽ 31–ാം വയസ്സിലാണ്. ‘‘ഓർമ വച്ച കാലം മുതൽ ജിംനാസ്റ്റിക്സ് എന്റെ ജീവിതത്തിലുണ്ട്. നന്നായി ആലോചിച്ചതിനു ശേഷമാണ് ഈ വിരമിക്കൽ. അനായാസമായിരുന്നില്ല ഈ തീരുമാനം. പക്ഷേ ഇതു തന്നെയാണ് ശരിയായ സമയം..’’– ദീപ പറഞ്ഞു.
കണ്ണൂർ ∙ സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഗ്രൂപ്പ് 3 മത്സരങ്ങൾ നാളെ മുതൽ 9 വരെ കണ്ണൂരിലെ വിവിധ വേദികളിൽ നടക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ഗുസ്തി മത്സരങ്ങൾ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കും. 8ന് ആരംഭിക്കുന്ന ജിംനാസ്റ്റിക്സ് മത്സരങ്ങൾക്ക് തലശ്ശേരി സായ് സെന്റർ വേദിയാകും.
ബെയ്ജിങ് ∙ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള ഹെങ്യാങ് സിറ്റിയിലെ റസ്റ്ററന്റിൽ ആവി പറക്കുന്ന ഭക്ഷണങ്ങളുമായി ഓടി നടക്കുന്ന പെൺകുട്ടിയെ കണ്ടവർക്കെല്ലാം ഒരു മുഖപരിചയം. കുറച്ചുനേരം സൂക്ഷിച്ചു നോക്കിയതോടെ ആളെ പിടികിട്ടി. ഷൗ യക്വിൻ– ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്സിൽ വനിതാ ജിംനാസ്റ്റിക്സിൽ തങ്ങളുടെ രാജ്യത്തിന് വെള്ളി മെഡൽ നേടിത്തന്ന പതിനെട്ടുകാരി.
പാരിസ്∙ ഒളിംപിക്സിൽ സ്വർണ വേട്ട തുടർന്ന് യുഎസ് ജിംനാസ്റ്റ് സിമോൺ ബൈൽസ്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വ്യക്തിഗത ഓൾ എറൗണ്ട്, ടീം ഇനങ്ങളിൽ സ്വർണം നേടിയതിനു പിന്നാലെ വോൾട്ട് ഫൈനലിലും സിമോൺ ബൈൽസാണ് ഒന്നാമത്. ബ്രസീൽ താരം റെബേക്ക ആന്ദ്രെയ്ദ് വെള്ളിയും യുഎസിന്റെ
Results 1-10 of 26