Activate your premium subscription today
നാടു വിടാൻ ഒരുങ്ങുന്ന രണ്ടു കായിക താരങ്ങളുടെ കാര്യമാണ് ഇപ്പോൾ നാട്ടിലെ ചർച്ച. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കായിക ഇനങ്ങളുടെ ദേശീയ ടീമിനെ നയിച്ചിരുന്ന രണ്ടു പേരാണ് ഈ ചർച്ചയിലെ ‘നായകർ’ എന്നത് ഒരുപക്ഷേ യാദൃച്ഛികമാകാം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക ഇനമായ ക്രിക്കറ്റിന്റെ ദേശീയ ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയും ദേശീയ കായിക ഇനമായ ഹോക്കിയുടെ ഇന്ത്യൻ സീനിയർ ടീം മുൻ ക്യാപ്റ്റൻ പി.ആർ.ശ്രീജേഷുമാണ് സ്വന്തം നാടുവിട്ട് ‘കുടിയേറുന്നത്’. കോലി ഇന്ത്യ വിട്ട് യുകെയിലേക്ക് താമസം മാറുമെന്നാണ് അഭ്യൂഹമെങ്കിൽ മലയാളികളുടെ സ്വന്തം പി.ആർ.ശ്രീജേഷ് കേരളം വിട്ട് ബെംഗളൂരുവിലേക്കാണ് പോകുന്നത്. കോലി രാജ്യം വിടുന്ന കാര്യം താരത്തിന്റെ ആദ്യകാല പരിശീലകനായ രാജ്കുമാർ ശർമയാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. താൻ കേരളം വിട്ട് ബെംഗളൂരുവിന്റെ താമസം മാറുന്ന കാര്യ പി.ആർ.ശ്രീജേഷ് തന്നെയാണ് അറിയിച്ചത്. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിലാണ് കുടുംബത്തോടൊപ്പം താമസം മാറുന്ന കാര്യം ശ്രീജേഷ് വെളിപ്പെടുത്തിയത്. ഇതോടെ സൈബർ ലോകത്ത് ഇതു സംബന്ധിച്ച ചർച്ചകളും ആരംഭിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരം ഇന്ത്യ വിടുന്നതും മലയാളികൾ ഒട്ടേറെ സ്നേഹിക്കുന്ന താരം കേരളം വിടുന്ന കാര്യവും ‘സമ്മിശ്ര’ മനസ്സോടെയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മറുനാട്ടിലേക്ക് ചേക്കേറുന്ന ഇവരുടെ നാട്ടിലെ ജീവിതം എങ്ങനെയാണ്? കോലിയും ശ്രീജേഷും നാടുവിടുന്നതിന്റെ സാഹര്യമെന്താണ്?
ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനും പാര അത്ലീറ്റ് പ്രവീൺ കുമാറിനും മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരത്തിനു ശുപാർശ. പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീത് സിങ്ങായിരുന്നു. പാരിസ് പാരാലിംപിക്സിൽ ടി64 പുരുഷ ഹൈജംപില്‍ സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ.
ഒളിംപ്യൻ പി.ആര്. ശ്രീജേഷ് കേരളം വിടാനൊരുങ്ങുന്നു. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിലാണ് കുടുംബത്തോടൊപ്പം താമസം മാറുന്ന കാര്യം പി.ആർ. ശ്രീജേഷ് വെളിപ്പെടുത്തുന്നത്. ബെംഗളൂരു നഗരത്തിലേക്കാണു മാറുന്നതെന്നും ശ്രീജേഷ് പറഞ്ഞു. ‘‘കേരളം വിട്ടുപോകുകയല്ല, ഇനിയെങ്കിലും കുടുംബത്തിന്റെ കൂടെ നിൽക്കണമെന്നാണ് ആഗ്രഹം.’’– ശ്രീജേഷ് വ്യക്തമാക്കി.
മസ്കത്ത് ∙ ഏഷ്യൻ ജൂനിയർ വനിതാ ഹോക്കിയിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഫൈനലിൽ. സെമിയിൽ ജപ്പാനെ 3–1ന് തോൽപിച്ചായിരുന്നു ഇന്ത്യൻ വനിതകളുടെ മുന്നേറ്റം. ആദ്യ 13 മിനിറ്റിനിടെ 3 ഗോൾ നേടിയാണ് ഇന്ത്യ മത്സരത്തിൽ ആധിപത്യമുറപ്പിച്ചത്. നാലാം മിനിറ്റിൽ മുംതാസ് ഖാനും അഞ്ചാം മിനിറ്റിൽ സാക്ഷി റാണയും തുടങ്ങിവച്ച ഗോളടി 13–ാം മിനിറ്റിൽ ദീപിക പൂർത്തിയാക്കി. 23–ാം മിനിറ്റിൽ നികോ മയൂമ ജപ്പാന്റെ ആശ്വാസ ഗോൾ നേടി.
മസ്കത്തില് അരങ്ങേറുന്ന ജൂനിയര്‍ വനിത ഏഷ്യാ കപ്പ് ഹോക്കിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ എംബസിയില്‍ സ്വീകരണം നല്കി. അംബാസഡര്‍ അമിത് നാരംഗ് ഒരുക്കിയ സ്വീകരണത്തില്‍ താരങ്ങളും മുഖ്യ പരിശീലകന് ഹരേന്ദ്ര സിങും മറ്റു ടെക്നിക്കല്‍ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.
മസ്കത്ത് ∙ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിലെ അപരാജിത കുതിപ്പ് തുടർന്ന് കലാശപ്പോരിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെയും വീഴ്ത്തി ഇന്ത്യയ്ക്ക് കിരീടം. ആവേശകരമായ മത്സരത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ച് 5–3നാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചത്. ഹാട്രിക് ഉൾപ്പെടെ നാലു ഗോളുകളുമായി മിന്നിത്തിളങ്ങിയ അരയ്ജീത് സിങ് ഹുൻഡലാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ഒളിംപിക്സ് വേദിയിൽ ഉൾപ്പെടെ ഇന്ത്യൻ ഗോൾവല കാത്ത് രാജ്യത്തിന്റെ യശസുയർത്തിയ പി.ആർ. ശ്രീജേഷിന് പരിശീലക വേഷത്തിലും മിന്നുന്ന തുടക്കം.
ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യയുടെ അപരാജിത കുതിപ്പിന് തടയിടാൻ മലേഷ്യയ്ക്കുമായില്ല. പൊരുതിക്കളിച്ച മലേഷ്യൻ ടീമിനെ 3–1ന് തോൽപിച്ച്, നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തു. ജപ്പാനെ 4–2ന് തോൽപിച്ചു പാക്കിസ്ഥാനും ഫൈനലിലെത്തിയതോടെ ഇന്നത്തെ ഫൈനൽ കഴിഞ്ഞ വർഷത്തിന്റെ തനിയാവർത്തനമായി. 2
ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ വിജയക്കുതിപ്പു തുടർന്ന് ഇന്ത്യ. ഇന്നലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണ കൊറിയയെ 8–1നാണ് തകർത്തത്. സെമിഫൈനൽ നേരത്തേ ഉറപ്പിച്ച ഇന്ത്യയ്ക്ക് മലേഷ്യയാണ് എതിരാളികൾ. നാളെയാണ് മത്സരം. കൊറിയയ്ക്കെതിരെ അർഷ്ദീപിന്റെ ഹാട്രിക്കും അരിജീത് സിങ്ങിന്റെ ഇരട്ടഗോളുകളുമാണ് ഇന്ത്യയ്ക്ക് വൻജയം സമ്മാനിച്ചത്.
വനിതാ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ കിരീടം നിലനിർത്തി ഇന്ത്യ. ഫൈനലിൽ ചൈനയെ 1–0ന് തോൽപിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. 31–ാം മിനിറ്റിൽ യുവ സ്ട്രൈക്കർ ദീപികയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ഇതോടെ 11 ഗോളുകളുമായി ടൂർണമെന്റിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ദീപിക ഒന്നാമതെത്തി.
ന്യൂഡൽഹി ∙ ജർമനിക്കെതിരായ ഹോക്കി പരമ്പരയിലെ രണ്ടാം മത്സരം ജയിച്ചെങ്കിലും പിന്നാലെ ഷൂട്ടൗട്ടിൽ പരമ്പര അടിയറ വച്ച് ഇന്ത്യൻ പുരുഷ ടീം. ഇന്നലെ നടന്ന മത്സരത്തിൽ 5–3നായിരുന്നു ഇന്ത്യൻ ജയം. ഇതോടെ പരമ്പര 1–1 എന്ന നിലയിലായി. ആദ്യ മത്സരത്തിൽ ജർമനി 2–0നു ജയിച്ചിരുന്നു.
Results 1-10 of 231