Activate your premium subscription today
ഷാങ്ഹായ് ∙ ബ്രിട്ടിഷ് ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടന് ഫെറാറി കാറിൽ ആദ്യജയം. ശനിയാഴ്ച നടന്ന ചൈനീസ് ഗ്രാൻപ്രി സ്പ്രിന്റ് റേസിലാണ് ഹാമിൽട്ടൻ ഒന്നാമതെത്തിയത്. സീസണിലെ പ്രധാന റേസുകൾക്കു മുന്നോടിയായി നടക്കുന്ന ഷോർട്ട് റേസ് ആണ് സ്പ്രിന്റ്.
ലോകത്തിലെ വേഗ പ്രേമികളിൽ ആവേശത്തിനു തിരികൊളുത്താനൊരുങ്ങി ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്കു തുടക്കമാകുന്നു. 2025 സീസണു മാർച്ച് 16ന് ഓസ്ട്രേലിയയിലെ മെൽബണില്‍ മത്സര ഇരമ്പലിന് ആരംഭം കുറിക്കും. പുതിയ സീസൺ അവകാശപ്പടുന്നത് ഇക്കുറി മത്സരങ്ങൾ ഏകപക്ഷീയം ആകില്ലെന്നാണ്. ആരാകും ജേതാവ് എന്ന കാര്യത്തിൽ മുൻകൂർ ഉറപ്പു നൽകാനും വിദഗ്ധർ തയാറല്ല. എങ്കിലും പുതിയ സീസണിൽ പുതിയ ചാംപ്യനുണ്ടാകും എന്ന വാദത്തിനാണു മുൻതൂക്കം. എങ്കിൽ ആർക്കാണു സാധ്യത ? അതു മാത്രമല്ല നിർണായകമായ ചില മാറ്റങ്ങളും നിയമങ്ങളിൽ അടക്കം ഇത്തവണയുണ്ട്. അവയും മത്സരഫലങ്ങളെ സ്വാധീനിക്കും. വാതു വയ്പുകാരുടെ പ്രിയങ്കരന്മാർ ആരൊക്കെയാണ്. ഫോർമുല വൺ കാറോട്ട മത്സരത്തെക്കുറിച്ച് എല്ലാം മനസിലാക്കാം. ∙ ചേസ് ചെയ്യുന്നത് നോറിസിൽ, വേണ്ട ഹാമിൽട്ടനെ പ്രതീക്ഷ ആർക്കൊക്കെ. മക്ലാരന്റെ ലാൻഡോ നോറിസിലാണു പലരുടെയും നോട്ടം. കഴിഞ്ഞ സീസണിൽ റെഡ് ബുള്ളിനെയും മാക്സ് വേർസ്റ്റപ്പനെയും വിറപ്പിച്ചു വിട്ടതാണു നോറിസ്. ആ പോരാട്ടവീര്യവും യന്ത്രക്കരുത്തും കൂടെയുണ്ടെങ്കിൽ തുടർവാഴ്ചകളുടെ ചരിത്രത്തിനു താൽക്കാലിക വിരാമമാകും. റെഡ് ബുള്ളിനും അവരുടെ ചാംപ്യൻ താരം മാക്സ് വേർസ്റ്റപ്പനും സാധ്യതയില്ലാ എന്ന് എളുപ്പം എഴുതിത്തള്ളാനും വയ്യ. പോരാട്ടവീര്യത്തിൽ മാക്സിനെ കവച്ചുവയ്ക്കാൻ മറ്റൊരു താരമില്ല. തന്ത്രങ്ങളിലും അഗ്രഗണ്യൻ. മക്ലാരന്റെ യന്ത്രമികവിനെ മറികടക്കാനായാൽ 2025 സീസണും മുൻ സീസണുകളുടെ തനിയാവർത്തനമാകും.
‘ ഈ മുതലിനെ വിട്ടുകളയരുതായിരുന്നു...!’ വില്യംസ് ടീം കാറിൽ കാർലോസ് സെയ്ൻസ് കുതിച്ചുപാഞ്ഞപ്പോൾ ഫെറാറി ആരാധകരിൽ ചിലരെങ്കിലും ഇങ്ങനെ ഓർത്തിട്ടുണ്ടാവും. ഫോർമുല വൺ ഗ്രാൻപ്രി കാറോട്ട മത്സരത്തിന്റെ പ്രീ സീസൺ ടെസ്റ്റിങ്ങിൽ ഏറ്റവും മികച്ച സമയം കുറിച്ചാണ് കാർലോസ് സെയ്ൻസ് പകരം വീട്ടിയത്. ഇത്തവണത്തെ ട്രാൻസ്ഫറിൽ ചാംപ്യൻ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ ഫെറാറിയിലേക്കു വന്നതോടെയാണ് അവർ കാർലോസ് സെയ്ൻസിനെ കൈവിട്ടത്. ഫെറാറിയിൽനിന്ന് ഇറങ്ങിയ സെയ്ൻസ് എത്തിയത് വില്യംസ് ടീമിൽ.
ഫോർമുല വൺ കാറോട്ട മത്സരത്തിൽ മെഴ്സിഡീസ് ടീം ഉപയോഗിക്കുന്ന കാറിന്റെ പ്രധാന ഭാഗങ്ങൾ എന്തെല്ലാം എന്ന ചോദ്യത്തിന് ബ്രിട്ടിഷ് ചാംപ്യൻ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ എന്ന പേരില്ലെങ്കിൽ ഉത്തരം പൂർണമാകില്ല. എന്നാൽ, ഇന്ന് അബുദാബി ഗ്രാൻപ്രി പൂർത്തിയാക്കി കാറിന്റെ കോക്പിറ്റിൽ നിന്നിറങ്ങുന്നതോടെ ഹാമിൽട്ടനും മെഴ്സിഡീസും തമ്മിലുള്ള 11 വർഷത്തെ ബന്ധത്തിന് അവസാനമാകും. അടുത്ത വർഷം മുതൽ ഫെറാറിക്കൊപ്പമാകും ഹാമിൽട്ടൻ മത്സരിക്കാനിറങ്ങുക. 7 തവണ ലോക ചാംപ്യനായ ഹാമിൽട്ടൻ 6 തവണയും ഈ നേട്ടം കൈവരിച്ചത് മെഴ്സിഡീസിനൊപ്പമാണ്. ആകെ 105 മത്സരങ്ങൾ ജയിച്ചതിൽ 84 എണ്ണവും മെഴ്സിഡീസിനൊപ്പം.
എഫ്1 സൂപ്പര്‍താരം ലൂയിസ് ഹാമില്‍ട്ടന്റെ കൂടുമാറ്റം ഞെട്ടലോടെയാണ് ആരാധകര്‍ അറിഞ്ഞത്. ഇതുവരെ റേസിങ് ട്രാക്കില്‍ എതിരാളികളായ ഫെരാരിയിലേക്കാണ് മെഴ്സിഡീസില്‍ നിന്നു ഹാമില്ട്ടണ് പോകുന്നത്. മെഴ്സിഡീസിനൊപ്പം ഏഴു എഫ്1 കിരീടങ്ങള്‍ നേടിയ ശേഷമാണ് ഹാമില്ട്ടണ് പുതിയ താവളത്തിലേക്കെത്തുന്നത്. ആഴ്ചകള്‍ മുമ്പു
ഏഴു വട്ടം ഫോർമുല വൺ കാറോട്ടത്തിൽ ചാംപ്യനായിട്ടുള്ള ലൂയിസ് ഹാമിൽട്ടൻ അടുത്ത വർഷം മുതൽ ഫെറാറിയിൽ മത്സരിക്കുമെന്നു റിപ്പോർട്ട്. നിലവിൽ മെഴ്സിഡീസിന്റെ ഡ്രൈവറാണ് മുപ്പത്തൊമ്പതുകാരനായ ഹാമിൽട്ടൻ.
ലണ്ടൻ∙ കൊളംബിയൻ ഗായിക ഷക്കീറയും ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടനും പ്രണയത്തിലെന്നു റിപ്പോർട്ട്. ഇരുവരും ഡേറ്റിങ്ങിലാണെന്നും ഒരുമിച്ചു കണ്ടതായും സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേയുമായി വേർപിരിഞ്ഞ ശേഷമാണ്, ഷക്കീറ ഹാമിൽട്ടനുമായി അടുത്തതെന്നാണു
എട്ടാം ഫോർമുല വൺ കിരീടം ചൂടി മൈക്കൽ ഷൂമാക്കറെ മറികടക്കാൻ ലൂയിസ് ഹാമിൽട്ടനു കഴിയുമോ? 2022 സീസണിൽ ഒരു ജയം പോലും കുറിക്കാനായില്ല ഹാമിൽട്ടന്. പുതിയ സീസണിലും കാര്യങ്ങളുടെ പോക്കത്ര പന്തിയല്ല. നിലവിലെ മെഴ്സിഡീസിന്റെ നിലവാരം ഹാമിൽട്ടനു പ്രതീക്ഷ നൽകുന്നതുമല്ല. മെഴ്സിഡീസിനൊപ്പം എട്ടാം കിരീടമെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷ ആരാധകർക്കുമില്ല. അടുത്തൊന്നും രക്ഷപ്പെടാനുള്ള ലക്ഷണമില്ല ടോട്ടോ വോൾഫിന്റെ ടീം. കുറച്ചുകൂടി കരുത്തുള്ള ടീമിലേക്കു കൂടുമാറിയാൽ ഹാമിൽട്ടന് എട്ടാ കിരീടവും ലോക റെക്കോർഡും ഒരുപക്ഷേ സ്വന്തമാക്കാനായേക്കും. 2023ൽ ടീം മെഴ്സിഡീസുമായുള്ള കരാർ കഴിയുന്നതോടെ ഹാമിൽട്ടനു പുത്തൻ മേച്ചിൽപുറങ്ങൾ തേടാം.
മയാമി ഗാർഡൻസ് ∙ കാതിലിടുന്നത് വിലക്കിയാൽ എന്തു ചെയ്യണം; കാതിലും കഴുത്തിലും കൈകളിലുമെല്ലാം ആഭരണമിട്ടു വരണം– അത്ര തന്നെ! ഫോർമുല വൺ കാറോട്ട താരം ലൂയിസ് ഹാമിൽട്ടൻ അതു തന്നെ ചെയ്തു. അനുവാദമില്ലാത്ത വസ്ത്രങ്ങളും ആഭരണങ്ങളും ശരീരത്തിൽ വേണ്ട എന്ന രാജ്യാന്തര ഓട്ടൊമൊബീൽ Hamilton, Formula 1, Manorama News
വിരാട് കോലി ടെസ്റ്റ് മത്സരങ്ങളുടെ എണ്ണത്തിൽ ഈ വർഷം സെഞ്ചുറി തികയ്ക്കും. ഇന്ത്യ– ദക്ഷിണാഫ്രിക്ക പരമ്പരയിലെ 3–ാം ടെസ്റ്റിൽ കളിക്കുന്നതോടെ കോലിയുടെ ടെസ്റ്റുകളുടെ എണ്ണം 100 ആകും. 481 റൺസ് കൂടി നേടിയാൽ ഏകദിനത്തിലെ റൺസ് നേട്ടക്കാരിൽ കോലിക്കു മഹേള ജയവർധനയെ മറികടന്ന് (12650) ടോപ് 5ൽ ഇടംനേടാം. Virat kohli, R.Ashwin, cristiano ronaldo, Lionel Messi, Lewis Hamilton, Manorama News
Results 1-10 of 39