Activate your premium subscription today
കോഴിക്കോട് ∙ പ്രൈം വോളിബോൾ ലീഗ് നാലാം സീസൺ താരലേത്തിൽ മിന്നിത്തിളങ്ങി ജെറോം വിനീത്. ഇന്നലെ കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടന്ന താരലേലത്തിൽ ഏറ്റവും ഉയർന്ന തുകയായ 22.5 ലക്ഷം രൂപയ്ക്ക് ജെറോം വിനീതുമായി ചെന്നൈ ബ്ലിറ്റ്സ് കരാർ ഒപ്പിട്ടു. ചെന്നൈ ബ്ലിറ്റ്സ്, ബംഗളൂരു ടോർപിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട്സ്
പ്രൈം വോളിബോൾ ലീഗ് നാലാം സീസണിലെ വിലയേറിയ താരങ്ങളായി ജെറോം വിനീതും ഷമീമുദീനും വിനീത് കുമാറും. താരലേലത്തിൽ മൂവർക്കും 22.5 ലക്ഷം രൂപ വീതം ലഭിച്ചു. ജെറോമിനെ ചെന്നൈ ബ്ലിറ്റ്സ് സ്വന്തമാക്കിയപ്പോൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഷമീം കാലിക്കറ്റ് ഹീറോസിന്റെ ഭാഗമായി.
കിടിലോൽക്കിടിലൻ സ്മാഷുകളും ഇടിമിന്നൽ ജംപ് സർവീസുകളും നെഞ്ചു കിടുക്കുന്ന ബ്ലോക്കുകളും കടുകിട തെറ്റാത്ത പ്ലേസിങ്ങുകളുമൊക്കെയായി ചെന്നൈയിലെ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ഒരു പൂരം തുടങ്ങിക്കഴിഞ്ഞു; ഇനി, പ്രൈം വോളിബോൾ ലീഗിന്റെ പോരാട്ട കാലം! കൈക്കരുത്തു കൊണ്ടു കിരീടം അടിച്ചു നേടാൻ പട വെട്ടുന്നത് 9 ടീമുകൾ. കേരളത്തിന്റെ കണ്ണും കാതും രണ്ടു ടീമുകളിലേക്കാണ്. കേരളത്തിന്റെ മണ്ണിൽ പിറന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ് ടീമുകൾ ലീഗിൽ പ്രകമ്പനം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എല്ലാം ഒത്തു വന്നാൽ കലാശക്കളിയിൽ കൊച്ചി – കാലിക്കറ്റ് പോരാട്ടവും അവർ കിനാവു കാണുന്നു. ഇന്നലെ ആരംഭിച്ച ലീഗിൽ, നിലവിലെ ജേതാക്കളായ അഹമ്മദാബാദ് ഡിഫൻഡേഴ്സും ബെംഗളൂരു ടോർപിഡോസും ആദ്യ ജയ മധുരം നുകർന്നു കഴിഞ്ഞു. കേരളം കാത്തിരിക്കുന്ന പോരാട്ടത്തിൽ സ്വന്തം ടീമുകളായ കാലിക്കറ്റും കൊച്ചിയും ആദ്യ പോരാട്ടത്തിൽ ഇന്നു പരസ്പരം ഏറ്റുമുട്ടും. രാത്രി 8.30 നാണു കേരള ഡാർബി! കളി ലൈവായി കാണാം, സോണി ടെൻ 1,3 ചാനലുകളിൽ.
Results 1-3