Activate your premium subscription today
ചണ്ഡീഗഡ്∙ ഷൂട്ടിങ് താരവും ഒളിംപ്യനുമായ മനുഭാക്കറിന്റെ കുടുംബം സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മനുവിന്റെ മുത്തശ്ശിയും അമ്മാവനുമാണ് മരിച്ചത്. ഹരിയാനയിലെ ചർഖി ദാദ്രിയിലെ ബൈപാസ് റോഡിലായിരുന്നു അപകടം.
ഖേൽ രത്ന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇനി ലോക ചെസ് ചാംപ്യൻ ഡി. ഗുകേഷിന്റ പേരിൽ. 18 വർഷവും 7 മാസവും 20 ദിവസവുമാണ് ഖേൽ രത്ന നേടുമ്പോൾ ഗുകേഷിന്റെ പ്രായം. 2001ൽ ഖേൽ രത്ന നേടിയ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോർഡ്.
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡ് നൽകും. സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്കാണ് അർജുന അവാർഡ് നൽകുക. ഷൂട്ടിങ് താരം മനു ഭാകർ, ചെസ് താരം ഡി. ഗുകേഷ്, ഹോക്കി താരം ഹർമൻപ്രീത് സിങ്, പാരാലിംപിക്സ് താരം പ്രവീൺ കുമാർ എന്നിവര്ക്ക് ഖേൽരത്ന പുരസ്കാരം നൽകുമെന്നും കേന്ദ്ര കായിക
ന്യൂഡൽഹി ∙ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാര വിവാദത്തിൽ പ്രതികരിച്ച് ഇന്ത്യയുടെ ഒളിംപിക് മെഡൽ ജേതാവ് മനു ഭാക്കർ. ഖേൽരത്ന പുരസ്കാരത്തിനായി നോമിനേഷൻ സമർപ്പിച്ചതിൽ ചില പിഴവുകൾ സംഭവിച്ചിട്ടുണ്ട്.
ഖേൽരത്ന പുരസ്കാര വിവാദത്തിൽ ഷൂട്ടിങ് താരം മനു ഭാകർ ആകെ തകർന്ന അവസ്ഥയിലാണെന്നു മനുവിന്റെ പിതാവ് റാം കിഷൻ ഭാകർ പറഞ്ഞു. പാരിസിലേക്കു പോയി ഇന്ത്യയ്ക്കായി മെഡലുകൾ വാങ്ങരുതായിരുന്നെന്നു മനു പ്രതികരിച്ചതായി പിതാവ് റാം ഭാകർ പറഞ്ഞു.
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയ ഷൂട്ടിങ് താരം മനു ഭാക്കറിന്റെ പേര് ഖേൽരത്ന പുരസ്കാരങ്ങളുടെ നാമനിർദേശ പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന് ആരോപണം. നാഷനൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ മനുവിന്റെ പേര് നൽകിയിട്ടില്ലെന്നാണ് വിവരം. എന്നാൽ ഖേൽരത്ന ഉൾപ്പെടെയുള്ള ദേശീയ കായിക പുരസ്കാരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മനു ഭാക്കറിന്റെ പേര് അതിലുണ്ടാകുമെന്നാണു കരുതുന്നതെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനും പാര അത്ലീറ്റ് പ്രവീൺ കുമാറിനും മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരത്തിനു ശുപാർശ. പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീത് സിങ്ങായിരുന്നു. പാരിസ് പാരാലിംപിക്സിൽ ടി64 പുരുഷ ഹൈജംപില് സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ.
ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയ ഷൂട്ടിങ് താരം മനു ഭാക്കർ. ജജ്ജാർ മണ്ഡലത്തിലാണ് മനു ഭാക്കർ വോട്ടു രേഖപ്പെടുത്തിയത്. ഇരുപത്തിരണ്ടുകാരിയായ താരത്തിന്റെ കന്നിവോട്ടാണിത്. രാജ്യത്തിന്റെ വികസനത്തിനായി വോട്ടവകാശം വിനിയോഗിക്കേണ്ടത് യുവാക്കളുടെ
ന്യൂഡൽഹി ∙ അടുത്ത ഒളിംപിക്സിൽ സ്വർണം തന്നെയാണ് തന്റെ ലക്ഷ്യമെന്നും പരിശീലനവും മത്സരങ്ങളും പുനരാരംഭിക്കുന്നതിനു മുൻപുള്ള ‘ചെറിയ ഇടവേള’ ആസ്വദിക്കുകയാണ് ഇപ്പോഴെന്നും ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാക്കർ. പാരിസ് ഒളിംപിക്സിൽ ഇരട്ട വെങ്കലവുമായി തിളങ്ങിയ ഹരിയാനക്കാരി മനു ഇപ്പോൾ പ്രമോഷനൽ പരിപാടികളും സോഷ്യൽ മീഡിയ ഇടപെടലുകളുമായി സജീവമാണ്. മനു ഭാക്കർ സംസാരിക്കുന്നു.
മുംബൈ∙ ഒളിംപിക്സിൽ നേടിയ മെഡലുകളുമായി ‘ഷോ’ നടത്തുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി ഷൂട്ടിങ് താരം മനു ഭാക്കർ വീണ്ടും രംഗത്ത്. പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടിയതു മുതൽ എവിടെപ്പോയാലും അതുമായി നടക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന
Results 1-10 of 39