Activate your premium subscription today
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് ഇറ്റാലിയൻ താരം യാനിക് സിന്നർ ഫൈനലിൽ കടന്നു. ഓസ്ട്രേലിയന്‍ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ അലക്സാണ്ടർ സ്വരേവും നിലവിലെ ചാംപ്യൻസ് യാനിക് സിന്നറും ഏറ്റുമുട്ടും. ഞായറാഴ്ചയാണു ഫൈനൽ പോരാട്ടം. സെമി ഫൈനലിൽ യുഎസിന്റെ ബെൻ ഷെല്‍ട്ടനെ 7–6 (7–2), 6–2, 6–2 എന്ന സ്കോറിനാണ് സിന്നർ തോൽപിച്ചത്.
കൊച്ചി ∙ 2010 ഗ്വാങ്ചൗ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടെന്നിസ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ 22 വയസ്സായിരുന്നു ഹൈദരാബാദുകാരൻ ജെ.വിഷ്ണുവർധന്. ഇടത്തരം കുടുംബം. ഒന്നര ലക്ഷം രൂപയെങ്കിലും വേണം ഒരുക്കങ്ങൾക്ക്. സഹായത്തിനായി ടെന്നിസ് അസോസിയേഷനു മുന്നിൽ കൈനീട്ടി. സഹായമൊന്നും കിട്ടിയില്ല. മനസ്സു മടുക്കാതെ മത്സരിച്ച് ഗ്വാങ്ചൗവിൽ ഇരട്ടമെഡലുകൾ സ്വന്തമാക്കി. മിക്സ്ഡ് ഡബിൾസിൽ സാനിയ മിർസയ്ക്കൊപ്പം വെള്ളി. പുരുഷ ടീം ഇനത്തിൽ വെങ്കലം. മെഡലുകളുമായി വിമാനത്താവളത്തിലിറങ്ങുമ്പോൾ പുഷ്പ ഹാരങ്ങളുമായി നിൽക്കുന്നു അസോസിയേഷൻ പ്രതിനിധികൾ.
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് ഫൈനലിൽ കടന്നു. സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് ആദ്യ സെറ്റ് പൂർത്തിയായതിനു പിന്നാലെ മത്സരം മതിയാക്കി മടങ്ങിയതോടെയാണ് ജർമൻ താരത്തിന് ഫൈനലിലേക്ക് ‘വാക്കോവർ’ ലഭിച്ചത്.
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാംപ്യൻ അരീന സബലേങ്കയും യുഎസ് താരം മാഡിസൻ കീസും ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന രണ്ടാം സെമി ഫൈനലില്‍ പോളണ്ടിന്റെ ഇഗ സ്വാതെകിനെയാണ് യുഎസ് താരം കീഴടക്കിയത്. സ്കോർ 5–7, 6–1, 7–6 (10–8). ശനിയാഴ്ചയാണ് വനിതാ സിംഗിൾസിലെ കലാശപ്പോരാട്ടം.
കേരള ടെന്നിസ് അസോസിയേഷന്റെ നേതൃത്വത്തിൽ കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന അഖിലേന്ത്യാ റാങ്കിങ് ടെന്നിസിൽ ഇന്ന് ക്വാർട്ടർ പോരാട്ടങ്ങൾ. ഒന്നാം സീഡ് തെലങ്കാനയുടെ വിഷ്ണുവർധൻ ഡൽഹിയുടെ സാർത്ഥക് സുദനെ 6–3, 6–1ന് തോൽപിച്ച് ക്വാർട്ടറിൽ കടന്നു.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിലെ ആദ്യ സെമിഫൈനലിന് തയാറെടുക്കുന്ന യുഎസ് താരം ബെൻ ഷെൽട്ടന്, നിലവിലെ ചാംപ്യൻ യാനിക് സിന്നർ എതിരാളി. ഇന്നു നടന്ന അവസാന ക്വാർട്ടറിൽ ആതിഥേയ താരം അലക്സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് സിന്നർ സെമിഫൈനലിന് ടിക്കറ്റെടുത്തത്. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 6–3, 6–2, 6–1 എന്ന സ്കോറിനാണ് യാനിക് സിന്നറിന്റെ വിജയം. വെള്ളിയാഴ്ചയാണ് സിന്നർ – ബെൻ ഷെൽട്ടൻ സെമി പോരാട്ടം.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ വിഭാഗം സിംഗിൾസിൽ സെമി ലൈനപ്പ് പൂർണം. ആദ്യ സെമിയിൽ ബെലാറൂസ് താരം അരീന സബലേങ്ക സ്പെയിനിന്റെ പൗല ബഡോസയെയും, രണ്ടാം സെമിയിൽ പോളണ്ടിന്റെ ഇഗ സ്വാതെക് യുഎസ് താരം മാഡിസൻ കീസിനെയും നേരിടും. ഇന്നു നടന്ന ക്വാർട്ട പോരാട്ടങ്ങളിൽ ഇഗ സ്വാതെക് യുഎസ് താരം എമ്മ നവാരോയെയും യുഎസിന്റെ മാഡിസൻ കീസ് യുക്രെയ്ന്റെ എലീന സ്വിറ്റോലിനയെയും തോൽപ്പിച്ചു. നാളെയാണ് ഇരു സെമിഫൈനൽ മത്സരങ്ങളും നടക്കുക.
കൊച്ചി ∙ അഖിലേന്ത്യാ റാങ്കിങ് ടെന്നിസിൽ ഒന്നാം സീഡ് തെലങ്കാനയുടെ വിഷ്ണുവർധനും വനിതകളിലെ ടോപ് സീഡ് മഹാരാഷ്ട്രയുടെ പൂജ ഇങ്ക്ലെയും പ്രീക്വാർട്ടറിൽ. വിഷ്ണുവർധൻ ഹരിയാനയുടെ സുനിൽകുമാറിനെ 6–3, 6–4നും പൂജ തെലങ്കാനയുടെ ശ്രീനിധി റെഡ്ഡിയെ 6–4, 6–1നും തോൽപിച്ചു.
അഖിലേന്ത്യ റാങ്കിങ് ടെന്നിസ് ചാംപ്യൻഷിപ് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നാവികസേന റിയർ അഡ്മിറൽ ശ്രീനിവാസ് മദുല്ല ഉദ്ഘാടനം ചെയ്തു. നൗഷാദ് മേത്തർ മെമ്മോറിയൽ ട്രോഫിക്കു വേണ്ടി കേരള ടെന്നിസ് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ ടെന്നിസ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ചാംപ്യൻഷിപ്.
ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിള്‍സ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ താരം രോഹന് ബൊപ്പണ്ണയ്ക്കും ചൈനയുടെ സാങ് ഷ്വായ്ക്കും തോൽവി. ഓസ്ട്രേലിയയുടെ ജോൺ പിയേഴ്സ്– ഒലിവിയ ഗഡെക്കി സഖ്യത്തോടാണ് ഇന്ത്യ– ചൈന സഖ്യം തോൽവി സമ്മതിച്ചത്. സ്കോർ 2–6, 6–4, 11–9. രണ്ടാം റൗണ്ടിൽ വാക്കോവർ ലഭിച്ചാണ് ബൊപ്പണ്ണ– സാങ് സഖ്യം ക്വാർട്ടറിൽ കടന്നത്.
Results 1-10 of 546