Activate your premium subscription today
പാരിസ് ∙ റൊളാങ് ഗാരോസിലെ കളിമൺ കോർട്ടിൽ ഇഗ സ്യാംതെക്കിന്റെ ജൈത്രയാത്രയ്ക്കു വിരാമമിട്ട് ബെലാറൂസിന്റെ അരീന സബലേങ്ക. പാരിസിൽ നാലാം കിരീടം എന്ന ചരിത്രം ലക്ഷ്യമിട്ടെത്തിയ പോളണ്ട് താരം ഇഗയെ ലോക ഒന്നാം നമ്പറായ സബലേങ്ക വീഴ്ത്തിയത് 7–6, 4–6, 6–0 എന്ന സ്കോറിൽ. ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ 26 വിജയങ്ങളുമായെത്തിയ ഇരുപത്തിനാലുകാരി ഇഗയുടെ അപരാജിത കുതിപ്പാണ് ഇന്നലെ അവസാനിച്ചത്. ഓപ്പൺ യുഗത്തിൽ (1968നു ശേഷം) തുടർച്ചയായി 4 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടുന്ന ആദ്യ വനിതയെന്ന റെക്കോർഡ് നേടാൻ ഇഗയ്ക്ക് ഈ ഫ്രഞ്ച് ഓപ്പൺ ജേതാവാകണമായിരുന്നു. സ്വപ്നലക്ഷ്യത്തിലേക്കുള്ള ഇഗയുടെ ആ കുതിപ്പ് അനായാസം തടയാൻ സബലേങ്കയ്ക്കായി.
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ തുടർച്ചയായ 4 കിരീടങ്ങളെന്ന ചരിത്ര നേട്ടത്തിലേക്ക് ഇഗ സ്യാംതെക്കിന് ഇനി 2 വിജയങ്ങളുടെ അകലം മാത്രം. യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയെ 6-1, 7-5നു തോൽപിച്ച ഇരുപത്തിനാലുകാരി ഇഗ വനിതാ സിംഗിൾസിൽ സെമിഫൈനലിലേക്കു മുന്നേറി. കഴിഞ്ഞ 3 തവണയും റൊളാങ് ഗാരോസിൽ ജേതാവായ ഇഗയെ സെമിയിൽ കാത്തിരിക്കുന്നത് ഒന്നാം സീഡ് ബെലാറൂസിന്റെ അരീന സബലേങ്കയുടെ കടുത്ത വെല്ലുവിളിയാണ്. ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ 12 മത്സരങ്ങളിൽ എട്ടിലും ഇഗയ്ക്കായിരുന്നു വിജയം. ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ ഇവർ ഏറ്റുമുട്ടുന്നത് ആദ്യമായാണ്.
പാരിസ്∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ നിലവിലെ ചാംപ്യൻ ഇഗ സ്യാംതെക് വിജയക്കുതിപ്പു തുടരുന്നു. അഞ്ചാം സീഡ് റുമാനിയയുടെ ജാക്വിലിൻ ക്രിസ്റ്റ്യനെ നേരിട്ടുള്ള സെറ്റുകൾക്ക് (6–2, 7–5) തോൽപിച്ചാണ് പോളിഷ് താരം നാലാം റൗണ്ടിൽ കടന്നത്. ആദ്യ സെറ്റിൽ അനായാസം ജയിച്ച ഇഗയ്ക്കു രണ്ടാം സെറ്റിൽ വെല്ലുവിളി ഉയർത്താൻ ജാക്വിലിനു സാധിച്ചെങ്കിലും മത്സരം മൂന്നാം സെറ്റിലേക്കു നീട്ടിയെടുക്കാൻ റുമാനിയൻ താരത്തിനു കഴിഞ്ഞില്ല. ടോപ് സീഡ് ബെലാറൂസിന്റെ അരീന സബലേങ്കയും ഇന്നലെ നാലാം റൗണ്ടിൽ കടന്നു. സെർബിയയുടെ ഓൽഗ ഡാനിലോവിച്ചിനെയാണ് (6–2, 6–3) തോൽപിച്ചത്.
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടത്തിലേക്കുള്ള കുതിപ്പ് അനായാസമാകില്ലെന്ന് രണ്ടാം റൗണ്ടിൽ തന്നെ സ്പാനിഷ് സൂപ്പർതാരം കാർലോസ് അൽകാരസ് തിരിച്ചറിഞ്ഞു. സീഡ് ചെയ്യപ്പെടാത്ത ഹംഗറിയുടെ ഫാബിയൻ മരോസാനെതിരെ ഒരു സെറ്റ് നഷ്ടപ്പെടുത്തിയശേഷമായിരുന്നു നിലവിലെ ചാംപ്യന് മൂന്നാം റൗണ്ടിലേക്ക് മുന്നേറാനായത് (6-1, 4-6, 6-1, 6-2).
കളിമൺ കോർട്ടിൽ കിരീടം നിലനിർത്താൻ ഉറപ്പിച്ചാണ് താൻ എത്തിയിരിക്കുന്നതെന്ന് സ്പാനിഷ് താരം കാർലോസ് അൽകാരസ് ആദ്യ മത്സരത്തിൽ തന്നെ വ്യക്തമാക്കി. ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിലെ ആദ്യ റൗണ്ടിൽ ഇറ്റലിയുടെ ജൂലിയോ സെപ്പിയേരിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ( 6-3, 6-4, 6-2) നിലവിലെ ചാംപ്യനായ അൽകാരസ് തോൽപിച്ചത്.
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാംപ്യൻ അരീന സബലേങ്കയും യുഎസ് താരം മാഡിസൻ കീസും ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന രണ്ടാം സെമി ഫൈനലില് പോളണ്ടിന്റെ ഇഗ സ്വാതെകിനെയാണ് യുഎസ് താരം കീഴടക്കിയത്. സ്കോർ 5–7, 6–1, 7–6 (10–8). ശനിയാഴ്ചയാണ് വനിതാ സിംഗിൾസിലെ കലാശപ്പോരാട്ടം.
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ ഇറ്റാലിയൻ താരം യാനിക് സിന്നർ ക്വാർട്ടർ ഫൈനലിൽ. നാലാം റൗണ്ട് പോരാട്ടത്തിൽ ഡെൻമാർക്കിന്റെ ഹോൾഗർ റൂണിനെയാണ് നിലവിലെ ചാംപ്യനായ സിന്നർ കീഴടക്കിയത്. സ്കോർ 6–3, 3–6, 6–3,6–2.
മെൽബൺ ∙ ആവേശകരമായ പോരാട്ടം പ്രതീക്ഷിച്ച് റോഡ് ലേവർ അരീനയിൽ എത്തിയവരെ കാത്തിരുന്നത് ഇഗ സ്യാംതെക്കിന്റെ വൺ ‘വുമൻ’ ഷോ! യുഎസ് ഓപ്പൺ മുൻ ചാംപ്യൻ ബ്രിട്ടന്റെ എമ്മ റഡുകാനുവിനെ നിർദാക്ഷിണ്യം തോൽപിച്ചാണ് (6–1, 6–0) ലോക രണ്ടാം നമ്പർ പോളണ്ടിന്റെ ഇഗ സ്യാംതെക് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ പ്രീക്വാർട്ടറിൽ കടന്നത്. 70 മിനിറ്റ് മാത്രം ദൈർഘ്യമുണ്ടായ പോരാട്ടത്തിൽ ഇഗയുടെ ഫോർഹാൻഡ് ഷോട്ടുകൾക്കു മുന്നിൽ എമ്മയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. ബ്രിട്ടിഷ് താരത്തിന്റെ ബാക്ക് ഹാൻഡ് ദൗർബല്യം മുതലെടുത്ത ഇഗ ക്രോസ് കോർട്ട് ഷോട്ടുകളിലൂടെ അനായാസം പോയിന്റ് വാരിക്കൂട്ടി. ടൂർണമെന്റിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇഗ പ്രീക്വാർട്ടർ വരെ എത്തിയത്. ജർമനിയുടെ ഇവ ലൈസാണ് ഇഗയുടെ അടുത്ത എതിരാളി.
കളിമണ്ണിലെ കരുത്തരായ രണ്ടു പേർ ഒളിംപിക് ടെന്നിസ് മത്സരങ്ങളിൽ നിന്നു പുറത്ത്. 14 വട്ടം റൊളാങ് ഗാരോസിൽ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായിട്ടുള്ള റാഫേൽ നദാലിന്റെ ഒളിംപിക് യാത്ര ഇന്നലെ അതേ കോർട്ടിൽ അവസാനിച്ചു. പുരുഷ സിംഗിൾസിൽ നിന്ന് നേരത്തേ പുറത്തായ നദാൽ ഇന്നലെ കാർലോസ് അൽകാരസിനൊപ്പം ഡബിൾസിലും പരാജയപ്പെട്ടു.
വിമ്പിൾഡൻ വനിതാ സിംഗിൾസ് കോർട്ടിൽ അട്ടിമറിക്കാറ്റ്. ഒന്നാം സീഡ് ഇഗ സ്യാംതെക്, 10–ാം സീഡ് ഒൻസ് ജാബർ എന്നിവർ 6–ാം ദിനം തോറ്റു പുറത്തായി. കസഖ്സ്ഥാന്റെ അൺ സീഡഡ് താരം യുലിയ പുടിൻസെവയാണ് വിമ്പിൾനിൽ കന്നിക്കിരീടമെന്ന ഇഗയുടെ മോഹം മൂന്നാം റൗണ്ടിൽ തന്നെ അവസാനിപ്പിച്ചത്. സ്കോർ: 3–6,6–1,6–2.
Results 1-10 of 30