Activate your premium subscription today
ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇറ്റാലിയൻ ടെന്നിസ് താരം യാനിക് സിന്നർക്ക് മൂന്നു മാസം വിലക്ക്. കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ രണ്ട് ടെസ്റ്റുകളിൽ സിന്നർ പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി ഒൻപതു മുതൽ മേയ് നാലാം തീയതി വരെയായിരിക്കും സിന്നറുടെ വിലക്ക്. ഫിസിയോ തെറപ്പിസ്റ്റിന്റെ നിർദേശ പ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോൾ അടങ്ങിയ മരുന്ന്
മെൽബൺ∙ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന ‘വിലക്കു ഭീഷണിയുമായി’ ഇറ്റലിയിൽ നിന്നെത്തിയ സ്വർണമുടിക്കാരനാണ്, ഇത്തവണ മെൽബണിൽനിന്ന് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് കിരീടവുമായി മടങ്ങുന്നത്. പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന ഇറ്റാലിയൻ താരമെന്ന വിശേഷണത്തോടെയാണ്, ഇരുപത്തിമൂന്നുകാരൻ യാനിക് സിന്നറിന്റെ കിരീടധാരണം.
മെൽബൺ∙ ഗ്രാൻസ്ലാം ടൂർണമെന്റിൽ രണ്ടാം സ്ഥാനക്കാരനിൽനിന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള ജർമൻ താരം അലക്സാണ്ടർ സ്വരേവിന്റെ കഠിനപ്രയത്നം തുടർച്ചയായ മൂന്നാം ഫൈനലിലും വിഫലം. കന്നിക്കിരീടം ലക്ഷ്യമിട്ട് മൂന്നാം ഗ്രാൻസ്ലാം ഫൈനലിന് ഇറങ്ങിയ ലോക രണ്ടാം നമ്പർ താരത്തിന് ഇത്തവണയും തോൽവി. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാംപ്യനുമായ ഇറ്റലിയുടെ ഇരുപത്തിമൂന്നുകാരൻ താരം യാനിക് സിന്നറാണ്, സ്വരേവിന്റെ കന്നി കിരീടമെന്ന മോഹം ഇത്തവണ തകർത്തത്. ആവേശകരമായ കലാശപ്പോരിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നർ സ്വരേവിനെ വീഴ്ത്തിയത്. സ്കോർ: 6–3, 7–6 (7–4), 6–2.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം യുഎസിന്റെ മാഡിസൻ കീസിന്. വാശിയേറിയ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻ അരീന സബലേങ്കയെ വീഴ്ത്തിയാണ് യുഎസ് താരത്തിന്റെ കന്നി കിരീടനേട്ടം. ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ ബെലാറൂസ് താരം അരീന സബലേങ്കയ്ക്ക് ഫൈനലിൽ പിഴച്ചു. സ്കോർ 6–3, 2–6, 7–5.
പ്രായത്തെയും ശരീരത്തെയും വെല്ലുവിളിച്ചുള്ള അപരാജിത കുതിപ്പിൽ നൊവാക് ജോക്കോവിച്ചിന് ഇത്തവണ അടിതെറ്റി. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് സെമിഫൈനലിനിടെ ഇടതു കാലിനു പരുക്കേറ്റ മുപ്പത്തിയേഴുകാരൻ സെർബിയൻ താരം മത്സരം പൂർത്തിയാക്കാതെ പിൻമാറി. ഇതോടെ 25–ാം ഗ്രാൻസ്ലാം കിരീടം എന്ന സ്വപ്നനേട്ടത്തിനായി ജോക്കോ ഇനിയും കാത്തിരിക്കേണ്ടിവരും.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് ഇറ്റാലിയൻ താരം യാനിക് സിന്നർ ഫൈനലിൽ കടന്നു. ഓസ്ട്രേലിയന്‍ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ അലക്സാണ്ടർ സ്വരേവും നിലവിലെ ചാംപ്യൻസ് യാനിക് സിന്നറും ഏറ്റുമുട്ടും. ഞായറാഴ്ചയാണു ഫൈനൽ പോരാട്ടം. സെമി ഫൈനലിൽ യുഎസിന്റെ ബെൻ ഷെല്‍ട്ടനെ 7–6 (7–2), 6–2, 6–2 എന്ന സ്കോറിനാണ് സിന്നർ തോൽപിച്ചത്.
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് ഫൈനലിൽ കടന്നു. സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് ആദ്യ സെറ്റ് പൂർത്തിയായതിനു പിന്നാലെ മത്സരം മതിയാക്കി മടങ്ങിയതോടെയാണ് ജർമൻ താരത്തിന് ഫൈനലിലേക്ക് ‘വാക്കോവർ’ ലഭിച്ചത്.
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാംപ്യൻ അരീന സബലേങ്കയും യുഎസ് താരം മാഡിസൻ കീസും ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന രണ്ടാം സെമി ഫൈനലില്‍ പോളണ്ടിന്റെ ഇഗ സ്വാതെകിനെയാണ് യുഎസ് താരം കീഴടക്കിയത്. സ്കോർ 5–7, 6–1, 7–6 (10–8). ശനിയാഴ്ചയാണ് വനിതാ സിംഗിൾസിലെ കലാശപ്പോരാട്ടം.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിലെ ആദ്യ സെമിഫൈനലിന് തയാറെടുക്കുന്ന യുഎസ് താരം ബെൻ ഷെൽട്ടന്, നിലവിലെ ചാംപ്യൻ യാനിക് സിന്നർ എതിരാളി. ഇന്നു നടന്ന അവസാന ക്വാർട്ടറിൽ ആതിഥേയ താരം അലക്സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് സിന്നർ സെമിഫൈനലിന് ടിക്കറ്റെടുത്തത്. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 6–3, 6–2, 6–1 എന്ന സ്കോറിനാണ് യാനിക് സിന്നറിന്റെ വിജയം. വെള്ളിയാഴ്ചയാണ് സിന്നർ – ബെൻ ഷെൽട്ടൻ സെമി പോരാട്ടം.
ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിള്‍സ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ താരം രോഹന് ബൊപ്പണ്ണയ്ക്കും ചൈനയുടെ സാങ് ഷ്വായ്ക്കും തോൽവി. ഓസ്ട്രേലിയയുടെ ജോൺ പിയേഴ്സ്– ഒലിവിയ ഗഡെക്കി സഖ്യത്തോടാണ് ഇന്ത്യ– ചൈന സഖ്യം തോൽവി സമ്മതിച്ചത്. സ്കോർ 2–6, 6–4, 11–9. രണ്ടാം റൗണ്ടിൽ വാക്കോവർ ലഭിച്ചാണ് ബൊപ്പണ്ണ– സാങ് സഖ്യം ക്വാർട്ടറിൽ കടന്നത്.
Results 1-10 of 138