Activate your premium subscription today
ലണ്ടൻ∙ ലോക ഒന്നാം നമ്പർ താരമെന്ന പദവി വെറുതെയല്ലെന്ന പ്രഖ്യാപനത്തോടെ നിലവിലെ ചാംപ്യനായ സ്പാനിഷ് താരം കാർലോസ് അൽകാരസിനെ വീഴ്ത്തി ഇറ്റലിയുടെ യാനിക് സിന്നറിന് വിമ്പിൾഡൻ കിരീടം. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിനെ ആവേശത്തിലാഴ്ത്തിയ കലാശപ്പോരിൽ, ആദ്യ സെറ്റ് കൈവിട്ട് പിന്നിലായിപ്പോയ ശേഷം രാജകീയമായി തിരിച്ചടിച്ചാണ് സിന്നറിന്റെ വിജയം. ഇതോടെ, ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസിനോടേറ്റ തോൽവിക്കും ഇരുപത്തിമൂന്നുകാരനായ സിന്നർ പകരം വീട്ടി. സ്കോർ: 4-6, 6-4, 6-4, 6-4.
ലണ്ടൻ ∙ 25–ാം ഗ്രാൻസ്ലാം കിരീടമെന്ന സ്വപ്നം ബാക്കിയാക്കി വിമ്പിൾഡൻ സെമി ഫൈനലിൽ നൊവാക് ജോക്കോവിച്ച് പുറത്ത്. പുരുഷ സിംഗിൾസ് സെമിഫൈനലിൽ സെർബിയൻ താരം ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6–3, 6–3, 6–4) മറികടന്ന ടോപ് സീഡ് ഇറ്റലിയുടെ യാനിക് സിന്നർ ഫൈനലിൽ കടന്നു. ഒന്നാം സെമിയിൽ യുഎസ് താരം ടെയ്ലർ ഫ്രിറ്റ്സിനെ 6–4, 5–7, 6–3, 7–6 എന്ന സ്കോറിനു മറികടന്ന നിലവിലെ ചാംപ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസാണ് ഫൈനലിൽ സിന്നറുടെ എതിരാളി.
ലണ്ടൻ∙ വിമ്പിൾഡൻ ടെന്നിസിൽ നിലവിലെ ചാംപ്യൻ കാർലോസ് അൽകാരസിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ ബ്രിട്ടന്റെ ഒലിവർ ടാവർവെറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6–1, 6–4, 6–4) മറികടന്ന സ്പാനിഷ് താരം മൂന്നാം റൗണ്ടിൽ കടന്നു. പോർച്ചുഗലിന്റെ ന്യൂനോ ബോർഹസ്, റഷ്യയുടെ ആന്ദ്രെ റുബ്ലേവ്, ബ്രിട്ടന്റെ കാമറൂൺ നോറി എന്നിവരും മൂന്നാം റൗണ്ടിലെത്തി.
ലണ്ടൻ ∙ 25–ാം ഗ്രാൻസ്ലാം കിരീടത്തിനായി നൊവാക് ജോക്കോവിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് 659 ദിവസങ്ങളായി. തുടർച്ചയായ 3 ഗ്രാൻസ്ലാം ട്രോഫികളെന്ന റെക്കോർഡിലേക്കാണ് കാർലോസ് അൽകാരസിന്റെ നോട്ടം. ഹാർഡ്, കളിമൺ കോർട്ടുകളിൽ ജേതാവായെങ്കിലും പോളണ്ടുകാരി ഇഗ സ്യാംതെക്കിന് പുൽകോർട്ടിലെ ഗ്രാൻസ്ലാം ഇനിയും സ്വന്തമാക്കാനായിട്ടില്ല.
ലണ്ടൻ∙ വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തുന്ന സ്പാനിഷ് താരം കാർലോസ് അൽകാരസിനെ ആദ്യ റൗണ്ടിൽ കാത്തിരിക്കുന്നത് ഇറ്റലിക്കാരൻ ഫാബിയോ ഫൊനീനി. റാങ്കിങ്ങിൽ 127–ാം സ്ഥാനത്താണെങ്കിലും ഒട്ടേറെ അട്ടിമറിക്കഥകൾ പറയാനുള്ള ഫൊനീനി ആദ്യ റൗണ്ടിൽ ഇരുപത്തിരണ്ടുകാരൻ അൽകാരസിനു വെല്ലുവിളിയായേക്കുമെന്നാണ് കണക്കുകൂട്ടൽ.
ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ഇറങ്ങും മുൻപ്, റൊളാങ് ഗാരോസിൽ സ്ഥാപിച്ച റാഫേൽ നദാലിന്റെ പാദമുദ്രകൾക്കു മുന്നിൽ കാർലോസ് അൽകാരസ് അൽപസമയം കണ്ണടച്ചു നിന്നു. നദാൽ അഴിച്ചുവച്ച കളിമൺകോർട്ടിലെ കനകപാദുകം അണിയാൻ താൻ തയാറാണെന്ന് ആ ഇരുപത്തിരണ്ടുകാരൻ പറയാതെ പറഞ്ഞു...
പാരിസ്∙ സ്പെയിനിലെ കാളയോട്ട മത്സരങ്ങളിൽ കെട്ടഴിച്ചുവിടുന്ന കാളകൾ ആദ്യമൊന്നു പതുങ്ങിയ ശേഷമാണ് തങ്ങളുടെ കുതിപ്പു തുടങ്ങുക. അതുകണ്ട് വളർന്നതിനാലാകാം ആദ്യമൊന്നു പരുങ്ങിയ ശേഷമായിരുന്നു കളിമൺ കോർട്ടിൽ ഇന്നലെ കാർലോസ് അൽകാരസ് തന്റെ പ്രതാപം കാട്ടിയത്. ലോക ഒന്നാം നമ്പർ ഇറ്റലിയുടെ യാനിക് സിന്നറിനെതിരെ ആദ്യ രണ്ടു സെറ്റുകൾ നഷ്ടപ്പെട്ട ശേഷം അടുത്ത 3 സെറ്റും പിടിച്ചടക്കിയ സ്പാനിഷ് താരത്തിന് റൊളാങ് ഗാരോസിൽ തുടർച്ചയായ രണ്ടാം കിരീടം. ആവേശം അണപൊട്ടിയൊഴുകിയ പുരുഷ സിംഗിൾസ് ഫൈനലിൽ 4–6, 6–7, 6–4, 7–6, 7–6 നാണ് ഇരുപത്തിരണ്ടുകാരൻ അൽകാരസിന്റെ ജയം. സിന്നറുടെ 3 ചാംപ്യൻഷിപ് പോയിന്റുകൾ ബ്രേക്ക് ചെയ്താണ് അൽകാരസ് വിജയം നേടിയത്. സ്പാനിഷ് താരമായ അൽകാരസിന്റെ 5–ാം ഗ്രാൻസ്ലാം കിരീടമാണിത്.
അഞ്ചു സെറ്റുകൾ നീണ്ട പോരാട്ടം, മൂന്നു ടൈ ബ്രേക്കുകൾ, അഞ്ചര മണിക്കൂറോളം പാരിസിലെ കളിമൺ കോർട്ടിൽ വിയർത്തുകളിച്ചിട്ടും ഫ്രഞ്ച് ഓപ്പൺ കിരീടം കാർലോസ് അൽകാരസിൽനിന്ന് തട്ടിയെടുക്കാൻ യാനിക് സിന്നറിനു സാധിച്ചില്ല. ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്പാനിഷ് താരം കാർലോസ് അല്കാരസ് നിലനിർത്തി. സ്കോർ– 6–4, 7–6 (7–4), 4–6, 6–7 (3–7), 6–7 (2–10). അൽകാരസിന്റെ അഞ്ചാം ഗ്രാൻഡ്സ്ലാം വിജയമാണിത്. ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നിനാണ്
ഇരുപത്തിമൂന്നുകാരൻ ലോറൻസോ മ്യുസറ്റിക്കെതിരെ തുടക്കത്തിൽ വിയർത്തെങ്കിലും കാർലോസ് അൽകാരസ് വീണില്ല. ആവേശകരമായ സെമിഫൈനലിന്റെ നാലാം സെറ്റിനിടെ മ്യുസറ്റി പരുക്കേറ്റു പിൻമാറിയതോടെ നിലവിലെ ചാംപ്യൻ അൽകാരസ് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ഫൈനലിലേക്ക് മുന്നേറി. സ്കോർ: 4-6 7-6, 6-0, 2-0.
പാരിസ്∙ ഫ്രഞ്ച് ഓപ്പണ് പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരസ് – യാനിക് സിന്നർ പോരാട്ടം. വെള്ളിയാഴ്ച നടന്ന സെമിഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് യാനിക് സിന്നർ ഫൈനലിൽ എത്തിയത്.
Results 1-10 of 45