Activate your premium subscription today
പ്രായത്തെയും ശരീരത്തെയും വെല്ലുവിളിച്ചുള്ള അപരാജിത കുതിപ്പിൽ നൊവാക് ജോക്കോവിച്ചിന് ഇത്തവണ അടിതെറ്റി. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് സെമിഫൈനലിനിടെ ഇടതു കാലിനു പരുക്കേറ്റ മുപ്പത്തിയേഴുകാരൻ സെർബിയൻ താരം മത്സരം പൂർത്തിയാക്കാതെ പിൻമാറി. ഇതോടെ 25–ാം ഗ്രാൻസ്ലാം കിരീടം എന്ന സ്വപ്നനേട്ടത്തിനായി ജോക്കോ ഇനിയും കാത്തിരിക്കേണ്ടിവരും.
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് ഫൈനലിൽ കടന്നു. സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് ആദ്യ സെറ്റ് പൂർത്തിയായതിനു പിന്നാലെ മത്സരം മതിയാക്കി മടങ്ങിയതോടെയാണ് ജർമൻ താരത്തിന് ഫൈനലിലേക്ക് ‘വാക്കോവർ’ ലഭിച്ചത്.
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ഏവരും ആകാക്ഷയോടെ കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ യുവത്വത്തിന്റെ ചോരത്തിളപ്പിനു മേൽ ആധിപത്യം ഉറപ്പിച്ച് പരിചയസമ്പത്തിന്റെ കരുത്ത്! ആവേശം വാനോളമുയർന്ന പുരുഷ വിഭാഗം സിംഗിൾസ് ക്വാർട്ടറിൽ യുവതാരം സ്പെയിനിന്റെ കാർലോസ് അൽകാരസിനെ വീഴ്ത്തി സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് സെമിഫൈനലിൽ കടന്നു. 3 മണിക്കൂറും 38 മിനിറ്റും നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് ജോക്കോവിച്ചിന്റെ വിജയം. സ്കോർ: 4-6, 6-4, 6-3, 6-4.
സെമിഫൈനലിലോ ഫൈനലിലോ കാണാമെന്ന് ആരാധകർ കൊതിച്ചിരുന്ന നൊവാക് ജോക്കോവിച്ച്– കാർലോസ് അൽകാരസ് പോരാട്ടം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഇത്തവണ അൽപം നേരത്തേയാണ്! പ്രീക്വാർട്ടർ മത്സരങ്ങൾ അനായാസം ജയിച്ച ഇരുവരും നാളെ നടക്കുന്ന പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ മത്സരിക്കും.
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് നാലാം റൗണ്ട് പോരാട്ടത്തിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനു വിജയം. ചെക് റിപ്പബ്ലിക്കിന്റെ ജിറി ലെഹെക്ചയെ തോൽപിച്ചാണ് ജോക്കോവിച്ച് ക്വാർട്ടറിൽ കടന്നത്. സ്കോർ– 6–3, 6–4, 7–6 (7–4). ക്വാർട്ടര് ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽകാരസാണ് ജോക്കോയുടെ എതിരാളി.
മെൽബൺ ∙ ഗ്രാൻസ്ലാം ടെന്നിസിലെ മറ്റൊരു ലോക റെക്കോർഡ് കൂടി സ്വന്തമാക്കി ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നൊവാക് ജോക്കോവിച്ച് കുതിപ്പ് തുടരുന്നു. പോർച്ചുഗലിൽ നിന്നുള്ള ഇരുപത്തൊന്നുകാരൻ ജയ്മി ഫാരിയയെ തോൽപിച്ച് മൂന്നാം റൗണ്ടിലേക്കു മുന്നേറിയ (6-1,6-7,6-3, 6-2) ജോക്കോ, ഗ്രാൻസ്ലാം ടെന്നിസിലെ തന്റെ 430–ാം മത്സരത്തിനാണ് ഇന്നലെ ഇറങ്ങിയത്.
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ കോർട്ടിൽ ഇന്നലെ ഒരു യുഎസ് താരത്തിനൊപ്പമായിരുന്നു ടെന്നിസ് ആരാധകരുടെ മനസ്സ്. പുരുഷ സിംഗിൾസ് ഒന്നാം റൗണ്ടിൽ നൊവാക് ജോക്കോവിച്ചിനെ വിറപ്പിച്ച ഇന്ത്യൻ വംശജൻ നിശേഷ് ബസവറെഡ്ഡിക്കൊപ്പം. സെർബിയൻ ഇതിഹാസത്തിനെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയ പത്തൊൻപതുകാരൻ നിശേഷ് വലിയൊരു അട്ടിമറിയുടെ സൂചന ഉയർത്തി.
മെൽബൺ ∙ നേർക്കുനേർ നിന്ന് വെല്ലുവിളിച്ചു തുടങ്ങിയ ‘ന്യൂജെൻ പയ്യൻമാരെ’ നേരിടാൻ നൊവാക് ജോക്കോവിച്ചിന് ഒരു കൂട്ടുകിട്ടിയിരിക്കുന്നു; പഴയ എതിരാളിയായ ആൻഡി മറെ! നാളെ തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ മുൻ ബ്രിട്ടിഷ് താരം ആൻഡി മറെയെ പരിശീലകനാക്കിയാണ് സെർബിയൻ താരം ജോക്കോ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ടെന്നിസിനോടു വിടപറഞ്ഞ മറെയ്ക്ക്, ഇത്തവണ 25–ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിടുന്ന മുപ്പത്തിയേഴുകാരൻ ജോക്കോയെക്കാൾ ഒരാഴ്ച മാത്രമാണ് പ്രായക്കൂടുതൽ.
മെൽബൺ ∙ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ ഓപ്പണിനു മുൻപ് വിവാദത്തിന് തിരികൊളുത്തി നൊവാക് ജോക്കോവിച്ച്. 2022ൽ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാനെത്തിയ തനിക്ക് വിഷം കലർന്ന ഭക്ഷണം നൽകിയെന്നാണ് മാഗസിൻ അഭിമുഖത്തിൽ ജോക്കോവിച്ച് ആരോപിച്ചത്. കോവിഡ് വാക്സീൻ സ്വീകരിക്കാത്തതിന്റെ പേരിൽ ഓസ്ട്രേലിയയിൽ തന്നെ തടഞ്ഞുവച്ച സമയത്താണ് ഈ ഭക്ഷണം ലഭിച്ചത്.
നാവിൽ വെള്ളിക്കരണ്ടിയുമായല്ല, സ്വർണക്കരണ്ടിയുമായാണു റാഫേൽ നദാൽ സ്പെയിനിലെ മയ്യോർക്കയിൽ ജനിച്ചുവീണത്. ഇൻഷുറൻസ് കമ്പനി ഉടമയും ഗ്ലാസ് നിർമാണ വ്യവസായിയുമായിരുന്നു പിതാവ് സെബാസ്റ്റ്യൻ നദാൽ. തന്റെ സാമ്രാജ്യം നോക്കിനടത്താൻ റാഫേലിനെ സെബാസ്റ്റ്യൻ പരുവപ്പെടുത്തി. പക്ഷേ, ടെന്നിസ് റാക്കറ്റ് കയ്യിൽപ്പിടിച്ചതോടെ
Results 1-10 of 191