Activate your premium subscription today
കൊച്ചി ∙ 2010 ഗ്വാങ്ചൗ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടെന്നിസ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ 22 വയസ്സായിരുന്നു ഹൈദരാബാദുകാരൻ ജെ.വിഷ്ണുവർധന്. ഇടത്തരം കുടുംബം. ഒന്നര ലക്ഷം രൂപയെങ്കിലും വേണം ഒരുക്കങ്ങൾക്ക്. സഹായത്തിനായി ടെന്നിസ് അസോസിയേഷനു മുന്നിൽ കൈനീട്ടി. സഹായമൊന്നും കിട്ടിയില്ല. മനസ്സു മടുക്കാതെ മത്സരിച്ച് ഗ്വാങ്ചൗവിൽ ഇരട്ടമെഡലുകൾ സ്വന്തമാക്കി. മിക്സ്ഡ് ഡബിൾസിൽ സാനിയ മിർസയ്ക്കൊപ്പം വെള്ളി. പുരുഷ ടീം ഇനത്തിൽ വെങ്കലം. മെഡലുകളുമായി വിമാനത്താവളത്തിലിറങ്ങുമ്പോൾ പുഷ്പ ഹാരങ്ങളുമായി നിൽക്കുന്നു അസോസിയേഷൻ പ്രതിനിധികൾ.
ഹാപ്പി സ്ലാം എന്നൊരു വിളിപ്പേരുകൂടിയുണ്ട് പുതുവർഷത്തിലെ ആദ്യ ഗ്രാൻസ്ലാം ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണ്. നവവത്സരത്തിൽ നവോന്മേഷത്തോടെ എത്തുന്ന താരങ്ങൾക്ക് മികച്ച മത്സരാന്തരീക്ഷമൊരുക്കുന്ന ടൂർണമെന്റിന് സ്വിസ് ഇതിഹാസം റോജർ ഫെഡറർ നൽകിയ പേരാണത്. ഫെഡറർക്കു പിന്നാലെ റാഫേൽ നദാലും വിരമിച്ചശേഷമുള്ള ആദ്യ ഗ്രാൻസ്ലാം ടൂർണമെന്റിൽ നൊവാക് ജോക്കോവിച്ചിന്റെ സാധ്യതകളെങ്ങനെ ? ആരാകും വനിതാ സിംഗിൾസ് ജേതാവ്? 12ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിലെ ജേതാക്കളെ പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ.
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും ഒരുമിച്ചുള്ളതെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. നിർമിത ബുദ്ധി (എഐ– ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)യുടെ സഹായത്തോടെ ഉണ്ടാക്കിയെടുത്ത ചിത്രങ്ങളാണ് ഷമിയുടേയും സാനിയയുടേയും പേരിൽ പ്രചരിക്കുന്നത്. മകനോടൊപ്പം ദുബായിൽ
മുംബൈ∙ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങളോട് ആദ്യമായി പ്രതികരിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ ഷമി കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത്തരം തമാശകൾ രസകരമായി തോന്നുമെങ്കിലും, മറ്റുള്ളവരുടെ ജീവിതത്തെ
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും തമ്മിൽ വിവാഹിതരാകാൻ പോകുകയാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാനിയ മിർസയുടെ പിതാവ് ഇമ്രാൻ മിർസ. ‘‘ വാർത്ത വെറും അസംബന്ധമാണെന്നും ഷമിയെ സാനിയ കണ്ടിട്ടു പോലുമില്ലെന്നും ഇമ്രാൻ പറഞ്ഞു.
മക്ക/മദീന ∙ ഹജ് തീർഥാടനം ആരംഭിക്കാൻ 5 ദിവസം ബാക്കി നിൽക്കെ മദീനയിലുള്ള തീർഥാടകർ മക്കയിലേക്ക് തിരിച്ചുതുടങ്ങി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരായ മുഴുവൻ തീർഥാടകരും ഈ മാസം 12ന് മക്കയിൽ എത്തിച്ചേരും. മദീനയിൽ നേരിട്ട് എത്തിയ ഇന്ത്യൻ തീർഥാടകരിൽ ഭൂരിഭാഗവും മക്കയിൽ എത്തിയിരുന്നു. അവശേഷിക്കുന്നവർ
പരിശുദ്ധ ഹജ് നിർവഹിക്കുന്നതിനായി മക്കയിലേക്കു പുറപ്പട്ട് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. സോഷ്യൽ മീഡിയയിലൂടെ സാനിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചെന്നു കുറിച്ച സാനിയ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും കുറിച്ചു. ഹജ് നിർവഹിച്ച് ഒരു
ഹജ് കർമത്തിനായി മക്കയിലേക്കു പോകുന്ന വിവരം പങ്കുവച്ച് ടെന്നിസ് താരം സാനിയ മിർസ. ജീവിതത്തിൽ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും ഹജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു. നിങ്ങൾ ഓരോരുരുത്തരുടെയും പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്നും പുതിയൊരാളായി തിരിച്ചു
ഹൈദരാബാദ്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്. ഹൈദരാബാദ് മണ്ഡലത്തിൽ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ ടെന്നിസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഗോവ, തെലങ്കാന, യുപി, ജാർഖണ്ഡ്, ദാമൻ ദിയു എന്നിവടങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ചു ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സാനിയ മിർസയുടെ പേര് ചർച്ചയായത്.
മുൾട്ടാൻ∙ പാക്കിസ്ഥാന് സൂപ്പർ ലീഗ് മത്സരത്തിനിടെ പാക്ക് താരം ശുഐബ് മാലിക്കിന്റെ ഭാര്യ സന ജാവേദിനെ അധിക്ഷേപിച്ച് ആരാധകർ. കഴിഞ്ഞ ദിവസം കറാച്ചി കിങ്സും മുൾട്ടാൻ സുൽത്താൻസും തമ്മിലുള്ള മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് സനയ്ക്ക് ആരാധകരുടെ
Results 1-10 of 80