Activate your premium subscription today
പി.വി.സിന്ധുവും സാത്വിക് സായ്രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി ഡബിൾസ് സഖ്യവും ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ രണ്ടാം റൗണ്ടിൽ. ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യം പുറത്തായി. സിന്ധു ചൈനീസ് തായ്പേയിയുടെ സുങ്ഷോ യുന്നിനെ (21-14, 22-20) തോൽപിച്ചപ്പോൾ മലേഷ്യയുടെ മാവേയ് ചോങ്– കെയ് വുൻതേ സഖ്യത്തെയാണ് സാത്വിക്കും ചിരാഗും കീഴടക്കിയത് (23-21, 19-21, 21-16).
ഇന്ത്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ടൂർണമെന്റ് ഇന്നു മുതൽ ഡൽഹിയിൽ. വിവാഹശേഷം പി.വി.സിന്ധു ആദ്യമായി മത്സരിക്കുന്ന ടൂർണമെന്റാണിത്. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി –സാത്വിക്സായ്രാജ് രങ്കി റെഡ്ഡി സഖ്യവും, വനിതാ ഡബിൾസിൽ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യവും ഇന്ത്യയുടെ പ്രതീക്ഷയാണ്.
മലേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ വനിതാ ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപീചന്ദ് സഖ്യം പ്രീക്വാർട്ടറിൽ. തായ്ലൻഡ് താരങ്ങളായ ഒർനിച്ച–സുകിറ്റ എന്നിവരെയാണ് ഇന്ത്യൻ സഖ്യം തോൽപിച്ചത് (21–10,21–10). പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്.പ്രണോയിയുടെ മത്സരം കോർട്ടിന്റെ മേൽക്കൂരയിലെ ചോർച്ചയെത്തുടർന്ന് മാറ്റിവച്ചു.
ലക്നൗ ∙ കിരീടനഷ്ടങ്ങളുടെ 868 ദിവസങ്ങൾക്കുശേഷം പി.വി.സിന്ധുവിന്റെ മുഖത്ത് വിജയത്തിന്റെ പുഞ്ചിരി വിരിഞ്ഞു. സയ്യിദ് മോദി സൂപ്പർ 300 ബാഡ്മിന്റൻ ടൂർണമെന്റിൽ വനിതാ സിംഗിൾസ് ചാംപ്യനായ സിന്ധു, 2022 ജൂലൈയ്ക്കു ശേഷം തന്റെ ആദ്യ ലോക നേട്ടം സ്വന്തമാക്കി. വിജയത്തിന്റെ കോർട്ടിലേക്ക് സിന്ധു തിരിച്ചുവരവ് പ്രഖ്യാപിച്ച ദിവസം ഇന്ത്യൻ ബാഡ്മിന്റനും സൂപ്പർ സൺഡേയായി മാറി.
Results 1-4