Activate your premium subscription today
തിരൂർ∙ ഇടിമുഴങ്ങും ഒച്ചയിൽ ഇനി തിരൂരിൽ സ്മാഷുകൾ പിറക്കും. സംസ്ഥാന സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിന് തിരൂർ നഗരസഭാ സ്റ്റേഡിയത്തിൽ ഇന്നു തുടക്കമാവുകയാണ്. ഇന്നുമുതൽ 12 വരെയാണ് ചാംപ്യൻഷിപ്. പുരുഷ, വനിതാവിഭാഗങ്ങളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച് 28 ടീമുകളാണ് ചാംപ്യൻഷിപ്പിൽ
രുദ്രാപ്പുരിൽ കേരള വോളിബോളിന്റെ രൗദ്രഭാവം; ദേശീയ ഗെയിംസ് വോളിബോളിൽ വനിതകളിൽ സ്വർണവും പുരുഷൻമാരിൽ വെള്ളിയും കേരളം നേടി. ആവേശമുയർത്തിയ പോരാട്ടത്തിൽ വനിതകളിൽ തമിഴ്നാടിനെയാണു രണ്ടിനെതിരെ 3 സെറ്റുകൾക്കു കേരളം തോൽപിച്ചത് (25–19, 22–25, 22–25, 25–14, 15–7). കേരള പുരുഷ ടീം ഫൈനലിൽ സർവീസസിനോടു പൊരുതി തോറ്റു (20–25, 22–25, 25–19, 26–28).
കൊച്ചി ∙ കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള ടെക്നിക്കൽ കമ്മിറ്റി തിരഞ്ഞെടുത്ത പുരുഷ, വനിത വോളിബോൾ ടീമുകൾക്കു ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ, കേരള ഒളിംപിക് അസോസിയേഷൻ (കെഒഎ) തിരഞ്ഞെടുത്ത ടീമിനു ദേശീയ ഗെയിംസിൽ പങ്കെടുക്കാം. ഈ ടീമിലെ അംഗങ്ങളുടെ പേരാണു കെഒഎ ദേശീയ ഗെയിംസ് സംഘാടക സമിതിക്കു നൽകിയിട്ടുള്ളത്.
ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനു വേണ്ടി ഏതു ടീം മത്സരിക്കുമെന്ന കാര്യത്തിൽ താത്കാലിക തീരുമാനം. കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള ടെക്നിക്കൽ കമ്മിറ്റി തിരഞ്ഞെടുത്ത പുരുഷ, വനിത വോളിബോൾ ടീമുകളെ ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കളരിപ്പയറ്റ് മത്സര ഇനമാക്കുന്നതിൽ നടപടി സ്വീകരിക്കാൻ ഡൽഹി ഹൈക്കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിട്ടും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രതികരിക്കാത്തതാണ് മത്സരാർഥികളെ ഉൾപ്പെടെ ആശങ്കയിലാക്കിയിരിക്കുന്നത്.
തിരുവനന്തപുരം∙ ദേശീയ ഗെയിംസിൽ കേരള ടീമിനെ നയിക്കുന്ന ‘ചെഫ് ദ് മിഷൻ’ വിഷയത്തിൽ കേരള ഒളിംപിക് അസോസിയേഷനും സ്പോർട്സ് കൗൺസിലും തമ്മിൽ തർക്കം. ഒളിംപിക് അസോസിയേഷൻ മുൻ നീന്തൽ താരം ഒളിംപ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ സംഘത്തലവനായി നേരത്തേ തീരുമാനിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ അറിയിച്ചിരുന്നു. മുൻ അത്ലീറ്റ് സുഭാഷ് ജോർജ്, റഗ്ബി അസോസിയേഷൻ സെക്രട്ടറി ബിജു വർമ എന്നിവരെ ഡെപ്യൂട്ടി ചെഫ് ദ് മിഷൻ ആയും തീരുമാനിച്ചു.
തിരുവനന്തപുരം∙ ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനായി ഏതു ടീം മത്സരിക്കുമെന്ന തർക്കം കോടതിയിലേക്ക്. മത്സരിക്കാൻ അർഹത കേരള ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിനായിരിക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ വ്യക്തമാക്കി. അതേസമയം ഈ നിലപാടിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരള സ്പോർട്സ് കൗൺസിൽ. കൗൺസിലും സ്വന്തം നിലയിൽ വോളിബോൾ ടീമിനെ തിരഞ്ഞെടുത്തിരുന്നു.
കൊച്ചി ∙ ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനു രണ്ടു ടീം! ആശ്ചര്യ ചിഹ്നം വെറുതെയിട്ടതല്ല; കാര്യങ്ങളുടെ പോക്ക് ആ വഴിക്കാണ്. കേരള ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിനു പകരം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള ടീമിനെ ഗെയിംസിൽ പങ്കെടുപ്പിക്കണമെന്നു കാണിച്ചു കൗൺസിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനു കത്തു നൽകി. ഇതോടെ വോളിബോൾ കോർട്ടിൽ വീണ്ടും വെടിയും പുകയും തുടങ്ങി.
ഇരിട്ടി ∙ ജയ്പുരിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ വോളിബോൾ ചാംപ്യൻഷിപ്പിൽ കേരളം റണ്ണേഴ്സ്അപ് ആകുമ്പോൾ പടിയൂർ പുലിക്കാട്ടുകാർക്കും സന്തോഷനിമിഷം. കേരള ടീമിലെ പ്രായംകുറഞ്ഞ കളിക്കാരിയായ രേവതി നമ്പ്യാർ മോഹനൻ പുലിക്കാട്ടുകാരിയാണ്. 3–1ന് ആണു കേരളം റെയിൽവേസിനോടു പരാജയപ്പെട്ടത്. 17ാം വയസ്സിലാണു രേവതി വോളിബോൾ
ജയ്പുർ ∙ ദേശീയ സീനിയർ വോളിബോളിൽ കേരള പുരുഷ ടീം ജേതാക്കൾ. ഇന്നലെ നടന്ന ഫൈനലിൽ, സർവീസസിനെ പൊരുതിത്തോൽപിച്ചാണു കേരളം കിരീടം സ്വന്തമാക്കിയത്. സ്കോർ: 25–20, 26–24, 19–25, 21–25, 22–15. കേരളത്തിന്റെ 7–ാം കിരീടമാണിത്. 2017–18ൽ കോഴിക്കോടു നടന്ന ചാംപ്യൻഷിപ്പിൽ ജേതാക്കളായതിനു ശേഷമുള്ള ആദ്യ കിരീടവും.
Results 1-10 of 182