Activate your premium subscription today
ചണ്ഡിഗഡ്∙ പാരിസ് ഒളിംപിക്സിലെ മികച്ച പ്രകടനത്തിന് ഹരിയാനയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങളിൽ, നാലു കോടി രൂപയുടെ ക്യാഷ് പ്രൈസ് തിരഞ്ഞെടുത്ത് കോൺഗ്രസ് എംഎൽഎ കൂടിയായ മുൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗ്രൂപ്പ് എ വിഭാഗത്തിൽ സർക്കാർ ജോലി, വീടുവയ്ക്കാൻ നഗരമധ്യത്തിൽത്തന്നെ സ്ഥലം എന്നീ ‘ഓഫറു’കൾ
ന്യൂഡൽഹി∙ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത പങ്കുവച്ച് ഒളിംപ്യൻ വിനേഷ് ഫോഗട്ട്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ലഘു കുറിപ്പിലൂടെയാണ് അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത മുപ്പതുകാരിയായ വിനേഷ് ഫോഗട്ട് പങ്കുവച്ചത്. ഗുസ്തി താരം തന്നെയായ സോംവീർ റാത്തിയാണ് വിനേഷ് ഫോഗട്ടിന്റെ ഭർത്താവ്. ഇരുവരുടെയും
ശരീരഭാരം കൂടിയതുകാരണം പാരിസ് ഒളിംപിക്സിൽ മെഡൽ നഷ്ടമായ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ സങ്കടം സുഫ്ന ജാസ്മിനും ടിവിയിൽ കണ്ടതാണ്. ദേശീയ ഗെയിംസിൽ വെയ്റ്റ്ലിഫ്റ്റിങ് 45 കിലോഗ്രാം വിഭാഗത്തിൽ ഇന്നലെ കേരളത്തിനായി മത്സരത്തിനിറങ്ങുന്നതിനു തൊട്ടുമുൻപ് സുഫ്നയും അതേ അവസ്ഥയിലായിരുന്നു. രാവിലെ 11നു നടക്കുന്ന മത്സരത്തിന് ഒരു മണിക്കൂർ മുൻപ് ഭാരം 160 ഗ്രാം കൂടുതൽ.
ഹൽദ്വാനി∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം സമ്മാനിച്ച സുഫ്ന ജാസ്മിൻ, ഭാരം ക്രമീകരിക്കാനായി മുടി പോലും മുറിച്ച ശേഷമാണ് മത്സരിച്ചത്. ഭാരോദ്വഹനത്തിൽ പങ്കെടുത്ത് സ്വർണം നേടിയ സുഫ്ന, മത്സരത്തിനു നടത്തിയ പരിശോധനയിൽ 150 ഗ്രാം ഭാരം അധികമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ഭാരം കുറയ്ക്കാനായി മുടി മുറിച്ചത്. ഇതിനു പുറമേ ഭക്ഷണം നിയന്ത്രിച്ചും കടുത്ത വ്യായാമങ്ങൾ ചെയ്തുമാണ് ഇരുപത്തിരണ്ടുകാരിയായ താരം ഭാരം നിശ്ചിത പരിധിയിൽ നിയന്ത്രിച്ചുനിർത്തിയത്.
കാക്കവയൽ ∙ വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്ന് ഒളിംപ്യൻ വിനേഷ് ഫോഗട്ട് എംഎൽഎ പറഞ്ഞു. കാക്കവയലിൽ യുഡിഎഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു. ബ്രിജ് ഭൂഷണെ ബിജെപി സംരക്ഷിച്ചപ്പോൾ അതിനെതിരെ
ബത്തേരി∙ നമുക്കുവേണ്ടി മാത്രമല്ല, സമൂഹത്തിലെ അനീതികൾക്കെതിരെയും പോരാടാൻ തയാറാകണമെന്ന് ഒളിംപ്യനും ഹരിയാനയിലെ എംഎൽഎയുമായ വിനേഷ് ഫോഗട്ട്. ബത്തേരി സെന്റ് മേരീസ് കോളജ് വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ. പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് വിനേജ് ഫോഗട്ട്
തിരുവനന്തപുരം∙ തെരുവിലായാലും പാർലമെന്റിലായാലും സ്ത്രീകൾക്കുള്ള ഏക പരിഹാരം പോരാട്ടം എന്ന മാർഗം മാത്രമാണെന്നും രാജ്യത്ത് എല്ലാ രംഗത്തും സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കാനും അടിച്ചമർത്താനും ശ്രമമുണ്ടെന്നും ഗുസ്തിതാരവും ഹരിയാന നിയമസഭാംഗവുമായ വിനേഷ് ഫോഗട്ട്. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളും രാജ്യത്തെ
തിരുവനന്തപുരം∙ തെരുവിലായാലും പാർലമെന്റിലായാലും സ്ത്രീകൾക്കുള്ള ഏകപരിഹാരം പോരാട്ടം എന്ന മാർഗം മാത്രമാണെന്നും രാജ്യത്ത് എല്ലാ രംഗത്തും സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കാനും അടിച്ചമർത്താനും ശ്രമമുണ്ടെന്നും ഗുസ്തിതാരവും ഹരിയാന നിയമസഭാംഗവുമായ വിനേഷ് ഫോഗട്ട്. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ്. പ്രതിഷേധമെന്ന മഹാസമുദ്രത്തെ മനസ്സിലാക്കാൻ സമഗ്രാധിപത്യ സർക്കാറുകൾക്കാവില്ലെന്നും അവർ പറഞ്ഞു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ രൂക്ഷവിമർശനവുമായി ബിജെപിയുടെ മുൻ എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്. വിനേഷ് ഫോഗട്ട് എവിടെപ്പോയാലും അവിടം നശിക്കുമെന്നായിരുന്നു ബ്രിജ് ഭൂഷൺ മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിച്ചത്. ഹരിയാനയിൽ വിനേഷ് ജയിച്ചെങ്കിലും കോൺഗ്രസ് തോറ്റുപോയതായും ബ്രിജ് ഭൂഷണ് പ്രതികരിച്ചു.
ന്യൂഡൽഹി ∙ ‘ടീം’ പതറിയപ്പോഴും നിശ്ചയദാർഢ്യത്തോടെ നിന്നാണു വിനേഷ് ഫോഗട്ട് രാഷ്ട്രീയകളത്തിൽ കന്നി മെഡലണിഞ്ഞത്. ഒരുഘട്ടത്തിൽ കോൺഗ്രസിനു വിജയം അപ്രാപ്യമെന്നു തോന്നിച്ച ജുലാനയിൽ വിനേഷ് ബിജെപിയുമായി നേർക്കുനേർ പോരാടി 6015 വോട്ടുകൾക്കു ജയിച്ചു.
Results 1-10 of 136