Activate your premium subscription today
‘ഉപഭോക്താക്കളോട് അവർക്കെന്താണു വേണ്ടതെന്നു ചോദിച്ച് അത് നിർമിച്ചു നൽകിയിട്ടു കാര്യമില്ല. അവര് ആവശ്യപ്പെട്ടത് നിങ്ങൾ നിർമിച്ചു വരുമ്പോഴേക്കും അവരുടെ ആവശ്യം മാറിയിട്ടുണ്ടാകും; അപ്പോൾ പുതിയ എന്തെങ്കിലുമായിരിക്കും അവർക്കു വേണ്ടത്’ - ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഈ വാക്കുകൾ കമ്പനിയുടെ പുതിയ അമരക്കാരുടെയും വിജയമന്ത്രമായിരിക്കണമല്ലോ! അതുകൊണ്ടായിരിക്കണം വാർഷിക ഡവലപ്പർ കോൺഫറൻസില് (The Apple Worldwide Developers Conference 2025) ഇത്രയേറെ ‘പുതിയ’ കാര്യങ്ങൾ ആപ്പിൾ കൊണ്ടുവന്നത്. വർഷങ്ങളായി മാറാതിരുന്ന പലതും മാറിയിരിക്കുന്നു. അതിൽ പേരിലെ ചെറുമാറ്റം മുതൽ സോഫ്റ്റ്വെയറിലെയും ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെയും വരെ മാറ്റമുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് വാർഷിക ഡവലപ്പർ കോൺഫറൻസില് (WWDC2025) ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്നത്? എന്തെല്ലാമാണ് സാങ്കേതികതയിലെ പ്രധാന മാറ്റങ്ങൾ? അപ്ഡേഷനുകൾ എന്നു മുതൽ ലഭ്യമാകും? ഡവലപ്പർമാർക്കായി പുതിയ എന്തെല്ലാം സംവിധാനങ്ങളാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്?
ഒരു പതിറ്റാണ്ടിലേറെയായി കാഴ്ചയിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടർന്നിരുന്ന ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ഐഓഎസിന് ഒടുവിൽ ശാപമോക്ഷം!.WWDC 2025-ലെ പ്രഖ്യാപനങ്ങളോടെ, iOS 18 എന്ന പതിവ് സംഖ്യ ഉപേക്ഷിച്ച്, iOS 26 എന്ന പുതിയ നാമകരണത്തിലേക്ക് ആപ്പിൾ നേരിട്ട് കടന്നിരിക്കുകയാണ്. ഇത് ഐഫോൺ 11 മുതലുള്ള
ആപ്പിൾ ഐപാഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു. ഐപാഡിനെ ഒരു കംപ്യൂട്ടറിന് സമാനമാക്കുന്ന ഒട്ടേറെ ഫീച്ചറുകളാണ് ഈ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ വാർഷിക ഡവലപ്പർ കോൺഫറൻസായ വേൾഡ് വൈഡ് ഡവലപ്പേഴ്സ് കോൺഫറൻസ് (WWDC) 2025 ഇന്ത്യന് സമയം രാത്രി 10.39ന് അരങ്ങേറും
കൊട്ടിഘോഷിച്ചെത്തുന്ന അവതരണങ്ങൾക്കും, ആരാധകരുടെ പ്രതീക്ഷകൾക്കും അനുസരിച്ച് ഡിസൈനുകളിൽ വലിയ മാറ്റങ്ങളൊന്നും കുറേക്കാലമായി കാണുന്നില്ലെന്ന എതിരാളികളുടെ പരാതി ഇത്തവണ ആപ്പിൾ തീർക്കുമെന്ന് റിപ്പോർട്ടുകൾ. സാംസങും ഒപ്പോയും വാവേയുമൊക്കെ വിജയിച്ച മികച്ച ചില ഡിസൈൻ പരീക്ഷണങ്ങൾ ഇത്തവണ ആപ്പിളിലും കാണാമത്രെ.
ഈ വര്ഷം സെപ്റ്റംബറില് ആപ്പിള് ഇറക്കുമെന്നു കരുതുന്ന ഐഫോണ് 17 സീരിസിനെക്കുറിച്ച് പുതിയ കിംവദന്തി. പ്രോ മോഡലുകളുടെ പിന്നില് ഒരു ഓള്വേയ്സ് ഓണ് സ്ക്രീന് കൂടെ വന്നേക്കാം എന്നാണ് അവകാശവാദം. ഐഡിവൈസ്ഹെല്പ് യൂട്യൂബ് ചാനല് പുറത്തിറക്കിയ വിഡിയോയെ അടിസ്ഥാനമാക്കി, ഗീക്കി-ഗ്യാജറ്റ്സ് പുറത്തുവിട്ട
തുടക്ക ശ്രേണിയിലുള്ള ഒരു ഐഫോണ് വാങ്ങാന് ആഗ്രഹിക്കുന്നവര്ക്ക് മുന്നില് ഇപ്പോള് ആപ്പിളിന്റെ മികച്ച മൂന്നു മോഡലുകളാണ് ഉള്ളത്. ബജറ്റിലൊതുങ്ങുമെന്നൊക്കെയുള്ള വാഗ്ദാനവുമായി ആപ്പിൾ പുതിയതായി അവതരിപ്പിച്ച ഐഫോണ് 16ഇ, ഐഫോണ് 16, ഐഫോണ് 15. ഇവയില് ഏതാണ് വാങ്ങുന്നതെന്ന് നോക്കുന്നതിന് മുൻപ് ഒന്ന് അടുത്തു
സർപ്രൈസ് കഴിഞ്ഞു!, എസ്ഇ4 കാത്തിരിക്കുന്നവരുടെ മുന്നിൽ ഏറ്റവും പുതിയ ഐഫോൺ മോഡലായ ഐഫോൺ 16ഇ അവതരിപ്പിച്ചു ആപ്പിള് . ആപ്പിൾ ഇന്റലിജന്റ്സ് സംവിധാനമുൾപ്പെടെ ലഭിക്കുന്ന, എന്നാൽ ബജറ്റിലൊതുങ്ങുന്ന ഫോണായി 16 ഇ അവതരിപ്പിച്ചതിനൊപ്പംസ്റ്റോറിൽ നിന്ന് ഐഫോൺ എസ്ഇ ആപ്പിൾ നീക്കം ചെയ്യുകയും ചെയ്തു. എ18 ചിപ്പിന്റെ
നിര്മിത ബുദ്ധി (എഐ) വികസിപ്പിക്കുന്ന കാര്യത്തില് മറ്റു പല കമ്പനികളുടെയും പിന്നിലായി എന്ന ആരോപണം കേട്ട ആപ്പിള് താമസിച്ചാണ് ഈ മേഖലയിലേക്ക് എത്തിയത്. ചുരുങ്ങിയ കാലയളവില് തന്നെ കൃത്യതയുടെ കാര്യത്തില് അഭിമാനിക്കുന്ന കമ്പനിക്ക് തങ്ങളുടെ എഐ അപമാനം സമ്മാനിച്ചോ എന്ന് സംശയം. കഴിഞ്ഞയാഴ്ച ഇറക്കിയ ഐഓഎസ്
ആപ്പിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഐഫോൺ 16 സീരീസിനായുള്ള പ്രീ-ഓർഡറുകൾ സെപ്റ്റംബർ 13ന് വൈകുന്നേരം 5.30ന് ആരംഭിക്കും, ലഭ്യത സെപ്റ്റംബർ 20ന് സജ്ജീകരിച്ചിരിക്കുന്നു. ആപ്പിളിന്റെ ഡിജിറ്റൽ, റീട്ടെയിൽ പ്ലാറ്റ്ഫോമുകളിൽ, സ്മാർട്ട്ഫോണുകൾ തൽക്ഷണ ക്യാഷ്ബാക്ക് ഓഫർ ചെയ്യും. തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്നുള്ള
Results 1-10 of 88