Activate your premium subscription today
അമേരിക്കയിലെ ജനപ്രിയ ഇൻഫ്ലുവൻസേഴ്സിന് വമ്പന്‍ ഓഫറുമായി മെറ്റ. നിലവിലെ പ്രശസ്തിയുടെ അടിസ്ഥാനത്തിൽ 5000 ഡോളർവരെയാണ് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും വിഡിയോ ഇടുന്ന ടിക്ടോക്കേഴ്സിനു നൽകുക. ഓഫറിൽ എടുത്തുപറയുന്നില്ലെങ്കിലും നിലവിൽ അമേരിക്കയിൽ ടിക്ടോക്കിനുണ്ടായ അനിശ്ചിതത്വം നേട്ടമാക്കാനാണ് മെറ്റ
വാട്സാപ് ഉപയോക്താക്കളിൽ നിന്നു ശേഖരിക്കുന്ന ഡേറ്റ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പോലുള്ള സഹോദര പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുന്നതിന് മെറ്റയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് ദേശീയ കമ്പനി നിയമ അപ്ലറ്റ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു.
ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം ആളുകൾ ഉപയോഗിക്കുന്ന മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്സാപ് അപ്ഡേറ്റുകളിൽ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദമായ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനും അയയ്ക്കാനും ഉപയോക്താക്കൾക്ക് മൂന്നാം കക്ഷി ആപ്പുകളെ
പ്രകടനം മോശമായ 3,600 ജീവനക്കാരെ പിരിച്ചുവിടാൻ സമൂഹമാധ്യമ ഭീമൻ മെറ്റ ഒരുങ്ങുന്നു.
ന്യൂഡൽഹി∙ 2024ലെ പൊതു തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാർക്ക് സക്കർബർഗിന്റെ പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഇന്ത്യയോട് മാപ്പ് ചോദിച്ച് മെറ്റ. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി വിഭാഗം വൈസ് പ്രസിഡന്റ് ശിവനാഥ് തുക്രൽ ആണ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. വിഷയത്തിൽ മെറ്റയ്ക്ക് സമൻസ് അയയ്ക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി സമിതി തീരുമാനിച്ചിരുന്നു.
സാൻഫ്രാൻസിസ്കോ∙ പ്രകടനം മോശമായ 3600 പേരെ പിരിച്ചുവിടാൻ സമൂഹമാധ്യമ ഭീമൻ മെറ്റ ഒരുങ്ങുന്നു. ഇതിനുപകരം പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നും ആഭ്യന്തരമായി പുറത്തിറക്കിയ മെമോ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ ജീവനക്കാരിൽ അഞ്ച് ശതമാനത്തെ ഈ നീക്കം ബാധിക്കുമെന്ന് കമ്പനി വാർത്താ ഏജൻസിയായ എഎഫ്പിയോടു സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം മെറ്റയ്ക്ക് ആകെ 72,400 ജീവനക്കാരാണ് ഉള്ളത്.
യൂറോപ്യന്‍ യൂണിയനില്‍ സമൂഹ മാധ്യമത്തിന് സെന്‍സര്‍ഷിപ്പ് ഉണ്ടെന്ന മെറ്റ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആരോപണത്തിനെതിരെ യൂറോപ്യന്‍ കമ്മിഷൻ.
നുണകളുടെയും ഫിൽറ്ററുകളുടെയും പെരുപ്പിച്ചുകാണിക്കലിന്റെയും ഈ ലോകത്ത് ആവശ്യത്തിൽകൂടുതൽ സത്യസന്ധത കാണിച്ചാൽ എന്തായിരിക്കും പ്രശ്നം? ലോക കോടീശ്വരൻ മാർക്ക് സക്കർബർഗിനോടാണ് ഈ ചോദ്യമെങ്കിൽ, ‘അത്ര സത്യസന്ധത വേണ്ട’ എന്നായിരിക്കും ഉത്തരം. കാരണം അദ്ദേഹത്തിനു കീഴിൽ പ്രവർത്തിക്കുന്ന മെറ്റ പ്ലാറ്റ്ഫോമിലെ ഉപയോക്താക്കളുടെ എണ്ണത്തെയാണ് ആ സത്യസന്ധത ബാധിക്കുക. സത്യസന്ധത കൂടിയാൽ ഉപയോക്താക്കളുടെ എണ്ണം കുറയുമെന്ന തിരിച്ചറിവിൽ പുതിയ തീരുമാനവും എടുത്തിരിക്കുകയാണ് മെറ്റ. എക്സ് (മുൻ ട്വിറ്റർ) വളരെ മുൻപേ എടുത്ത തീരുമാനം അൽപം വൈകിയാണെങ്കിലും മെറ്റയും പിന്തുടരുകയാണ്. എന്താണ് ഫാക്ട് ചെക്കിങ് സംബന്ധിച്ച് മെറ്റയിലും അതിനു കീഴിലെ ഫെയ്സ്ബുക്കിലും വന്ന നിർണായ മാറ്റം? എന്തുകൊണ്ടാണ് അത്തരമൊരു തീരുമാനത്തിലേക്ക് മെറ്റ എത്തിച്ചേർന്നത്?
ന്യൂയോർക്ക് ∙ തേർഡ് പാർട്ടി ഫാക്ട് ചെക്കിങ് പ്രോഗ്രാം ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഉടമകളായ മെറ്റ ഉപേക്ഷിച്ചു. എക്സിലെ കമ്യൂണിറ്റി നോട്സ് പ്രോഗ്രാം പോലെയൊരു സൗകര്യം ഏർപ്പെടുത്താനാണു നീക്കം.
ന്യൂഡൽഹി ∙ മെറ്റ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ബുധനാഴ്ച അർധരാത്രി പ്രവർത്തനരഹിതമായി. ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വെബ്സൈറ്റ് നല്കുന്ന വിവരപ്രകാരം ഫേസ്ബുക്കിൽ പ്രശ്നം നേരിടുന്നതായി 27,000 പേരും ഇൻസ്റ്റഗ്രാമിൽ പ്രശ്നം നേരിടുന്നതായി 28,000 പേരും റിപ്പോർട്ടു ചെയ്തു. രാത്രി പന്ത്രണ്ടരയോടെയാണ് ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രശ്നങ്ങൾ നേരിട്ടുതുടങ്ങിയത്. വാട്സാപിലും പ്രശ്നങ്ങൾ നേരിടുന്നതായി അനവധി ആളുകൾ പരാതിപ്പെട്ടു. ഉപഭോക്താക്കൾ നേരിടുന്ന സാങ്കേതിക പ്രശ്നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു വ്യക്തമാക്കിയ മെറ്റ, ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമാപണം നടത്തി.
Results 1-10 of 107