Activate your premium subscription today
ഇന്റർനെറ്റ് അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ് ഫോം മാത്രം ഉപയോഗിച്ച് വിവരങ്ങളറിയുന്ന ഇന്ത്യക്കാരുടെ എണ്ണം 2025 മാർച്ചിൽ അവസാനിച്ച പാദത്തിൽ 23 ശതമാനം ഉയർന്നതായി കണക്കുകൾ. അതായത് ഏകദേശം നാലിൽ ഒന്ന് ഇന്ത്യക്കാർ വിവരങ്ങളറിയുന്നതിനും തങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുമൊക്കെ ഇപ്പോൾ ഇന്റർനെറ്റ്
മൊബൈൽ താരിഫ് പ്ലാനുകളുടെ ബാഹുല്യം ഉപയോക്താക്കളെ വലയ്ക്കുന്നുവെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). താരിഫ് പ്ലാനുകളുടെ എണ്ണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം ഓപ്പറേറ്റർമാരുമായി ട്രായ് ചർച്ച നടത്തി. ഓരോ നെറ്റ്വർക്കിലും നൂറിലധികം താരിഫ് പ്ലാനുകളാണ് നിലവിലുള്ളത്.
ന്യൂഡൽഹി∙ സ്കൂളുകളിൽ വിദ്യാർഥികൾക്കു നിയന്ത്രിത രൂപത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു നയം രൂപീകരിക്കണമെന്നു സർക്കാർ നിർദേശിച്ചു. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണു നടപടി. സമയബന്ധിതമായി നയം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ, സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ്, സ്വകാര്യ സ്കൂളുകളുടെ മേധാവികൾക്കു വിദ്യാഭ്യാസ
കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി 2 ലക്ഷം കോടി രൂപ കടന്നതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിൽ 1.5 ലക്ഷം കോടി രൂപ ആപ്പിൾ ഐഫോണുകളുടെ കയറ്റുമതിയിൽ നിന്നാണ്. ഫോണുകളുടെ കയറ്റുമതിയിൽ തൊട്ടുമുൻപത്തെ സാമ്പത്തികവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 54% വർധനയുണ്ട്.
സെൻട്രൽ ജയിലിൽ മകനെ സന്ദർശിക്കുന്നതിനിടെ മൊബൈൽ ഫോൺ കൈമാറാനുള്ള അമ്മയുടെ ശ്രമം ജയിൽ സുരക്ഷാ വകുപ്പിലെ വനിതാ ഇൻസ്പെക്ടർമാർ പരാജയപ്പെടുത്തി.
സ്കൂളുകളിൽ സെൽഫോൺ ഉപയോഗം നിയന്ത്രിക്കാൻ പദ്ധതിയിടുന്നതായി ജർമനിയിലെ ബാഡൻ വുർട്ടെംബർഗ് വിദ്യാഭ്യാസ മന്ത്രി തെരേസ ഷോപ്പർ അറിയിച്ചു.
ദുബായ്∙ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ടെലിഫോൺ വഴി സേവനങ്ങൾ നൽകാൻ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൗകര്യമൊരുക്കി.600590000 നമ്പറിൽ വിളിക്കുന്നവർക്കാണ് സേവനം. 18 സേവനങ്ങളാണ് ഫോൺവിളി സേവനത്തിൽ ഉൾപ്പെടുത്തിയത്. സ്വദേശി ജീവനക്കാരുടെ ലേബർ കാർഡ് പട്ടിക, സ്ഥാപനങ്ങൾ ബാങ്ക് അടച്ചതിൽ ശേഷിക്കുന്ന
കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയില്‍ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച നഴ്സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സൺ ജോസഫ് പിടിയിൽ. ഫോൺ ചാർജ് ചെയ്യാനെന്ന വ്യാജേന ഇയാൾ ക്യാമറ ഓൺചെയ്ത് മുറിയിൽ വയ്ക്കുകയായിരുന്നു. ആന്‍സണ്‍ ശേഷം വസ്ത്രം മാറാന്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്.
കോഴിക്കോട് ∙ 10, പ്ലസ് വൺ ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന് എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്. ചോർത്തിയതിന്റെ ഉത്തരവാദിത്തം കേസിലെ മറ്റു പ്രതികൾക്കാണെന്നും ഷുഹൈബ് പറഞ്ഞതായി ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീൻ കുട്ടി പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
റബാത്ത് ∙ മൊറോക്കൊയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 5 പിഞ്ചു കുട്ടികൾ മരിച്ചു. പ്ലഗില്‍ കുത്തിയിരുന്ന ചാര്‍ജര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് മൊറോക്കൊന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Results 1-10 of 147