Activate your premium subscription today
ന്യൂഡൽഹി ∙ ചാറ്റ്–ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പൺ എഐ കമ്പനിക്കെതിരായ പകർപ്പവകാശ ലംഘന കേസ് പരിഗണിക്കാൻ ഡൽഹി ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് അമിക്കസ് ക്യൂറി ഡോ. അരുൾ ജോർജ് സ്കറിയ കോടതിയിൽ അറിയിച്ചു. വാണിജ്യ താൽപര്യങ്ങൾക്കായി തങ്ങളുടെ വാർത്താ ഉള്ളടക്കം ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ച് എഎൻഐ ന്യൂസ് ഏജൻസിയാണ് ഹർജി നൽകിയിട്ടുള്ളത്. ഓപ്പൺ എഐ കമ്പനിക്കെതിരെ രാജ്യത്ത് ആദ്യത്തെ കേസാണിത്.
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് വമ്പനായ ഓപ്പൺ എഐ വാങ്ങാൻ 97.4 ബില്യൻ യുഎസ് ഡോളർ വാഗ്ദാനവുമായി ഇലോൺ മസ്ക്. കമ്പനിയുടെ മുഴുവൻ ആസ്തിയും സ്വന്തമാക്കാൻ ഓപ്പൺ എഐ ബോർഡിന്റെ മുൻപിൽ ബിഡ് സമർപ്പിച്ചതായി ഇലോൺ മസ്കിന്റെ അറ്റോർണി ജനറൽ മാർക്ക് ടോബറോഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
അധികമാരും കേട്ടിട്ടില്ലാത്തൊരു ചൈനീസ് നിർമിതബുദ്ധി (Chinese AI) സ്റ്റാർട്ടപ്പ്, ഒറ്റ ആഴ്ചകൊണ്ടാണ് ലോകമാകെ ചർച്ചയായത്. ചുരുങ്ങിയ സമയംകൊണ്ട് ലോകത്തെ ടെക് ഭീമന്മാരെയെല്ലാം വിറപ്പിച്ചു. യുഎസ് ഓഹരി വിപണിയിൽ (US Stock Market) നിന്ന് ഒറ്റദിവസം കൊഴിഞ്ഞുപോയത് ഒരു ലക്ഷം കോടി ഡോളറിലേറെ (ഏകദേശം 86.5 ലക്ഷം കോടി രൂപ).
നിര്‍മിത ബുദ്ധി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി നിശ്ചലമായി. ഉപഭോക്താക്കൾക്ക് സേവനം പൂര്‍ണമായും നഷ്ടമായി. ബാഡ്ഗേറ്റ് വേ എന്ന മറുപടിയാണ് ചാറ്റ് ജിപിടിയുടെ യുആര്‍എല്ലില്‍ കയറുമ്പോള്‍ ലഭിക്കുന്നത്. ഇതോടെ ആപ്പിന്റെ ചാറ്റ് സേവനങ്ങളടക്കം മുടങ്ങി. ബോട്ടുമായി ചാറ്റുചെയ്യാനോ ഹിസ്റ്ററി ആക്സസ് ചെയ്യാനോ സാധിക്കുന്നില്ല. വിഷയത്തിൽ ഇതുവരെ ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ്‍ എഐയോ ഔദ്യോഗിക പ്രതികരിച്ചിട്ടില്ല.
പ്രശസ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കമ്പനിയായ ഓപ്പൺ എഐക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജനായ സുചിർ ബാലാജിയെ (26) സാൻ ഫ്രാൻസിസ്കോയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓപ്പൺ എഐയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകനായിരുന്നു സുചിർ.
2022 നവംബറിൽ ഉപയോക്താക്കളിലേക്ക് ചാറ്റ് ജിപിറ്റി എത്തിയതുമുതൽ ആശങ്കയിലാണ് ആൽഫബെറ്റിലെ നിക്ഷേപകർ. മാത്രമല്ല, ഓപ്പൺഎഐക്ക് മൈക്രോസോഫ്റ്റുമായി സഹകരണമുണ്ട്. ഐഫോൺ നിർമാതാക്കളായ ആപ്പിളുമായി സഹകരിക്കാനുള്ള ഒരുക്കങ്ങളും ഓപ്പൺഎഐ നടത്തുന്നുണ്ടെന്ന വെല്ലുവിളിയും ഗൂഗിളിന് മുന്നിലുണ്ട്.
കാൽ നൂറ്റാണ്ടായി എതിരാളികളില്ലാതെ നിലനിൽക്കുകയായിരുന്നു ഗൂഗിൾ. തിരച്ചിലിനു പര്യായപദമായി മാറിയ ഗൂഗിളിന് ഒത്തൊരു എതിരാളി വരുന്നു. അവതരിപ്പിച്ചു ചുരുങ്ങിയ നാളിൽ വൈറലായ നിര്‍മിത ബുദ്ധി (എഐ) സേര്‍ച്ച് സംവിധാനമായ ചാറ്റ് ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയാണ് സേർച്ച് എൻജിനുമായി
മെഡിക്കല്‍ മേഖലയ്ക്ക് മാത്രമായി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) ആയ ജിവി മെഡ്എക്സ് ഓപ്പണ്‍ മെഡിക്കല്‍ എല്‍എല്‍എം ലീഡര്‍ബോര്‍ഡ് ലോക റാങ്കിങിൽ ഒന്നാമത്. ഓപ്പണ്‍ എഐയുടെ ജിപിടി-4 ഗൂഗിളിന്റെ മെഡ്-പാം2 എന്നിവയെ പിന്നിലാക്കിയാണ് ഇന്ത്യന്‍ ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പായ ജിവിയുടെ
നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലെ നിർണായകമായ സുരക്ഷിതത്വം ഉറപ്പാക്കാൻ പുതിയ കമ്മിറ്റി രൂപീകരിച്ച് ഓപ്പൺഎഐ. കമ്പനിയുടെ പുതിയ പ്രോജക്ടുകളിലും പ്രവർത്തനത്തിലും സുരക്ഷാ നടപടികളുടെ മേൽനോട്ടം ഈ കമ്മിറ്റി വഹിക്കും. ‘ദ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി കമ്മിറ്റി’യിലെ അംഗങ്ങൾ കമ്പനിയുടെ ബോർഡിൽ നിന്നുള്ളവരാണ്.
ഓപ്പൺ എഐ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ 49,857 കോടി രൂപ സമാഹരിച്ച് ഇലോൺ മസ്കിന്റെ നിർമിത ബുദ്ധി സ്റ്റാർട്ടപ്പായ എക്സ്എഐ. ഒരു എഐ സ്ഥാപനം അടുത്തകാലത്തു നേടുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.
Results 1-10 of 19