Activate your premium subscription today
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങളോടു തീരുവയുദ്ധം പ്രഖ്യാപിച്ചതോടെ ‘രാശി തെളിഞ്ഞത്’ ഇതിലൊന്നിലും പെടാത്ത ഒരു വസ്തുവിനാണ്!. യുഎസിലേക്കു പോകുന്ന ജീവനക്കാർക്കു യൂറോപ്യൻ കമ്മിഷൻ കഴിഞ്ഞദിവസം ഇതു നൽകിയതോടെ ഇവയുടെ പ്രാധാന്യം ലോകം വീണ്ടും തിരിച്ചറിഞ്ഞു. ചാരവൃത്തിയുടെ അപകടസാധ്യത കണക്കിലെടുത്ത്, ചൈനയിലേക്കും യുക്രെയ്നിലേക്കുമുള്ള യാത്രകൾക്ക് ഇത്തരം നിയന്ത്രണം നേരത്തേയുണ്ട്. എന്നാൽ, യുഎസിനോടും ഇതേ സമീപനം സ്വീകരിച്ചതു നയംമാറ്റത്തിന്റെ ഭാഗമാണെന്നാണു നിഗമനം. അമേരിക്കയുടെ നിരീക്ഷണത്തിലാകാനുള്ള സാധ്യത ഒഴിവാക്കാനായി ജീവനക്കാർക്കു ബർണർ ഫോണുകളും ബേസിക് ലാപ്ടോപ്പുകളുമാണു യൂറോപ്യൻ കമ്മിഷൻ നൽകിയത്. യുഎസിലേക്കു പോകുന്ന ജീവനക്കാർ അതിർത്തിയിൽ എത്തിയാൽ സ്വന്തം ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു പ്രത്യേക കവറുകളിൽ സൂക്ഷിക്കണമെന്നാണു യുറോപ്യൻ കമ്മിഷന്റെ നിർദേശം. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്), ലോക ബാങ്ക് എന്നിവയുടെ യോഗങ്ങൾക്കായി ഏപ്രില്‍ അവസാനം യുഎസിലേക്കു പോകുന്നവരെല്ലാം ഈ സുരക്ഷാ നടപടിയുടെ ഭാഗമാകും. ഉദ്യോഗസ്ഥരുടെ ഫോണിലൂടെ ചാരവൃത്തി നടത്തി ഔദ്യോഗിക സംവിധാനങ്ങളിൽ യുഎസ് ഇടപെടൽ നടത്തുമോയെന്നാണു യൂറോപ്യൻ കമ്മിഷന്റെ ആശങ്ക. ഇതേപ്പറ്റി വൈറ്റ് ഹൗസോ യുഎസ് ദേശീയ സുരക്ഷാ കൗൺസിലോ പ്രതികരിച്ചിട്ടില്ല. പക്ഷേ ബർണർ ഫോണുകൾ ചർച്ചയായിക്കഴിഞ്ഞു; എന്താണു ബർണർ ഫോണുകൾ? ഇവയ്ക്ക് സ്മാർട്ട് ഫോണുകളുമായുള്ള വ്യത്യാസമെന്ത്? ചാരവല ഭേദിക്കാൻ ഇവയ്ക്കു സാധിക്കുന്നതെങ്ങനെ? ബർണർ ഫോണുകൾ നിയമപരമാണോ? അറിയാം വിശദമായി.
കൊച്ചി∙ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം ഫോൺ ചോർത്തിയെന്ന വിഷയത്തിൽ നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിനെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് പൊലീസ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താൻ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയുമടക്കം ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന അൻവറിന്റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഇനി മേയ് 22ന് പരിഗണിക്കും.
വാഷിങ്ടൻ ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ചെത്തിയ രാഹുൽ ഗാന്ധിയുടെ യുഎസ് പര്യടനം തുടരുന്നു. സിലിക്കൺ വാലിയിൽ സംരംഭകരുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. തന്റെ ഫോൺ ചോർത്തുന്നതായി അറിയാമെന്നു പറഞ്ഞ രാഹുൽ, ‘ഹലോ, മിസ്റ്റർ മോദി’ എന്നു തമാശമട്ടിൽ ഫോണിൽനോക്കി പറയുകയും ചെയ്തു.
ആലപ്പുഴ ∙ ജില്ലയിലെ സിപിഎമ്മില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദം. ഒരു വിഭാഗം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് പരാതി. രണ്ട് ഏരിയാ സെക്രട്ടറിമാരടക്കം നാലുപേര്‍ ഡിജിപിക്ക് പരാതി നല്കി. പൊലീസിലെ ചിലരുടെ സഹായത്തോടെയാണു ഫോൺ ചോർത്തുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നേതാക്കള്‍ പരാതി
ഇന്ത്യയിലെ രണ്ടിലൊന്ന് പൗരന്മാര്ക്കും, അവരുടെ ഫോണ്‍വിളികള്‍ക്ക് അനുസരിച്ച് പരസ്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിന്റെ കാരണങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹ മാധ്യമമായ ലോക്കല്‍സര്‍ക്ക്ള്‍സ് (LocalCircles) നടത്തിയ
നിങ്ങളുടെ സുഹൃത്തിനോട് രഹസ്യമായി അലക്കു യന്ത്രം വാങ്ങണം എന്ന് ആഗ്രഹമുണ്ടെന്ന് സംസാരിച്ച കാര്യം പരസ്യം ആയി എങ്ങിനെ നിങ്ങളുടെ ബ്രൗസറിൽ വരുന്നുവെന്ന് അത്ഭുതപെടാറുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റക്കല്ല. 53 ശതമാനം ഇന്ത്യക്കാരുടെയും സംഭാഷണങ്ങളെ അടിസ്ഥാനമാക്കി പരസ്യങ്ങൾ നമ്മുടെ ഫോണിലോ, ലാപ്ടോപിലോ
Results 1-6