ആമസോൺ
Amazon

ആമസോൺ.കോം വാഷിംഗ്‌ടണിലെ സിയാറ്റിൽ ആസ്ഥാനമായുള്ള ഒരു ഈ-കോമേഴ്സ്‌ കമ്പനിയാണ്‌. ഇന്റർനെറ്റുവഴി വ്യാപാരം നടത്തിയ ആദ്യകമ്പനികളിലൊന്നാണ്‌ ആമസോൺ.കോം. 1994-ഇൽ ജെഫ്‌ ബെസോസ്‌ സ്ഥാപിച്ച ആമസോൺ.കോം ഒരു ഓൺലൈൻ പുസ്തകശാലയായി ആരംഭിച്ച്‌ വളരെ വേഗം ഡിവിഡി, സീഡി, കമ്പ്യൂടർ സോഫ്റ്റ്‌വെയർ, വീഡിയോ ഗെയിംസ്‌, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷണവസ്തുക്കൾ മുതലായവയുടെയും ഓൺലൈൻ വ്യാപാരത്തിൽ ഏർപ്പെട്ടു.