Activate your premium subscription today
യഥാർഥ ആപ്പുകളെ അനുകരിച്ച് പ്ലേ സ്റ്റോറിൽ ഉപഭോക്താക്കളെ കബളിപ്പിച്ച 331 ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തു. വിപിഎൻ ആപ്പുകൾ, വിവിധ ഗെയിമുകൾ, ക്യാമറ ആപ്പുകൾ, ഹെൽത്ത് ട്രാക്കറുകൾ തുടങ്ങിയ ഗണത്തിലുള്ള ആപ്പുകളുടെ വ്യാജനുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കിയത്.
മുംബൈ ∙ വ്യാജ ടിക്കറ്റുകളുമായി ട്രെയിനിൽ കയറിയാൽ ഇനിമുതൽ പിടിവീഴും; തട്ടിപ്പുകാരെ കണ്ടെത്താൻ പശ്ചിമ റെയിൽവേ ആപ് വികസിപ്പിച്ചു. ടിക്കറ്റിലെ വിവരങ്ങൾ റെയിൽവേ സിസ്റ്റത്തിലെ വിശദാംശങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ആപ്പിൽ തിരിച്ചറിയാം. റെയിൽവേ ജീവനക്കാർക്ക് ഉപയോഗിക്കുന്നതിനാണ് ആപ് വികസിപ്പിച്ചിരിക്കുന്നത്.
ഫോബ്സ് മാസികയുടെ പ്രോമിസിങ് സ്റ്റാർട്ടപ് പട്ടികയിൽ ആദ്യ 100 ൽ ഇടം നേടി മലയാളി സ്റ്റാർട്ടപ്പായ ആക്രി ആപ്. അമേരിക്കൻ എംബസിയുടെ നെക്സസ് പരിപാടിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട 10 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലും ആക്രി ആപ് ഉൾപ്പെട്ടിരുന്നു. സുസ്ഥിര മാലിന്യ നിർമാർജന രംഗത്തു പ്രവർത്തിക്കുന്ന ആക്രി ആപ് ഇതുവരെ കൈകാര്യം ചെയ്തതു പതിനായിരം ടൺ മാലിന്യം.
ബാങ്കിൽനിന്ന് ‘അങ്ങാടി’യിലേക്ക് ഇറങ്ങുകയാണ് സഹകരണ വകുപ്പ്. സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങളും മറ്റും ഏകീകൃത ബ്രാൻഡിൽ വിൽപനയ്ക്ക് എത്തിക്കുന്നതിനായി സഹകരണ വകുപ്പ് ‘അങ്ങാടി’ മൊബൈൽ ആപ് ഇറക്കും. സഹകരണ സ്ഥാപനങ്ങളുടെ 100 ഉൽപന്നങ്ങളാണ് ഇപ്പോൾ ബ്രാൻഡിൽ പുറത്തിറക്കുന്നത്.
ഖത്തറിലെ വാഹന പ്രേമികൾക്ക് ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരം. ദേശീയ ദിനമായ ഡിസംബർ 18ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് പുതിയ നമ്പർ പ്ലേറ്റുകൾ റിലീസ് ചെയ്യും.
ദുബായ് ∙ ആർടിഎ ബസുകളുടെ ലൈവ് ലൊക്കേഷൻ അടക്കം യാത്രയ്ക്കു സഹായകരമാകുന്ന വിവരങ്ങൾ കൂടുതൽ കൃത്യമായി ഇനി മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കും.
അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളടങ്ങിയ മൊബൈൽ ആപ് പുറത്തിറക്കി കേന്ദ്ര ഫിഷറീസ് മന്ത്രാലയം. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച് (ഐസിഎആർ) വികസിപ്പിച്ച ‘രംഗീൻ മച്ച്ലി’ ആപ് വഴി മലയാളം അടക്കമുള്ള 8 ഭാഷകളിൽ വിവരങ്ങൾ ലഭിക്കും.
രാജ്യത്തെ റെയിൽവേ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘സൂപ്പർ ആപ്’ ഉടൻ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ടിക്കറ്റ് മുതൽ പാഴ്സൽ ബുക്കിങ് വരെ ഒരു ആപ് വഴി ചെയ്യാനാവും. 24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിങ് നൽകുന്ന സംവിധാനവും ആപ്പിലുണ്ടാകും.
കോഴിക്കോട് ∙ രാജ്യത്തെ ആദ്യ ക്യുആർ കോഡ് കോയിൻ വെൻഡിങ് മെഷീൻ (ക്യുസിവിഎം) ഫെഡറൽ ബാങ്ക് കോഴിക്കോട് പുതിയറ ശാഖയിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് ശാഖയിൽ സ്ഥാപിച്ചിരിക്കുന്ന മെഷീനിൽ ക്യുആർ കോഡ് സ്കാൻ ചെയ്തു നാണയം എടുക്കാം. ജി പേ പോലുള്ള ഏതു ആപ്പ് ഉപയോഗിച്ചും സ്കാൻ ചെയ്യാം. ഏത് ബാങ്കിന്റെ അക്കൗണ്ടിലെ പണവും
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഇനി 6 രൂപ പ്ലാറ്റ്ഫോം ചാർജ് കൂടി നൽകണം. നേരത്തെ ഡൽഹിയിലും ബെംഗളൂരുവിലും മാത്രം 5 രൂപ വീതം ഈടാക്കിയിരുന്ന ഫീസാണ് 6 രൂപയാക്കി ഇന്ത്യയാകെ ഏർപ്പെടുത്തുന്നത്.
Results 1-10 of 50