Activate your premium subscription today
കക്കട്ടിലിൽ വയോധികനെ യുവാവ് വടിവാളുകൊണ്ട് വെട്ടിപ്പരുക്കേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. തിങ്കളാഴ്ച വൈകിട്ടാണ് മധുകുന്ന് പുന്നൂപറമ്പത്ത് ഗംഗാധരനെ കക്കട്ടിൽ സ്വദേശി ലിനീഷ് വെട്ടിയത്. ലിനീഷിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു.
തിരുവനന്തപുരം ∙ കുറിപ്പടിയില്ലാതെ ഗുളിക നല്‍കില്ലെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന് പറഞ്ഞതിനെ തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകർത്തു. നെയ്യാറ്റിന്‍കര ആശുപത്രി ജംക്ഷനു സമീപമുള്ള അപ്പോളോ മെഡിക്കല്‍ ഷോപ്പാണ് അടിച്ചു തകർത്തത്.
ഏറ്റുമാനൂർ ∙ പാറോലിക്കലിൽ യുവതിയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽച്ചാടി മരിക്കുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. മരണ ദിവസം പുലർച്ചെ നാലേമുക്കാലോടെ വീട് പൂട്ടിയിറങ്ങിയ ഷൈനിയും മക്കളും റെയിൽവേ ട്രാക്കിന്റെ ഭാഗത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കോഴിക്കോട്∙ കൊടുവള്ളി നരിക്കുനിയിൽ വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന യുവാവിനെ കുത്താൻ പാഞ്ഞടുത്ത് കാട്ടുപന്നി. ചൊവാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കാട്ടുപന്നിയെ കണ്ട യുവാവ് ഓടി വീടിനുള്ളിലേക്ക് കയറിയതിനാൽ കുത്തേൽക്കാതെ രക്ഷപ്പെട്ടു. പന്നി ഓടി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.
ചാലക്കുടി ∙ പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് ‘എൻടോർക്ക് 125’ സ്കൂട്ടർ. അന്വേഷണം വഴിതിരിച്ചു വിടാൻ പ്രതി റിജോ ആന്റണി നടത്തിയ ശ്രമങ്ങൾ സിസിടിവിയിൽ പതിഞ്ഞ എൻടോർക്ക് സ്കൂട്ടറിൽ തട്ടി നിന്നു, യഥാർഥ റൂട്ടിലേക്ക് തിരിച്ചു പോയി. ബ്ലൂടൂത്ത് കണക്ഷനും നാവിഗേഷൻ സൗകര്യവുമുള്ള ഇന്ത്യയിലെ ആദ്യ സ്കൂട്ടറുകളിലൊന്നാണ് എൻടോർക്ക്. ഇക്കുറി എൻടോർക്ക് പൊലീസിനെ കൃത്യമായി റിജോയുടെ വീട്ടിൽ എത്തിച്ചു.
കോട്ടയം ∙ റാഗിങ് തടയുന്നതിൽ കോട്ടയം ഗവ. നഴ്സിങ് കോളജ് അധികൃതർക്കു സംഭവിച്ചത് വൻ വീഴ്ച. ആന്റി റാഗിങ് കമ്മിറ്റി യോഗം മാസം തോറും കൂടണമെന്നാണ് നിയമം. 2024 ഒക്ടോബർ 15നു ശേഷം കമ്മിറ്റി കൂടിയത് ഈ മാസം 11നാണ്. അതും ക്രൂരമായ റാഗിങ് നടന്ന വിവരം പുറത്തുവന്നതിനു ശേഷം. മൂന്നു മാസം കൂടുമ്പോൾ കമ്മിറ്റി കൂടിയെന്നാണു കോളജ് പ്രിൻസിപ്പൽ പൊലീസിനോടു പറഞ്ഞത്.
മട്ടാഞ്ചേരിയിൽ പുലർച്ചെ വാഹനങ്ങൾ അടിച്ചുതകർത്ത് യുവാവ്. 4 കാറുകളുടെയും ഒരു ഓട്ടോറിക്ഷയുെടയും ചില്ലുകളാണ് സിമന്റുകട്ടയും ഇഷ്ടികയും ഉപയോഗിച്ച് എറിഞ്ഞു പൊട്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
പത്തനംതിട്ട∙ ഏനാത്ത് ഇളങ്ങമംഗലത്ത് വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം പുലിയുടേതെന്ന് അഭ്യൂഹം. പുളിമൂട്ടിൽ റജിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിലാണ് പുലിയുടെ രൂപ സാദൃശ്യമുള്ള ജീവി നടന്നു പോകുന്നതായി കണ്ടത്.
കോടഞ്ചേരി∙ അജ്ഞാതജീവി കൂരോട്ടുപാറ കുന്നേൽ കലേഷിന്റ വീടിന്റെ പരിസരത്തു തന്നെ ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഒരു നിരീക്ഷണ ക്യാമറ കൂടി സ്ഥാപിച്ചു. ഫോറസ്റ്റ് ആർആർടി സംഘം പട്രോളിങ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ബോസ് ജേക്കബ്, പഞ്ചായത്ത് മെംബർ ലീലാമ്മ കണ്ടത്തിൽ, മണ്ഡലം കോൺഗ്രസ്
ആലപ്പുഴ∙ കലവൂരിൽ യുവതിയെ ഭർത്താവ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഭാര്യയെ മർദിച്ചപ്പോൾ കൈയിലിരുന്ന 3 വയസ്സുള്ള കുഞ്ഞിനും സാരമായ പരുക്കേറ്റു. ഭാര്യയുടെ പരാതിയിൽ മണ്ണഞ്ചേരി സ്വദേശി സനലിന് എതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. മറ്റൊരു സ്ത്രീയുമായി സനലിനുള്ള അടുപ്പം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യയെ മർദിച്ചതെന്നാണ് റിപ്പോർട്ട്. ഓട്ടോഡ്രൈവറായ പ്രതി നേരത്തെയും നിരവധി അടിപടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Results 1-10 of 181