Activate your premium subscription today
ന്യൂഡൽഹി ∙ 3 വർഷം തുടർച്ചയായി ഉപയോഗിക്കാതിരുന്നാൽ സമൂഹമാധ്യമ അക്കൗണ്ടുകളിലെയടക്കം വ്യക്തിവിവരങ്ങൾ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് കരട് ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാചട്ടം (ഡിപിഡിപി റൂൾസ്). വ്യക്തിവിവരങ്ങൾ ദുരുപയോഗിക്കുന്നത് തടയാനാണ് ഈ വ്യവസ്ഥയെന്ന് ഐടി മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ 2 കോടിക്ക് മുകളിൽ ഉപയോക്താക്കളുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ, ഇ–കൊമേഴ്സ് സൈറ്റുകൾ, 50 ലക്ഷത്തിനു മുകളിലുള്ള ഗെയിമിങ് പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്ക് ഈ വ്യവസ്ഥ ബാധകമാകും. 3 വർഷം തീരുന്നതിന് 48 മണിക്കൂർ മുൻപ് ഉപയോക്താവിനു മുന്നറിയിപ്പു നൽകണം. തുടർന്നു വീണ്ടും ലോഗിൻ ചെയ്താൽ വിവരങ്ങൾ നീക്കില്ല. വിവിധ പ്ലാറ്റ്ഫോമുകളിൽ വ്യക്തിവിവരങ്ങൾ സ്വമേധയാ നൽകുന്നതിനും പിൻവലിക്കുന്നതിനും ‘കൺസന്റ് മാനേജർ’ എന്ന ഉപപ്ലാറ്റ്ഫോമുകളും വരും.
നാഴികയ്ക്കു നാലുവട്ടം ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്ന കമ്പനിയാണ് തങ്ങളുടേത് എന്നു വിളിച്ചുപറഞ്ഞിരുന്ന ആപ്പിള്‍ ഇതാ നാണക്കേടിന്റെ കൊടുമുടിയില്‍. ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് ആയ സിറി ഉപയോഗിച്ച് തങ്ങളുടെ ഉപയോക്താക്കളുടെ സംഭാഷണം രഹസ്യമായി ചോര്‍ത്തി എന്ന കേസില്‍ 95 ദശലക്ഷം ഡോളര്‍
ഓഫർ പരസ്യം കണ്ടാണ് സുഹൃത്തിന് ഒരു ബർത്ത്ഡേ ഗിഫ്റ്റ് വാങ്ങാൻ കോളജ് വിദ്യാർഥിനിയായ ടിയ നഗരത്തിലെ മാളിലേക്കെത്തിയത്. ഷോപ്പിങ്ങിനൊടുവിൽ മികച്ച ഓഫറിൽ ലഭിച്ച സ്മാർട്ട് വാച്ചും വാങ്ങി പണമടയ്ക്കാൻ കൗണ്ടറിലേക്ക് പോയി. അവിടെ ചെറുപ്പക്കാരനായ കാഷ്യർ ടിയ വാങ്ങിയ സ്മാർട്ട് വാച്ച് കയ്യിലെടുത്തു സ്കാൻ ചെയ്ത ശേഷം പുഞ്ചിരിയോടെ ചോദിച്ചു: ‘‘മേം, മൊബൈൽ നമ്പർ പറയാമോ?’’ ടിയ തിരിച്ചു ചോദിച്ചു: ‘‘എന്തിനാണ് എന്റെ മൊബൈൽ നമ്പർ’’ ‘‘നമ്പർ നൽകിയാൽ ഞങ്ങളുടെ ഡിസ്കൗണ്ട് കാർഡും ലോയൽറ്റി റിവാർഡുകളും ലഭിക്കും’’ എന്ന് മറുപടി. ടിയ: അതൊന്നും എനിക്ക് വേണ്ട കാഷ്യർ: നമ്പർ നൽകിയാൽ ഭാവിയിൽ ഞങ്ങളുടെ എക്സ്ക്ലുസിവ് ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും. ടിയ: കുഴപ്പമില്ല, ഓഫറുകളൊൊക്കെ കൊള്ളാം പക്ഷേ നമ്പർ ഷെയർ ചെയ്യാൻ താൽപര്യം ഇല്ല. കാഷ്യർ: പക്ഷേ മേം, ഞങ്ങൾ ബിൽ മൊബൈലിലേക്കാണ് അയയ്ക്കുന്നത്. ടിയ: വേണ്ട, എനിക്ക് ഹാർഡ് കോപ്പി മതി. തെല്ല് അനിഷ്ടത്തോടെ, പ്രിന്റ് ചെയ്ത ബിൽ കാഷ്യർ ടിയയുടെ കയ്യിൽ കൊടുത്തു. ഇവിടെ ടിയയ്ക്കുണ്ടായ അവസ്ഥ നിങ്ങൾക്കും ഷോപ്പിങ്ങിൽ നേരിട്ടിട്ടുണ്ടാവും. പക്ഷേ ഓഫറുകളിൽ വീണിട്ടോ അല്ലെങ്കിൽ എതിർത്തു സംസാരിക്കാൻ മടിച്ചിട്ടോ പലപ്പോഴും നമ്മൾ മൊബൈൽ നമ്പർ കൈമാറും. ലളിതമായ ഒരു ഇടപാടിനായി എന്തിനാവും ഇവർ മൊബൈല്‍ നമ്പരുകൾ വാങ്ങുന്നത് എന്ന് ചിന്തിച്ചിട്ടില്ലേ? ചില സ്ഥലത്തെങ്കിലും മൊബൈൽ നമ്പർ കൈമാറിയില്ലെങ്കിൽ സാധനം വിൽക്കാൻ മടികാണിക്കുന്ന ഷോപ്പുകളുമുണ്ട്. നിയമപ്രകാരം ഇങ്ങനെ പെരുമാറാൻ ഏതെങ്കിലും ബിസിനസ് സ്ഥാപനത്തിന് അവകാശമുണ്ടോ? പരിശോധിക്കാം വിശദമായി.
ജിപിഎസും ഫോൺ ഡാറ്റയും ക്യാമറയുമൊന്നും നോക്കാതെ നിങ്ങൾ ഇപ്പോൾ എവിടെയായിരുന്നെന്ന് കണ്ടെത്താൻ കഴിയുമോ?, കഴിയുമെന്നാണ് സ്വീഡനിലെ ഒരു കൂട്ടം ഗവേഷകർ പറയുന്നത്. കുറ്റന്വേഷണ, ഫൊറന്‍സിക് ശാഖലയിലൊക്കെ നിര്‍ണായകമായേക്കാവുന്ന ഒരു പഠനമാണ് ഗവേഷണ സംഘം അവതരിപ്പിച്ചിരിക്കുന്നത്. ലൊക്കേഷൻ ട്രാക്കിങ്ങിനായി
ന്യൂഡൽഹി∙ 213.14 കോടി രൂപ പിഴയിട്ട കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’. സിസിഐയുടെ തീരുമാനത്തിൽ വിയോജിക്കുന്നതായി കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. വാട്സാപ് ഉപയോക്താക്കളിൽ നിന്നു ശേഖരിക്കുന്ന ഡേറ്റ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം
ന്യൂഡൽഹി ∙ വാട്സാപ് ഉപയോക്താക്കളിൽനിന്നു ശേഖരിക്കുന്ന ഡേറ്റ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പോലുള്ള സഹോദര പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുമെന്ന വിവാദ വ്യവസ്ഥയുടെ പേരിൽ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) മെറ്റ കമ്പനിക്ക് 213.14 കോടി രൂപ പിഴയിട്ടു. ഇന്ത്യയിൽ വാട്സാപ്പിൽനിന്നു ശേഖരിക്കുന്ന ഡേറ്റ പരസ്യ ആവശ്യത്തിനായി മറ്റു പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുന്നതാണ് കേസിന് കാരണമായത്. ഇത് 5 വർഷത്തേക്കു വിലക്കി.
കാലിക്കറ്റ് സർവകലാശാല കംപ്യൂട്ടർ സയൻസ് പഠന വിഭാഗത്തിൽ പുതുതായി ആരംഭിച്ച പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് എന്ന പ്രൊജക്ട് മോഡ് പ്രോഗ്രാമിലേക്ക് നവംബർ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, എൻജിനീയറിങ്, ടെക്നോളജി എന്നിവയിൽ ബിരുദമോ തത്തുല്യമായ മറ്റ്
ന്യൂഡൽഹി ∙ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമം നടപ്പാക്കാനുള്ള നടപടികളിലേക്കു കേന്ദ്ര സർക്കാർ കടക്കുന്നു. നിയമം പാസാക്കിയിട്ട് ഒരു വർഷത്തിലേറെയായെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുതന്നെ ഇതു നടപ്പാക്കാനുള്ള ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തേക്കും. വിവരസുരക്ഷാ ബോർഡും നിലവിൽ വന്നേക്കും. വിവരസുരക്ഷ ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കു വൻതുക പിഴ ചുമത്താൻ അധികാരമുള്ള സംവിധാനമാണു വിവര സുരക്ഷാ ബോർഡ്. ബോർഡിന്റെ പ്രവർത്തനം പൂർണമായും ഓൺലൈൻ ആയിരിക്കുമെന്നു കേന്ദ്രം മുൻപു തന്നെ അറിയിച്ചിരുന്നു.
മുംബൈ ∙ സ്വകാര്യതയെക്കുറിച്ചുള്ള ചർച്ചകൾ നടക്കവേ, 500 ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈൽ ഫോൺ നമ്പറുകൾ ടെലഗ്രാമിൽ വിൽപനയ്ക്ക്. ടെലഗ്രാം ബോട്ടിലൂടെയാണു ഫോൺ നമ്പറുകൾ വിൽക്കാൻ | Phone Numbers | 500 Million Facebook Users | Manorama News
Results 1-10 of 29