Activate your premium subscription today
ന്യൂഡൽഹി∙ പ്രത്യേക സാമ്പത്തിക മേഖലയിൽ (എസ്ഇസെഡ്) പ്രവർത്തിക്കുന്ന ഐടി കമ്പനികൾക്ക് 2027 ഡിസംബർ 31 വരെ ആവശ്യമെങ്കിൽ ‘വർക് ഫ്രം ഹോം’ അനുവദിക്കാൻ കേന്ദ്രം അനുമതി നൽകി. ഇന്നലെ തീരേണ്ട സമയ പരിധിയാണ് നീട്ടിയത്. 2006ലെ എസ്ഇസെഡ് ചട്ടം ഭേദഗതി ചെയ്തു. പരമ്പരാഗതമായി എസ്ഇസെഡ് മേഖലകളിൽ വർക് ഫ്രം ഹോം
ഐടി വികസനത്തിനായി ഇക്കൊല്ലം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ‘വർക്ക് നിയർ ഹോം’ പദ്ധതി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മണ്ഡലത്തിൽ തന്നെ യാഥാർഥ്യമാവുന്നു. കൊട്ടാരക്കരിൽ ബിഎസ്എൻഎൽ കെട്ടിടം വാടകയ്ക്ക് എടുത്ത് ഐടി പാർക്ക് സജ്ജീകരിക്കുകയാണ്.
ജീവനക്കാർക്ക് വിരമിക്കൽ പ്രായം നിശ്ചയിച്ചിട്ടില്ല, ജോലി വിട്ടു പോകുന്നവർ അപൂർവം, അവരെ റിക്രൂട്ട് ചെയ്യുന്നതോ ‘ഗ്ലാമർ’ ഇല്ലാത്ത കോളജുകളിൽ നിന്ന്, പ്രവർത്തനം നാട്ടിൻപുറങ്ങളിൽ... ഇങ്ങനെയൊരു ഫിലോസഫി വിജയകരമായി നടപ്പാക്കിയിട്ടുള്ള ഇരട്ട ഐടി കമ്പനികളുണ്ട്. സോഹോ കോർപറേഷനും മാനേജ് എൻജിനും.
തിരുവനന്തപുരം ∙ ഐടി മേഖലയിലെ കമ്പനികളുടേയും നിക്ഷേപകരുടേയും രാജ്യാന്തര സംഗമമായ ജിടെക്സ് ഗ്ലോബല്‍ 2024ല്‍ (GITEX GLOBAL 2004) കേരളത്തില്‍നിന്ന് ഇത്തവണ 30 സ്ഥാപനങ്ങള്‍ പങ്കെടുക്കും. കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും കേരള ഐടി പാര്‍ക്സ് ലിമിറ്റഡിന്റെയും നേതൃത്വത്തിലാണ്
എഐ അനിശ്ചിതത്വവും യുഎസിൽ പ്രവചിക്കപ്പെട്ട മാന്ദ്യവും മൂലം റിക്രൂട്മെന്റ് കുറച്ച ഇന്ത്യൻ ഐടി കമ്പനികൾ ഇതു രണ്ടും ഉടനെ ബാധിക്കില്ലെന്നു വ്യക്തമായതോടെ സജീവമാകുന്നു. ഓഫർ ലെറ്റർ കൊടുത്തവരെ കമ്പനിയിൽ ജോലിക്കു വിളിച്ചു തുടങ്ങി.
സിലിക്കൺ വാലിയിൽ ഡിജിറ്റൽ ഉപഭോക്തൃ സേവന രംഗത്തെ പ്രമുഖ കമ്പനിയായ ഇൻഫോഗെയ്ൻ ന്യൂജഴ്സി ആസ്ഥാനമായ ഇംപാക്ടീവ് എന്ന സെയിൽസ് ഫോഴ്സ് കൺസൽറ്റിങ് സേവന കമ്പനിയെ ഏറ്റെടുത്തു. ഇൻഫൊഗെയ്ൻ ഡിജിറ്റൽ ഉൽപന്നങ്ങളെ വലിയ വിപണിയിലേക്ക് എത്തിക്കാൻ ഇംപാക്ടീവിന്റെ വിൽപന മികവ് പ്രയോജനപ്പെടുമെന്ന് ഇംപാക്ടീവ് സഹ സ്ഥാപകനും പ്രസിഡന്റുമായ ജോസഫ് കോര ചൂണ്ടിക്കാട്ടി.
ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് ഐടി മേഖലയിൽ അടക്കം പ്രവർത്തിക്കുന്ന മൾട്ടി നാഷനൽ കമ്പനികളെ(എംഎൻസി) സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കോൺക്ലേവുകൾ സംഘടിപ്പിക്കുന്നു. വമ്പൻ കമ്പനികളുടെ സെക്കൻഡ് സെന്റർ അല്ലെങ്കിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ തുടങ്ങാനാണ് സംസ്ഥാനത്തിന്റെ ക്ഷണം. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം സംഘടിപ്പിച്ച ആദ്യ കോൺക്ലേവിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 3 മൾട്ടി നാഷനൽ കമ്പനികൾ പങ്കെടുത്തു.
കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന ബെംഗളൂരുവിൽ നിന്ന് ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച വ്യവസായ മന്ത്രി പി.രാജീവിന്റെ നടപടിയെ കർണാടക രൂക്ഷമായി വിമർശിച്ചു. മന്ത്രിയുടെ നടപടി ഫെഡറൽ സംവിധാനത്തിനു നിരക്കുന്നതല്ലെന്നും ആരോഗ്യകരമായ മത്സര മനോഭാവമല്ലെന്നും കർണാടക വ്യവസായ മന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു. ഒട്ടേറെ മലയാളികൾ ഈ കമ്പനികളിൽ ജോലി ചെയ്യുന്ന കാര്യം മന്ത്രി മറക്കരുത്.
ഒന്നിന് പിന്നാലെ മറ്റൊന്നായി ബ്രേക്കിങ് ന്യൂസുകൾ വരുമ്പോൾ അത് എങ്ങനെ സംഭവിച്ചുവെന്നും, നാട്ടിൽ എന്ത് മാറ്റമാണ് വരുന്നതെന്നും അറിയാൻ മലയാളികൾക്ക് താൽപര്യമേറെയാണ്. പക്ഷം ചേരാത്ത വിശകലനങ്ങൾ വാർത്തകൾക്കപ്പുറത്തേക്ക് യാത്ര ചെയ്യാനും ചിന്തിപ്പിക്കാനും മനോരമ ഓൺലൈൻ പ്രീമിയം വായനക്കാരെ സഹായിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം എങ്ങനെയാണ് കേരളത്തെ ബാധിക്കുക. ഇവിടെ ഉയർന്നുനിന്ന വിവാദങ്ങളെയും മറ്റ് വിഷയങ്ങളെയും തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറയ്ക്കാനുള്ള ശക്തി ഇതിനുണ്ടോ എന്ന് പരിശോധിച്ച പോഡ്കാസ്റ്റ് മികച്ച പ്രതികരണമാണ് നേടിയത്. കട്ടപ്പനയിൽ നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം കേരളം ഒന്നായി ചർച്ച ചെയ്ത വിഷയമായിരുന്നു.
Results 1-10 of 45