Activate your premium subscription today
ഭാവിയില്‍ ചൈന ഇന്ത്യ കയ്യേറുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഇന്ത്യക്കാരുടേതാണെന്നും, അതൊഴിവാക്കാൻ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. വ്യാപാരത്തിലൂടെയാണ് ബ്രിട്ടീഷുകാരും ഇന്ത്യയെ അടിമകളാക്കിയതെന്ന് ഉദാഹരണമായി പറയുന്നു. വിദേശ
ചീവീട് മൂളലുമായി പടം പിടിക്കാൻ തലയ്ക്കുമീതെ വട്ടമിട്ടു പറക്കുന്ന കുഞ്ഞൻക്യാമറ. ഡ്രോൺ സാങ്കേതികവിദ്യ സാധാരണക്കാർക്ക് ആദ്യം പരിചിതമായത് ഹെലിക്യാമിലൂടെയാണ്. പാർസൽ ഡെലിവറി, കൃഷി തുടങ്ങിയ മേഖലകളിലേക്കും പറന്നെത്തിയതോടെ ഡ്രോണുകൾ കൂടുതൽ ജനകീയമായി. എന്നാൽ ഇൗ സാധ്യതകൾക്കപ്പുറവും ഡ്രോണ്‍ എത്തിയിട്ട് നാളേറെയായി. പ്രത്യേകിച്ച് യുദ്ധമുഖങ്ങളിൽ ഏറെക്കാലം മുൻപേ ഡ്രോണുകൾ സജീവസാന്നിധ്യമാണ്. എന്നാൽ ഇന്ത്യ ആദ്യമായിട്ടാണ് ഒരു സൈനിക നടപടിയിൽ ഡ്രോൺ പ്രഹരത്തിന് ഉപയോഗിക്കുന്നത്– ഓപ്പറേഷൻ സിന്ദൂരിൽ. എതിരാളികളുടെ കണ്ണിൽപ്പെടാതെ ലക്ഷ്യസ്ഥാനങ്ങളിൽ പറന്നെത്തി സ്ഥലത്തിന്റെ കൃത്യമായ ചിത്രീകരണം നടത്തുകയെന്നതാണ് ഡ്രോണുകളുടെ പ്രാഥമിക ഉപയോഗം. ഒരു റഡാറിന്റെയും കണ്ണിൽപ്പെടാതെ നാളുകൾ നീളുന്ന തുടർച്ചയായ നിരീക്ഷണവും സാധ്യമാണ്. യുദ്ധമുഖങ്ങളിൽ ആശയവിനിമയം മികച്ച രീതിയിൽ സാധ്യമാക്കാൻ സിഗ്നൽ കൈമാറ്റം കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളായും സേനയ്ക്ക് ആയുധങ്ങളെത്തിക്കുന്ന കാരിയർമാരായുമൊക്കെ ഡ്രോണുകളെ ഉപയോഗിക്കാറുണ്ട്. ആയുധങ്ങൾ കൊണ്ടുപോകുന്നതിനൊപ്പം ശത്രുവിന്റെ പാളയത്തിലേക്കെത്തി അവ വർഷിക്കാനുള്ള കഴിവും എതിരാളികളുടെ ഒളിയിടങ്ങളും ആയുധശേഖരങ്ങളും കണ്ടെത്തുന്നതും ഡ്രോണിന്റെ മൂല്യം കൂട്ടുന്നു.
മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിര്‍മല സീതാരാമന്റെ മുന്നിൽ ഒരുപക്ഷേ രണ്ട് ലോകനേതാക്കളുടെ മുഖം തെളിഞ്ഞു നിന്നിരിക്കണം, അതില്‍ ഒരാൾ അയൽക്കാരൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, രണ്ടാമത്തെയാൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയിലും യുഎസിലും എന്താണ് നടക്കുന്നത്, എന്താണ് നടക്കാൻ പോകുന്നത്, ഇതെങ്ങനെ നമ്മുടെ രാജ്യത്തെ ബാധിക്കും, ഇതെങ്ങനെ തരണം ചെയ്യാനാകും എന്നീ ചോദ്യങ്ങളുടെ ഉത്തരവും ബജറ്റ് തേടുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ശക്തമായ സ്വാധീനമാകാൻ ശ്രമം നടത്തുന്ന ഇന്ത്യയുടെ ഭാവി നീക്കങ്ങളിലേക്കുള്ള വ്യക്തമായ സൂചനകൾ കൂടിയാണ് ബജറ്റിലുള്ളത്. ലോകത്തെ ഏറ്റവും വലിയ ‘നിർമാണ ഫാക്ടറി’യായ ചൈന തന്നെയാണ് ഇന്ത്യയ്ക്ക് വൻ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ നിന്ന് കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായ യുഎസ് ഏർപ്പെടുത്തുമെന്നു പറഞ്ഞിരിക്കുന്ന തീരുവകളും ട്രംപിന്റെ വരവോടെ വലിയ തലവേദനയാണ് സൃഷ്ടിക്കാൻ പോകുന്നത്. ട്രംപിന്റേയും ചിൻപിങ്ങിന്റെയും തന്ത്രപരമായ നീക്കങ്ങളിൽ നഷ്ടപ്പെടുന്നത് ഇന്ത്യൻ രൂപയുടെ മൂല്യവും വിദേശ നിക്ഷേപകരെയുമാണ്. യുഎസിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവയില്‍ കുറവു വരുത്തണമെന്ന സന്ദേശം നേരത്തേത്തന്നെ ട്രംപ് നൽകിയിരുന്നു. ഇതിനു മറുപടിയായി വിദേശ കാറുകൾക്കും മോട്ടർസൈക്കിളുകൾക്കുമുള്ള ഇറക്കുമതി തീരുവയില്‍ ബജറ്റിൽ കുറവും വരുത്തിയിട്ടുണ്ട്. എന്നാൽ പൂർണമായും കീഴ്പ്പെട്ടു പോകാതെ സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ളത്. യുഎസിനെയും ചൈനയേയും നേരിടാൻ എന്ത് നടപടികളാണ് 2025 ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? ഇത് ഇന്ത്യയുടെ ഇറക്കുമതിയേയും കയറ്റുമതിയേയും നിർമാണ മേഖലയേയും എങ്ങനെ സ്വാധീനിക്കും? വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം ∙ 10 വർഷത്തിനുള്ളിൽ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര തുറമുഖമാകുമെന്നും ആഗോള തുറമുഖ വാണിജ്യ വ്യാപാരമേഖലയിൽ ഇന്ത്യയ്ക്കു മേൽക്കൈ നേടിക്കൊടുക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. വിഴിഞ്ഞം കോൺക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്ത്
ഗൾഫിൽനിന്ന് മലയാളികൾ ‘കോടാലി’ തൈലവും ടൈഗർ ബാമും കൊണ്ടു വരുന്നതുപോലെ വിദേശത്തേയ്ക്ക് പോകുന്ന ഇന്ത്യക്കാർ, പ്രത്യേകിച്ച് ബംഗാളികൾ കൊണ്ടുപോകുന്ന ഒരു ക്രീമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായിപ്പോലും ചേർന്നു നിൽക്കുന്ന ഒരു ക്രീം. എല്ലാ വർഷവും രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ബിസിനസ് അവസരമാക്കി ഓഫറുകൾ പ്രഖ്യാപിക്കുന്ന ബ്രാൻഡുകൾ ഒട്ടേറെയാണ്. എന്നാൽ 1947ൽ രാജ്യം സ്വതന്ത്ര്യം നേടിയപ്പോൾ ജനങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്ന് തങ്ങളുടെ ഒരു ലക്ഷം ഉൽപന്നങ്ങൾ സൗജന്യമായി നൽകിയ ഒരു ബ്രാൻഡ് ഉണ്ട്? അത് പലപ്പോഴും നിങ്ങൾ ഉപയോഗിച്ചിട്ടുമുണ്ടാകാം. ഗാന്ധിജിയുടെ ആഹ്വാനത്തെ തുടർന്ന് ബംഗാളിൽ രൂപമെടുത്ത ബോറോലിനെ കുറിച്ചാണ് ഈ പറയുന്നത്. ഒരുപക്ഷേ കേരളത്തിലെ വീടുകളിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ പക്കൽ ഇപ്പോഴും ബോറോലിന്റെ പച്ച നിറത്തിലെ ട്യൂബ് ഉണ്ടാവുമെന്ന് തീർച്ചയാണ്. ആന്റിസെപ്റ്റിക് ക്രീമുകളിൽ വമ്പൻമാർ ഒട്ടേറെ വിപണിയിൽ വന്നിട്ടും സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പരസ്യങ്ങൾ നിറഞ്ഞിട്ടും ബോറോലിന്റെ തട്ട് താണിരിക്കാൻ കാരണങ്ങൾ ഒട്ടേറെയാണ്. പാരമ്പര്യവും, മികച്ച മാർക്കറ്റിങ് തന്ത്രങ്ങളുമാണ് ബോറോലിനെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഇഷ്ട ബ്രാൻഡായി നിലനിർത്തുന്നത്. ബംഗാളിലെ ഒരു സാധാരണ വ്യാപാരിയാണ് ഈ ക്രീമിനു പിന്നിൽ. എങ്ങനെയാണ് ലോകം അറിയുന്ന ബ്രാൻഡായി ബോറോലിൻ മാറിയത്? എങ്ങനെയാണ് മികച്ച മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ ബോറോലിൻ ബംഗാളിന് പുറത്തേക്ക് വളർന്ന് വിപണി പിടിച്ചെടുത്തത്? വിശദമായി അറിയാം രാജ്യത്തെ എക്കാലത്തെയും മികച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉൽപന്നത്തിന്റെ തുടക്കവും വളർച്ചയും.
മോസ്കോ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഇന്ത്യ ഫസ്റ്റ്’ നയത്തെയും ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തെയും പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പതിനഞ്ചാമത് വിടിബി റഷ്യ കോളിങ് നിക്ഷേപക വേദിയിലായിരുന്നു പുട്ടിന്റെ പ്രശംസ. വളർച്ചയ്ക്കു സുസ്ഥിരമായ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്നൂറു കോടിയിലേറെ രൂപയുടെ വാർഷിക വരുമാനമുള്ള ഇന്ത്യയിലെ പ്രമുഖ കോസ്മെറ്റിക്സ് ബ്രാൻഡ്. സ്വതന്ത്ര ഇന്ത്യയോളം പഴക്കമുണ്ട് അതിന്. പേരു കേട്ടാൽ ഒരുപക്ഷേ പലരും മുഖം ചുളിക്കും, ‘അത് വിദേശ ബ്രാൻഡ് അല്ലേ?’. 140 കോടി വരുന്ന ഇന്ത്യൻ ജനതയിൽ മിക്ക സ്ത്രീകളുടെയും ഏറ്റവും ‘ഫേവറിറ്റ്’ കോസ്മെറ്റിക്സ് ബ്രാൻഡ് ആയ അതിന്റെ പേര് ലാക്മെ. ലാക്മെയുടെ ഒരു ഫൗണ്ടേഷനോ ഫെയ്സ്വാഷോ ലിപ്സ്റ്റികോ ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത സ്ത്രീകൾ കാണില്ലെന്നാണ് അവരുടെ ‘അദൃശ്യ’ പരസ്യംതന്നെ. എങ്ങനെയാണ് ഈ സൗന്ദര്യവർധക ബ്രാൻഡ് ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ, ഇന്ത്യയുടെ ‘തനത്’ ഉൽപന്നങ്ങളിലൊന്നായി മാറിയത്? അവിടെയും തീരുന്നില്ല. ഹിന്ദുസ്ഥാൻ യൂണിലിവറിനു കീഴിലുള്ള ലാക്മെ രാജ്യത്തെ ആദ്യ ‘മെയ്ക് ഇന്‍ ഇന്ത്യ’ ബ്രാൻഡ് കൂടിയാണ്! ‘മെയ്ക് ഇൻ ഇന്ത്യ’യ്ക്ക് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ പ്രചാരം ലഭിക്കും മുൻപേതന്നെ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു ആ ആശയത്തെ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നതിന്റെ തെളിവ് കൂടിയാണ് ലാക്മെ. നെഹ്റുവിന്റെ മറ്റൊരു ‘സ്വാതന്ത്ര്യപ്പോരാട്ട’മായിരുന്നു ലാക്മെയുടെ പിറവിക്ക് കാരണമായതെന്നതും ചരിത്രം. അതിനാൽത്തന്നെ, ബ്രിട്ടന്റെ കൊളോണിയൽ ഭരണത്തിൽനിന്ന് മോചനം തേടിയുള്ള ഇന്ത്യയുടെ പോരാട്ടത്തോടൊപ്പം പലരും ചേർത്തു വായിക്കുന്നു ലാക്മെയുടെ കഥ.
യുദ്ധസാമഗ്രികളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സുപ്രധാന നീക്കങ്ങളില്‍, ഇന്ത്യൻ നാവികസേന തദ്ദേശീയമായി വികസിപ്പിച്ച സ്ഫോടകവസ്തു ശ്രദ്ധേയമാകുന്നു.സാധാരണ ട്രൈ നൈട്രോടൊളുവിൻ(ടിഎൻടി) സ്ഫോടകവസ്തുവിന്റെ ഇരട്ടി ശേഷിയുള്ള സെബെക്സ് 2 എന്ന സ്ഫോടകവസ്തുവിനാണ് ഇന്ത്യൻ നാവികസേന കഴിഞ്ഞദിവസം അംഗീകാരം നൽകിയത്.
നാലു വർഷത്തിനിടയിൽ ടെക്നോളജി രംഗത്ത് കേന്ദ്രസർക്കാരിന്റെ രണ്ടു പുരസ്കാരങ്ങളാണ് ടെക്ജൻഷ്യയെ തേടിയെത്തിയത്. 2020ൽ പുരസ്കാരം നേടിയ വി–കൺസോൾ എന്ന വിഡിയോ കോൺഫറൻസിങ് സംവിധാനം കേന്ദ്രസർക്കാർമുതൽ രാജ്യത്തെ വിവിധ ഹൈക്കോടതികളും സൈന്യവുംവരെ ഇന്ന് ഉപയോഗിക്കുന്നു. 2023ൽ ഐടി മന്ത്രാലയം നടത്തിയ ഭാഷിണി ഗ്രാൻഡ് ഇന്നൊവേഷൻ ചലഞ്ചിൽ, രാജ്യത്തെ പല ഭാഷകളിൽ ലൈവ് ട്രാൻസ്ലേഷൻ സാധ്യമാവുന്ന സ്പീക്കർ പോഡിയം എന്ന ആപ്ലിക്കേഷൻ ടെക്ജൻഷ്യയെ വീണ്ടും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിച്ചു. പുരസ്കാരത്തിളക്കത്തിൽ ടെക്ജൻഷ്യയെയും അതിന്റെ സാരഥി ജോയ് സെബാസ്റ്റ്യനെയും കേരളം വീണ്ടും ആഘോഷിച്ചു.
യൂറോപ്യൻ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ ഈ വേനൽക്കാലത്തെ കഠിന ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതിനായി പുതിയ എയർ കൂളറുകൾ അവതരിപ്പിച്ചു. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ തോംസൺ ബ്രാൻഡ് എയർ കൂളറുകളുടെ നിരവധി മോഡലുകളാണ് വിപണിയിലേക്ക് എത്തിക്കുന്നത്. ഇന്ത്യയിൽ തോംസണിൻ്റെ എക്സ്ക്ലൂസീവ് ബ്രാൻഡ്
Results 1-10 of 82