Activate your premium subscription today
തിരുവനന്തപുരം∙ യുവ ഫൊട്ടോഗ്രഫേഴ്സിനു ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രവും മലയാള മനോരമയും സംസ്ഥാന വനം വകുപ്പും ചേർന്ന് മൺസൂൺ ഫൊട്ടോഗ്രഫി ക്യാംപുകൾ സംഘടിപ്പിക്കുന്നു. പ്രകൃതിയെ അറിയാനും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണു ക്യാംപ്.
കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലദേശ് സന്ദർശനം റിപ്പോർട്ടു ചെയ്യാനായി മനോരമ സ്പെഷൽ കറസ്പോണ്ടന്റ് തോമസ് ഡൊമിനിക്കിനൊപ്പം പോകണം എന്നുള്ള നിർദേശം എഡിറ്റോറിയൽ ഡയറക്ടറിൽനിന്ന് ലഭിച്ചപ്പോൾ ഹൃദയം നിറഞ്ഞു. വിദേശത്ത് പല അസൈൻമെന്റുകളും ലഭിച്ചിട്ടുണ്ട് എങ്കിലും അതിനേക്കാളെല്ലാം ഏറെയായി സന്തോഷവും അഭിമാനവും നൽകുന്ന ഒന്ന്. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ തയാറെടുപ്പിന് ലഭിച്ചുള്ളൂ. ഞങ്ങളുടെ മുൻപിൽ വലിയ ഒരു വെല്ലുവിളി ഉണ്ടായിരുന്നു. മാർപാപ്പയുടെ ഒപ്പം വത്തിക്കാനിൽനിന്ന് വലിയ ഒരു മാധ്യമസംഘം എല്ലാ വിദേശയാത്രയിലും ഉണ്ടാവും, അവർക്കാണ് എല്ലായിടത്തും പ്രയോരിറ്റി!. അതിനൊപ്പമല്ലാത്തതിനാൽ ചിലപ്പോൾ പല സ്ഥലത്തും പ്രവേശനം പോലും നിഷേധിച്ചേക്കാം. പക്ഷേ ഞങ്ങളുടെ മുൻപിൽ പ്രതീക്ഷ ഉണ്ടായിരുന്നു, വിശ്വാസവും.
ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ പലർക്കും ഇഷ്ടമാണ്. പക്ഷേ ആ സമയം അപ്രതീക്ഷിതമായി അപകടം സംഭവിച്ചാലോ? തികച്ചും വേദനാജനകം. വിവാഹ ഫോട്ടോഷൂട്ടിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് സാരമായ പരുക്കേറ്റു. കാനഡയിൽ നിന്നുള്ള ഇന്ത്യൻ വംശജരായ ദമ്പതികൾക്കാണ് തങ്ങളുടെ വിവാഹ ദിവസം
നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രതിസന്ധികളെ അതിജീവിച്ച് ഒറ്റയ്ക്ക് വഴിതെളിച്ചെത്തിയ സന്ധ്യ കരിയറില്‍ 27 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് ദോഹയിലെ അറിയപ്പെടുന്ന വനിതാ ഫൊട്ടോഗ്രഫർ ആണ്. സന്ധു നിഴല്‍ എന്ന പേരിലാണ് സന്ധ്യ അറിയപ്പെടുന്നത്.
ഫൊട്ടോഗ്രഫി പഠിപ്പിക്കാന്‍ പറ്റില്ല, പക്ഷെ പഠിക്കാന്‍ പറ്റും, നല്ല അസ്സലായി ഫോട്ടോയെടുത്താല്‍ ഏത് മത്സരത്തിലും ഒന്നാമനായി വിജയിക്കാനും പറ്റും.
ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രപ്രേമികളെ അമ്പരപ്പിച്ചു കൊണ്ട് ഒരു അത്ഭുത ഫോട്ടോ തരംഗമാകുന്നു. സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒറ്റ ചിത്രത്തിൽ പകർത്താൻ ഭാഗ്യം ലഭിച്ചത് ബ്രിട്ടിഷ് ജ്യോതിശാസ്ത്ര ഫൊട്ടോഗ്രാഫറായ ജോഷ് ഡ്യൂറിക്കാണ്. 1982ൽ സംഭവിച്ച ഒരു ദുർലഭ ഗ്രഹസന്ധിയ്ക്കുശേഷം ഈ ഫെബ്രുവരി 22നായിരുന്നു
ലോകത്തെ പ്രമുഖ ഫൊട്ടോഗ്രഫർമാരും ഈ രംഗത്തെ പ്രമുഖരും അവരുടെ ചിത്രങ്ങളുമായി പങ്കെടുക്കുന്ന 9-ാമത് എക്സ്പോഷർ രാജ്യാന്തര ഫൊട്ടോഗ്രാഫി ഫെസ്റ്റിവൽ ഈ മാസം 20 മുതൽ 26 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും.
കേരള-തമിഴ്നാട് അതിർത്തിയിൽ ജനിച്ച് വളർന്ന മലയാളി ഫൊട്ടോഗ്രഫർ നിയാ സെറയുടെ പുതിയ ഫൊട്ടോഗ്രഫി പ്രദർശനം "ദ് തമിഴ് മുഖം, വോള്യം വൺ" ജനശ്രദ്ധ നേടുന്നു. 2025 ജനുവരി 17-ന് സൂപ്പർസ്റ്റാർ നടൻ ശിവകുമാർ, നടൻ കെ. മണികണ്ഠൻ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നടന്നത്.
കാസര്‍കോട്∙ പ്രസ് ക്ലബിന്റെ കെ.എം.അഹ്മദ് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമ കണ്ണൂര്‍ യൂണിറ്റിലെ ഫൊട്ടോഗ്രാഫറായ ജിതിന് ജോയല്‍ ഹാരിമിന്. ഇത്തവണ മികച്ച വാര്‍ത്താ ചിത്രത്തിനാണ് അവാര്‍ഡ് നല്‍കുന്നത്. വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് അഭയം തേടിയ കുടുംബത്തിലെ കുട്ടിയെ സൈന്യം
ദോഹ ∙ ഫൊട്ടോഗ്രഫി പഠിക്കാൻ താൽപര്യമുള്ളവർക്ക് ഹ്രസ്വകാല കോഴ്സുമായി ഖത്തർ മ്യൂസിയത്തിന് കീഴിലുള്ള തസ്വീർ ഫെസ്റ്റിവൽ. മൂന്ന് മാസമാണ് ഫ്രെയിം ആൻഡ് ഫോക്കസ് എന്ന പേരിൽ നടത്തുന്ന കോഴ്സിന്റെ കാലാവധി. വിഷ്വൽ ജേണലിസം പഠനരംഗത്ത് ശ്രദ്ധേയരായ സെവൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് കോഴ്സ് നടത്തുന്നത്. ഖത്തറിലെയും
Results 1-10 of 170