Activate your premium subscription today
ന്യൂഡൽഹി∙ സ്റ്റാർലിങ്ക് സേവനം ആരംഭിക്കുമ്പോൾ ഇന്ത്യയിൽ തന്നെ കൺട്രോൾ സെന്റർ അടക്കമുള്ള സംവിധാനങ്ങൾ വേണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചതായി സൂചന. ക്രമസമാധാനപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം വിലക്കാനും നിയന്ത്രിക്കാനും മറ്റുമാണിത്. യുഎസിലെ സ്റ്റാർലിങ്ക് ആസ്ഥാനവുമായി ഇത്തരം
ന്യൂഡൽഹി ∙ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് ഇന്ത്യയിൽ പ്രവർത്തനാനുമതി ഏറക്കുറെ ഉറപ്പായെന്നു വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ സമൂഹമാധ്യമ ഇടപെടൽ.
ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് (സാറ്റ്കോം) കമ്പനിയായ സ്റ്റാർലിങ്കിന്റെ വരവിനെ എതിർത്ത എയർടെലും റിലയൻസ് ജിയോയുമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അതേ കമ്പനിയുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നത്. എയർടെലിനു പിന്നാലെ റിലയൻസ് ജിയോയും ഇന്ത്യയിൽ സ്റ്റാർലിങ്കുമായി സഹകരിച്ചുപ്രവർത്തിക്കുമെന്ന് ഇന്നലെ വ്യക്തമാക്കി.
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ എത്തിക്കാൻ ജിയോയും എയർടെലും കൈകൊടുത്തതോടെ, ജിയോയ്ക്ക് ശേഷം പുതിയൊരു ഇന്റർനെറ്റ് വിപ്ലവത്തിനാണ് രാജ്യത്ത് കളമൊരുങ്ങുന്നത്. ആദ്യം എയർടെലുമായി കൈകോർത്ത സ്റ്റാർലിങ്ക് ഇന്നാണ് ജിയോയുമായി കരാറിൽ ഒപ്പിട്ടത്. ‘സ്പേസ് എക്സുമായി ചേർന്ന് സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിലൂടെ എല്ലാവർക്കും സുഗമമായി ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കുകയും അതുവഴി രാജ്യത്തെ വ്യാവസായികമായും സാമൂഹികമായും ശാക്തീകരിക്കുകയുമാണ് ഞങ്ങൾ ലക്ഷ്യംവയ്ക്കുന്നത്’ എന്നാണ് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ അറിയിച്ചത്.
സ്പെയ്സ് എക്സുമായി ചേർന്ന് സ്റ്റാർലിങ്കിന്റെ അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് നൽകാൻ കരാറിലെത്തി ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്. ഈ സഹകരണം ജിയോയുടെ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിട്ടു ഇന്ത്യയുടെ കണക്റ്റിവിറ്റി രംഗത്ത് ഒരു സുപ്രധാന മുന്നേറ്റം
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ലഭ്യമാക്കാനായി ഭാരതി എയർടെൽ കമ്പനിയുമായി കരാർ. കേന്ദ്രസർക്കാർ സ്റ്റാർലിങ്കിന് അനുമതി നൽകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സേവനം ഇന്ത്യയിൽ ലഭ്യമാവുക. സ്പേസ്എക്സിന്റെ ഉപകരണം എയർടെലിന്റെ റീട്ടെയ്ൽ സ്റ്റോറുകളിലൂടെ വിൽക്കും.
വർഷങ്ങളായി നാം പറഞ്ഞുകേൾക്കുന്ന ഇലോൺ മസ്കിന് കീഴിലുള്ള ആഗോള ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഇപ്പോൾ ഇന്ത്യയിലേക്കും വന്നെത്തുന്നു. എയർടെൽ കരാറൊപ്പിട്ടതിനുപിന്നാലെ ജിയോയും സ്റ്റാർലിങ്കുമായി സഹകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. കരാർ പ്രകാരം, ജിയോ അതിന്റെ റീട്ടെയിൽ
ഒരു യൂറോപ്യൻ വിമാനസർവീസിൽ ആദ്യമായി സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് വൈഫൈ സേവനം. ലാത്വിയൻ എയർലൈൻസായ എയർബാൾട്ടിക്കാണ് ഈ സേവനം ഏർപ്പെടുത്തിയത്. സാധാരണ വിമാന വൈഫൈ സേവനത്തെക്കാൾ ഉയർന്ന വേഗം കിട്ടുമെന്നതാണ് ഇതുകൊണ്ടുള്ള പ്രധാന സവിശേഷത. അൺലിമിറ്റഡായിട്ടാണ് വിമാനത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്.
സ്പേസ് എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളിലാണ് തകർന്നുവീണത്. ആകാശത്തുനിന്നും തീമഴ പോലെ പെയ്തിറങ്ങിയ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാതിരിക്കാനായി മെക്സിക്കോ ഉൾക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ വഴിമാറിയാണു സഞ്ചരിച്ചത്. സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ
‘ഇതിൽ പറഞ്ഞിരിക്കുന്നത് വ്യാജമാണ്. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബീമുകളെല്ലാം ഓഫ് ചെയ്തിരിക്കുകയാണ്’– സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് അടുത്തിടെ സമൂഹമാധ്യമം ‘എക്സിൽ’ പോസ്റ്റ് ചെയ്ത ഒരു മറുപടിക്കുറിപ്പാണിത്. ഇന്ത്യയിലെ സായുധ സംഘങ്ങൾ രഹസ്യമായി സ്റ്റാർലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന ഒരു എക്സ് ഉപയോക്താവിന്റെ ‘ആരോപണത്തിന്’ മറുപടിയായിട്ടായിരുന്നു മസ്കിന്റെ മറുപടി. സ്റ്റാർലിങ്ക് സാറ്റലൈറ്റ് സിഗ്നലുകൾ മണിപ്പൂരിൽ കലാപകാരികൾ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. അത് സാധൂകരിക്കുന്ന ഒരു ചിത്രവും ചിലർ എക്സിൽ പങ്കുവച്ചിരുന്നു. ഇംഫാലിലെ മെയ്തെയ് ആധിപത്യമുള്ള പ്രദേശമായ കെയ്റോ ഖുനൂവിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ആന്റിനയും റൂട്ടറും റൈഫിളുകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനം ഭീകരരും സായുധ സംഘങ്ങളും ഉപയോഗിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും പ്രചാരമുണ്ടായി. കേന്ദ്ര സർക്കാർ ഔദ്യോഗികമായി അനുമതി നൽകാതെ എങ്ങനെയാണ് സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ ലഭ്യമാകുകയെന്നും ചോദ്യമുയർന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മസ്ക് രംഗത്തെത്തിയത്. ഇന്ത്യയിൽ സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഭീകരർക്കും കലാപകാരികൾക്കും തോന്നുംപടി ഉപയോഗിക്കാനാകുമോ സ്റ്റാർലിങ്ക് സേവനം? അതോടൊപ്പംതന്നെ മറ്റൊരു ചോദ്യവും ഉയർന്നു. ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ വ്യക്തികൾക്ക് പോലും ഓഫ് ചെയ്യാൻ കഴിയുന്ന അവസ്ഥയിലേക്കാണോ കാര്യങ്ങൾ പോകുന്നത്? സർക്കാരിന് അതിന്മേൽ നിയന്ത്രണമില്ലേ? ഒരു വ്യക്തിക്ക് തന്റെ
Results 1-10 of 24