Activate your premium subscription today
തിരുവനന്തപുരം ∙ സൈബർ അധിക്ഷേപത്തിൽ പരാതിയുമായി നടി മാലാ പാർവതി. യുട്യൂബ് ചാനലിലെ വിഡിയോയ്ക്ക് താഴെ വന്ന അശ്ലീല കമന്റിലാണ് നടി സൈബർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ യുട്യൂബ് ഉള്ളടക്കം ഏതു ഭാഷയിലുള്ളതാണെങ്കിലും ആളുകൾ കാണുമെന്നു വിശ്വാസമുണ്ടോ?. എങ്കിലാത യുട്യൂബ് ഇത്തരം ചാനലുകൾക്കായി ഒരു എഐ ടൂൾ അവതരിപ്പിച്ചിരിക്കുന്നു. വിഡിയോകൾ ഒന്നിലധികം ഭാഷകളിൽ ഡബ്ബ് ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നു, ഇത് വിവിധ ഭാഷകളിൽ നിന്നുള്ള കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ
തെറ്റിദ്ധരിപ്പിക്കുന്നതോ 'ഞെട്ടിക്കുന്നതോ' ആയ തലക്കെട്ടും തംമ്പ്നെയിലിലും നൽകുന്ന വിഡിയോകൾ നീക്കം ചെയ്യുമെന്ന് യുട്യൂബ്. വിഡിയോയിൽ അധികം പ്രാധാന്യം നൽകാത്ത വിവരങ്ങൾ തംബ്നെയിലുകളായി ഉപയോഗിക്കുന്നവർക്കെതിരെ കർശനമായ നടപടികളെടുക്കുമെന്നാണ് യുട്യൂബ് ബ്ലോഗ് പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്. ബ്രേക്കിങ്
കോഴിക്കോട് ∙ കഴിഞ്ഞ 3 പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യക്കടലാസ് ചോർന്നുകൊണ്ടിരിക്കുന്നത് കൊടുവള്ളി കേന്ദ്രമായുള്ള ഒരേ യുട്യൂബ് ചാനലിലൂടെയെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. ഇവരുടെ ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമുമായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരും വിരമിച്ചവരും സഹകരിക്കുന്നുണ്ട്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാപനം ഇന്നലെ അടച്ചിട്ടിരിക്കുകയായിരുന്നു.
എസ്എസ്എൽസി ഇംഗ്ലിഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്ക്കു മുമ്പ് യൂട്യൂബ് ചാനലിൽ അടക്കം പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവി, സൈബർ സെൽ എന്നിവർക്ക് ഉടൻ പരാതി നൽകും. പ്ലസ് വൺ, പ്ലസ് ടു ക്രിസ്മസ് മോഡൽ പരീക്ഷകളുടെ ചോദ്യപേപ്പർ എസ്സിഇആർടി വർക്ഷോപ്പ് നടത്തിയാണ് നിശ്ചയിക്കുന്നത്.
ചെന്നൈ ∙ സിനിമകൾ റിലീസ് ചെയ്ത് ആദ്യത്തെ മൂന്നു ദിവസമെങ്കിലും റിവ്യൂവർമാരെ നിയന്ത്രിക്കണമെന്നുമുള്ള ഹർജിയിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, തമിഴ്നാട് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് സെക്രട്ടറി, യൂട്യൂബ്, ഗൂഗിൾ എന്നിവർക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ് അയച്ചു.
ഉപകാരപ്രദങ്ങളായ നിരവധി സവിശേഷതകള് പുതിയ അപ്ഡേറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ഒരു മിനി പ്ലേയർ, സെറ്റിങ്സ് മെനു എന്നിവയ്ക്കൊപ്പം പ്ലേബാക് വേഗ നിയന്ത്രണങ്ങളിലും മാറ്റം കൊണ്ടുവന്നിരിക്കുന്നു. പ്രീസെറ്റ് സ്പീഡുകൾക്കു പകരം ഒരു സ്ലൈഡറിൽ. 5 ഇന്ക്രിമെന്റുകളിൽ വേഗം നിയന്ത്രിക്കാൻ അനുവദിക്കുന്നു.
ഇതുവരെ കേട്ടു കേള്വിയില്ലാത്തത്രയും വലിയ തുക ഗൂഗിളിന് പിഴ വിധിച്ച് റഷ്യന് കോടതി. 20 ഡെസിലിയണ് ഡോളർ ($20,000,000,000,000,000,000,000,000,000,000,000) ആണ് ഗൂഗിളിന് റഷ്യന് കോടതി പിഴയിട്ടിരിക്കുന്നത്. ലോകത്തിലെ മുഴുവൻ പണവും കൂട്ടിവച്ചാല് പോലും ഇത്രയും വലിയ തുക നല്കാന് ഗൂഗിളിന് സാധിക്കില്ല.
ഇന്ത്യന് യൂട്യൂബര്മാര്ക്ക് അധിക വരുമാനം നേടാനുള്ള പുതിയ പദ്ധതി അവതരിപ്പിച്ചു. പണം നേടാന് ഇപ്പോള് നിലവിലുള്ള അവസരങ്ങള്ക്ക് പുറമെയാണ് ഇത്. നിലവില് യൂട്യൂബില് നിന്ന് വരുമാനം ലഭിക്കാനുള്ള ഏറ്റവും നല്ല മാര്ഗ്ഗം പരസ്യങ്ങളില് നിന്നു തന്നെയാണ്. അതിനു പുറമെ, യൂട്യൂബ് പ്രീമിയം, ബ്രാന്ഡ് കണക്ട്,
സമൂഹ മാധ്യമത്തിലെ താരപ്രഭയിൽ മറഞ്ഞിരുന്ന ഒരു വലിയ തട്ടിപ്പിന്റെ കഥയാണ് ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത്. ആരാധകരെ വലയിൽ വീഴ്ത്തി 47 മില്യൻ പൗണ്ട് തട്ടിയെടുത്ത് രണ്ട് വർഷം ഒളിവിൽ കഴിഞ്ഞ യുട്യൂബ് താരമായിരുന്ന നഥമോണ് കോംഗ്ചാക്ക് (32) പൊലീസ് പിടിയിലായി. ഇന്തൊനീഷ്യയിലെ ദ്വീപിലായിരുന്നു ഇവർ ഒളിവിൽ
Results 1-10 of 148