Activate your premium subscription today
ഇന്ത്യൻ സോഫ്റ്റ്വെയർ സ്ഥാപനമായ സോഹോ ഉമ്മൽഖുവൈൻ ചേംബർ ഓഫ് കൊമേഴ്സുമായി പങ്കാളിത്ത കരാർ ഒപ്പുവച്ചു. ചേംബറിന്റെ ഭാഗമായ എല്ലാ സ്ഥാപനങ്ങളിലും സോഹോയുടെ സോഫ്റ്റ്വെയർ ഒരു വർഷത്തേക്കു സൗജന്യമായി ലഭിക്കും.
ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറ (കെബിഎഫ്)ത്തിന്റെ നേതൃത്വത്തിൽ ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
കേരളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇപ്പോൾ കാണാനാവുന്നത് ‘വരൂ യുകെയിൽ പോകാം’, ‘ഞങ്ങൾ കാനഡയിൽ എത്തിക്കാം’ എന്നൊക്കെയുള്ള പരസ്യങ്ങളാണ്. അമേരിക്കയിലോ യൂറോപ്യൻ രാജ്യങ്ങളിലോ പോയി സ്ഥിരതാമസമാക്കാനുള്ള കുറുക്കു വഴിയായിട്ടാണ് വിദേശ സർവകലാശാലകളിലെ പഠനത്തെ യുവാക്കള്‍ കാണുന്നത്. ജനിച്ച നാട്ടില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയില്‍ കഴിയുന്ന യുവാക്കളെ അതിന് പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണ് നമുക്കു ചുറ്റിലുമെന്നു പറയാം. നമ്മുടെ നാടിന്റെ സൗന്ദര്യവും നന്മയും ഇപ്പോഴത്തെ തലമുറയ്ക്കു പെട്ടെന്ന് മനസ്സിലാകണമെന്നില്ല. പക്ഷേ, ജോലി തേടി വിദേശത്തു പോയി, യുഎസിൽ സ്വന്തം സ്ഥാപനം പടുത്തുയർത്തിയതിനു ശേഷം, അതേ ബിസിനസ് സാമ്രാജ്യവുമായി തിരികെ ഗ്രാമത്തിലേക്കു മടങ്ങി വന്ന ഒരു ബില്യനറുടെ കഥയറിഞ്ഞാലോ? തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പുവാണ് അത്. ശതകോടികളാണ് ഇന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ വരുമാനം. പക്ഷേ ഇന്നും ലളിത ജീവിതമാണ്.
ഇന്ന് തെങ്കാശിയിലെ ചെറിയ ഗ്രാമത്തിലൂടെ പരമ്പരാഗത വേഷത്തില്‍ സൈക്കിളില്‍ സവാരി ചെയ്യുന്നയാള്‍ ഇത്ര വലിയ കമ്പനിയുടെ ഉടമയാണെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? അദ്ദേഹം ഇപ്പോള്‍ വാര്‍ത്തയില്‍ നിറയാന്‍ കാരണം അദ്ദേഹത്തിന്റെ പുതിയ ഉദ്യമം കൂടെയാണ്-ഗ്രാമീണരുടെ കുട്ടികള്‍ക്ക് ഒരു സ്കൂള്‍.....
Results 1-4