Activate your premium subscription today
പീരുമേട് ∙ പാഞ്ചാലിമേട്ടിൽ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണു യുവാവു മരിച്ചു. ആലപ്പുഴ എഫ്സിഐ ഗോഡൗണിലെ ചുമട്ടുതൊഴിലാളി ആലപ്പുഴ ചിറയിൽ വീട്ടിൽ ഷമീർ (42) ആണു മരിച്ചത്. ശനിയാഴ്ച രാത്രി 10.30നു പടിക്കെട്ടു കയറി മുകളിലെ സ്വിമ്മിങ് പൂളിലെത്തിയ ഷമീർ വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തലയ്ക്കുണ്ടായ ക്ഷതം മൂലമാണു മരണം എന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന. പിതാവ്: പരേതനായ കാസിം. മാതാവ്: നബീസ. ഭാര്യ: മുംതാസ്. മക്കൾ: സ്വാലിഹ, സ്വാലിഹ്, സൈറ. കബറടക്കം നടത്തി.
നീന്തൽക്കുളത്തിൽ കേരളത്തിന്റെ പൊന്നായി സജൻ പ്രകാശും ഹർഷിത ജയറാമും. ദേശീയ ഗെയിംസിലെ നീന്തൽക്കുളത്തിൽ നിന്ന് ഇന്നലെ കേരളം മുങ്ങി നിവർന്നത് 2 സ്വർണവുമായി. പുരുഷൻമാരുടെ 200 മീ. ബട്ടർഫ്ലൈയിൽ സജൻ പ്രകാശും (2:01.40 മിനിറ്റ്), വനിതകളുടെ 50 മീ. ബ്രസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമുമാണ് (34.14 സെക്കൻഡ്) സുവർണ താരങ്ങളായത്. 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ഹർഷിത കഴിഞ്ഞ ദിവസം സ്വർണം നേടിയിരുന്നു. വുഷുവിൽ മുഹമ്മദ് ജാസിലും ജേതാവായതോടെ ഇന്നലത്തെ കേരളത്തിന്റെ സ്വർണനേട്ടം മൂന്നായി.
ഹൽദ്വാനി ∙ ഇന്നലെ വൈകിട്ട് ഹൽദ്വാനിയിലെ താപനില 13 ഡിഗ്രി സെൽഷ്യസ്. അതേസമയം നീന്തൽക്കുളത്തിലെ വെള്ളത്തിനു ചൂട് 27 ഡിഗ്രി സെൽഷ്യസ്. കൊടും തണുപ്പിലും നീന്തൽക്കുളത്തിലെ വെള്ളം ചൂടാക്കുന്നത് എങ്ങനെയാണ്? നീന്തൽക്കുളത്തിലേക്ക് ഒഴുക്കുന്ന വെള്ളം പ്രത്യേക ഹീറ്റ് പമ്പ് ഉപയോഗിച്ചു ചൂടാക്കുന്നതാണ് പ്രധാന നടപടി.
കൊച്ചി ∙ ഉത്തരാഖണ്ഡിലെ കൊടും തണുപ്പിനെ മറികടക്കാൻ ദേശീയ ഗെയിംസ് മത്സരങ്ങൾക്കായി ഒരുക്കുന്നതു ചൂടുവെള്ളം നിറച്ച നീന്തൽക്കുളം. ഹിമാലയത്തോടു ചേർന്നു കിടക്കുന്ന കുമയോൺ മേഖലയിലുള്ള ഹൽദ്വാനി നഗരത്തിലെ ഇന്ദിരാഗാന്ധി രാജ്യാന്തര സ്പോർട്സ് കോംപ്ലക്സിലെ ഔട്ട്ഡോർ നീന്തൽക്കുളത്തിലാണു നീന്തൽ മത്സരങ്ങളും വാട്ടർപോളോയും നടക്കുന്നത്.
യുഎസ് സംസ്ഥാനം ഫ്ലോറിഡയിലെ ഇഗ്വാന പ്രതിസന്ധി ലോകപ്രശസ്തമാണ്. ഇത്തവണത്തെ ഡിസംബറിലും ഇഗ്വാനകൾ എപ്പോൾ വേണമെങ്കിലും തലയിൽ വീഴാം എന്ന മുന്നറിയിപ്പ് ഫ്ലോറിഡയിലെ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ശീതരക്ത ജീവികളായ ഇഗ്വാനകൾക്ക് ചൂടേറിയ ട്രോപ്പിക്കൽ കാലാവസ്ഥയാണ് പഥ്യം. താപനില ഒരുപാടു കുറയുന്നതോടെ ഇവയ്ക്കു
മംഗളൂരു∙ ഉള്ളാലിലെ റിസോർട്ടിൽ നീന്തൽക്കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ റിസോർട്ട് ഉടമയും മാനേജറും അറസ്റ്റിൽ. ഉള്ളാൽ വാസ്കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ പുത്രൻ, മാനേജർ ഭരത് എന്നിവരാണ് അറസ്റ്റിലായത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് റിസോർട്ടിലെ നീന്തൽക്കുളം പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റിസോർട്ടിന്റെ ലൈസൻസും റദ്ദാക്കി.
വെഞ്ഞാറമൂട്∙നാടിനു അഭിമാനമായ നീന്തൽ താരങ്ങളെ വാർത്തെടുത്ത ആലന്തറ നീന്തൽക്കുളത്തിന്റെ നവീകരണം ത്വരിതപ്പെടുത്തണം എന്ന ആവശ്യം ശക്തമാകുന്നു.വർഷങ്ങളായി നവീകരണം ഇല്ലാതെ കിടന്ന നീന്തൽക്കുളം നവീകരിക്കുന്നതിന്റെ ഭാഗമായി നെല്ലനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വശങ്ങൾ കെട്ടി സുരക്ഷിതമാക്കിയിരുന്നു.എന്നാൽ കുളം
അബുദാബി ∙ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ (സർഫ് അബുദാബി) ഒക്ടോബറിൽ അബുദാബി ഹുദൈരിയാത്തിൽ തുറക്കും.
അബുദാബി/ദുബായ് ∙ നീന്തൽക്കുളത്തിലും താൽകാലിക ടബുകളിലും കുട്ടികളെ തനിച്ചു വിടരുതെന്ന് ദുബായ് നഗരസഭ. മാതാപിതാക്കളുടെ ചെറിയ അശ്രദ്ധ മുങ്ങിമരണങ്ങൾക്ക് കാരണമാകുമെന്നും ഓർമിപ്പിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചു മാത്രമേ കുട്ടികളെ നീന്തൽ കുളത്തിൽ വിടാവൂ. കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ഏറെ സമയം നീന്തൽക്കുളത്തിൽ
അജ്മാൻ ∙ ചൂട് ശക്തമാകുന്നതോടെ നീന്തൽക്കുളങ്ങളിൽ ഇറങ്ങുന്നവർക്ക് മാർഗനിർദേശം നൽകി അജ്മാൻ സിവിൽ ഡിഫൻസ്. കുട്ടികളെ നീന്തൽക്കുളത്തിൽ ഇറക്കും മുൻപ് ആഴം സംബന്ധിച്ചു രക്ഷിതാക്കൾക്കു ധാരണയുണ്ടാകണം. കുട്ടികളെ തനിച്ച് നീന്തൽക്കുളങ്ങളിലേക്ക് വിടരുത്. ഉഷ്ണകാലത്ത് കടലിലും കുളത്തിലും നീന്താൻ ഇറങ്ങുന്ന കുട്ടികൾ
Results 1-10 of 29