Activate your premium subscription today
യാത്ര ചെയ്യാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? കണ്ണിനിമ്പമേകുന്ന കാഴ്ചകളും കടന്നു പോകുന്ന വഴികളുടെ മനോഹാരിതയും കണ്ടുകൊണ്ടു എത്ര ദൂരം യാത്ര ചെയ്താലും മടുപ്പ് തോന്നുകയേയില്ല. മഞ്ഞിന്റെ സുന്ദരമായ കുപ്പായമണിഞ്ഞു കൊണ്ട്, സ്വർഗ തുല്യമായ കാഴ്ചകൾ സമ്മാനിക്കുന്നയിടമാണ് മണാലി. യാത്രാപ്രേമികൾ ഒരിക്കലെങ്കിലും
ജന്തുവും സസ്യവും തമ്മിലുള്ള ഹൃദ്യമായ ഒരു പ്രണയകഥയാണ് പവിഴപ്പുറ്റുകളുടേത്. ജന്തു തന്റെയുള്ളിൽ ജീവിക്കാൻ സസ്യത്തോട് അഭ്യർഥിക്കുകയാണ്. സൂഷാൻന്തലെ (Zooxanthellae) എന്ന ഏകകോശ സസ്യം മുഖാന്തിരം പ്രകാശസംശ്ലേഷണം നടത്തുകയും അവർ ഒരുമിച്ചു മനോഹരങ്ങളായ പവിഴപ്പുറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പിന്നീട് കാലാവസ്ഥാ മാറ്റം വരുമ്പോൾ ജന്തുവിനെ ഉപേക്ഷിച്ച് സസ്യം യാത്രയാകുന്നു. സസ്യം പോയതിനാൽ ജന്തു വിളറിവെളുത്ത് ‘മരിച്ചുപോകുന്നു’. നിരാശാജനകമായ പവിഴപ്പുറ്റുകളുടെ ആ കഥയാണ് കടലിന്റെ അടിത്തട്ടുകളിലിപ്പോൾ സംഭവിക്കുന്നത്. ഭംഗിയേറിയ നിറങ്ങളുള്ള പവിഴപ്പുറ്റുകളെല്ലാം വിളറിവെളുത്തതു പോലെ ‘ബ്ലീച്ച്’ ചെയ്യപ്പെടുന്നു. അപ്പോഴും, ഇനിയും മരിക്കാത്ത പ്രണയകഥയുടെ ബാക്കിപത്രംപോലെ ഇപ്പോഴും പല വർണങ്ങളിലുള്ള പവിഴപ്പുറ്റുകൾ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ ചുറ്റുമുള്ള കടലിലുണ്ട്. സ്നോർകലിങ്, കടലിനടിയിലൂടെയുള്ള നടത്തം, സ്കൂബ ഡൈവിങ് തുടങ്ങിയവയിലൂടെ നമുക്ക് ഇവയെ ഇപ്പോഴും അടുത്ത് കാണാം. കടലിന്നടിയിലേക്ക് ഊളിയിട്ട് കണ്ണു തുറക്കുമ്പോൾ അതിമനോഹരമായ ഒരു ലോകമാണ് നമ്മുടെ മുൻപിൽ തുറന്നു വിരിയുന്നത്. ഇതുവരെയും കാണാത്ത, ആസ്വദിക്കാത്ത
കോഴിക്കോട്∙ കേരളത്തിന്റെ അഭിമാനമായി മാറുന്ന 'കേരള അഡ്വഞ്ചർ ട്രോഫി 2024 ഡിസംബർ 27, 28, 29 തീയതികളിൽ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഈ ഓഫ്റോഡ് റേസിങ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങ് മന്ത്രി മുഹമ്മദ് റിയാസ് 29 ന് നിർവഹിക്കും. 28ന് രാവിലെ തിരുവമ്പാടി എം.എൽ.എ. അമച്വർ വിഭാഗവും, 29 ന് വൈകുന്നേരം കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ് ഐഎഎസ് ദേശീയ ഓപ്പൺ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനവും, വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തും.
മുംബൈ∙ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയ കടൽയാത്ര; എലിഫന്റയിലേക്കുള്ള ബോട്ട് കടലിൽ മുങ്ങിയുണ്ടായ അപകടത്തിൽ 13 പേർക്കു ജീവൻ നഷ്ടപ്പെട്ട ദുരന്തം. ആവശ്യത്തിന് ലൈഫ് ജാക്കറ്റില്ലാതെ, ഉള്ളവ യാത്രക്കാർക്ക് അണിയാൻ നൽകാതെ നടത്തിയ സർവീസ്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് എലിഫന്റാ ദ്വീപ്. ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്ന് കടലിലൂടെ ഒരു മണിക്കൂറിലേറെ സമയം നീളുന്ന ബോട്ടുയാത്രയാണ് ഏക ആശ്രയം. ദിവസവും ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ഇവിടേക്കുള്ള യാത്ര പക്ഷേ, സുരക്ഷാ മുൻകരുതലുകളൊന്നും ഉറപ്പാക്കാതെയാണ് എന്നത് ഞെട്ടിക്കുന്നു.
അപ്പുവിന്റെയും മാത്തന്റെയും സിനിമയായിരുന്നു മായാനദിയെങ്കിലും ലിയോണ ലിഷോയ് അവതരിപ്പിച്ച സമീറ എന്ന കഥാപാത്രവും ആരും മറക്കാനിടയില്ല. സിനിമകളിൽ സജീവമാണെങ്കിലും ഇടയ്ക്കുള്ള ഇടവേളകളിൽ സുഹൃത്തുക്കളുമൊരുമിച്ചു യാത്രകൾക്കു സമയം കണ്ടെത്താറുണ്ട് ലിയോണ. ഇത്തവണ താരത്തിന്റെ യാത്രയിൽ ഇടംപിടിച്ചത് ഗോവയുടെ
വീണ്ടുമൊരു ബാക്ക്പാക്കിങ് യാത്രയുടെ ചിത്രങ്ങളുമായി പ്രണവ് മോഹന്ലാല്. സിയേറ നെവാഡയില് നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളും മരത്തിനു മുകളില് കയറുന്നതും മലനിരകളുടെ ചിത്രങ്ങളുമെല്ലാം ഇതിലുണ്ട്. പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ മധ്യ താഴ്വരക്കും ഗ്രേറ്റ് ബേസിനും ഇടയിലാണ് സിയേറ നെവാഡ സ്ഥിതിചെയ്യുന്നത്.
പൂജ അവധി രണ്ടോ മൂന്നോ ദിവസം കിട്ടുന്നതു പോലെ ഒരു ചെറിയ ‘അവധിക്കാലം’ കയ്യിൽ കിട്ടിയാൽ ഒരു ട്രിപ്പ് പോകാൻ കേരളത്തിൽ ഏതെല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്? മൂന്നാർ, വാഗമൺ... എന്നൊക്കെ ലിസ്റ്റിടാൻ വരട്ടെ. ഇത്തവണ യാത്രയൊന്നു മാറ്റിപ്പിടിച്ചാലോ, കൊല്ലം ജില്ലയുടെ അങ്ങേയറ്റത്തെ തെന്മലയിലേക്ക്? എല്ലാ പിരിമുറുക്കങ്ങളും പോയ്മറയാൻ തെന്മലയിലേക്കൊരു ഡ്രൈവ് മതിയെന്നാണ് ഒരിക്കലെങ്കിലും അവിടം സന്ദർശിച്ചിട്ടുള്ളവർ പറയുന്നത്. തെന്മല ഇക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടം എത്തും മുൻപേ കാടിന്റേയും കല്ലടയാറിന്റേയും ഒാളങ്ങൾ മനസ്സിനെ വല്ലാതെ മയക്കും. ഇക്കോ ടൂറിസത്തിലെ വിവിധ ആകർഷണങ്ങൾ ആസ്വദിച്ചു തീർക്കാൻ ഒരു ദിനം തികയുമോ എന്നുതന്നെ സംശയമാണ്. കഴുതുരുട്ടിയും പാലരുവിയും കുറ്റാലവും മാത്രമല്ല, മൂന്നാറിനെ ഓർമിപ്പിക്കുന്ന അമ്പനാട് തേയിലത്തോട്ടവും തെന്മലയുടെ ആകർഷണമാണ്. പ്രകൃതിയിലേക്കിറങ്ങുന്ന യാത്രാനുഭവം കൂടിയാണ് നിങ്ങൾ തേടുന്നതെങ്കിൽ തെന്മല തിരഞ്ഞെടുക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ട. എന്തെല്ലാമാണ് തെന്മലയിൽ നിങ്ങളെ കാത്തിരിക്കുന്നത്? അവിടേക്ക് എങ്ങനെ എത്താം, എന്തെല്ലാം കഴിക്കാം, താമസസൗകര്യം എവിടെ ലഭിക്കും? യാത്ര വ്യത്യസ്തമാക്കാൻ എന്തെല്ലാം ചെയ്യാനുണ്ട് തെന്മലയിൽ? തെന്മലയിലെ മാത്രമല്ല, അതിർത്തിക്കപ്പുറത്തുള്ള വിശേഷങ്ങളിലേക്ക് കൂടിയാണ് ഈ യാത്ര.
കോട്ടയം ∙ ഹൈക്കിങ്ങിനിടെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടം സാധാരണമാണ്. ദിവസങ്ങൾക്ക് മുൻപ് യുഎഇയിൽ ഹൈക്കിങ്ങിനിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം സംഭവിച്ചിരുന്നു.
കൊച്ചി ∙ കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള തിരിച്ചടികളിൽ നിന്നു കേരള ടൂറിസം വൻ തിരിച്ചുവരവാണു നടത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വർഷം 2.18 കോടി ആഭ്യന്തര സഞ്ചാരികളാണു കേരളം സന്ദർശിച്ചത്. 15.92 ശതമാനം വർധന. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 6.49 ലക്ഷമായി. 87.83 ശതമാനം വർധന. 2022 ൽ 35,168.42 കോടി
കാവുംമന്ദം∙ വയനാട് അഡ്വഞ്ചർ ടൂറിസം കേന്ദ്രമായ കർലാട് ചിറയിൽ സാഹസികതയ്ക്ക് പേരിനൊരു കയാക്കിങ് മാത്രം ആണ് പ്രവർത്തിക്കുന്നത്. ശേഷിക്കുന്ന മുഴുവൻ റൈഡുകളും നിശ്ചലമായി. ഇവിടത്തെ പ്രധാന ആകർഷണമായ സിപ് ലൈൻ പ്രവർത്തനം നിലച്ചിട്ട് ഒരു മാസം ആയെങ്കിലും പുനരാരംഭിക്കാൻ നടപടിയില്ല. സുരക്ഷയുടെ ഭാഗമായാണ് ഇതിന്റെ
Results 1-10 of 152