Activate your premium subscription today
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർകോട്ടെ ഒരു കുഞ്ഞു പഞ്ചായത്തിൽ അടുത്തടുത്തായി മൂന്ന് റിസോർട്ടുകൾ, അതും ടാറ്റയുടേത്! രാജ്യാന്തരതലത്തിൽ ചിറക് വിടർത്തിയ ടാറ്റയ്ക്ക് എന്തിനാവും ഉദുമ എന്ന കൊച്ചു പഞ്ചായത്തിൽ കോടികൾ ചെലവാക്കിയുള്ള മൂന്ന് റിസോർട്ടുകൾ? ഈ ചോദ്യത്തിന് ഉത്തരം തേടി അധികമൊന്നും പോകേണ്ട. കാസർകോടിന്റെ കാര്യത്തിൽ ടാറ്റയ്ക്കുള്ള കരുതൽ നേരത്തേതന്നെ തുടങ്ങിയതാണ്; കോവിഡ് കാലത്താണ് കേരളം അത് ഏറ്റവും പ്രകടമായി കണ്ടതും. അന്ന് 60 കോടി മുടക്കിയാണ് ടാറ്റ ഗ്രൂപ്പ് കോവിഡ് ബാധിതർക്കായി പ്രത്യേകം ചികിത്സാ– താമസകേന്ദ്രം പണിതു നൽകിയത്. അതും മിന്നൽ വേഗത്തിൽ. ടാറ്റയുടെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഈ ആശുപത്രി ചികിത്സാ സൗകര്യങ്ങളില്ലാത്ത ജില്ലയിലെ കോവിഡ് രോഗികൾക്ക് അന്ന് ഏറെ പ്രയോജനകരമായിരുന്നു. ഇപ്പോഴിതാ ഒന്നിനുപുറകെ മൂന്ന് റിസോർട്ട് പ്രവർത്തിപ്പിക്കാനുള്ള സ്ഥലമായും ടാറ്റ കാസർകോടിനെ തിരഞ്ഞെടുത്തിരിക്കുന്നു. എന്താകും ടാറ്റയുടെ ഈ കാസർകോട് സ്നേഹത്തിനു പിന്നിൽ? എങ്ങനെയാണ് ഒരു കുഞ്ഞു പഞ്ചായത്തിനെ ടാറ്റ ഒറ്റയടിക്ക് കോടീശ്വരനാക്കിയത്
ബേക്കൽ (കാസർകോട്) ∙ ദക്ഷിണേന്ത്യയിലെ മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിങ് ലൊക്കേഷനായി മുന്നേറുന്ന ബേക്കൽ ടൂറിസം മേഖലയിൽ ടാറ്റ ഗ്രൂപ്പിന്റെ രണ്ടാമത്തെ റിസോർട്ടും പ്രവർത്തനമാരംഭിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി ഡിവിഷനായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ (ഐഎച്ച്സിഎൽ) ‘ഗേറ്റ്വേ’ റിസോർട്ടാണ്
ബേക്കൽ ∙ ബേക്കൽ കോട്ടയിലെ സന്ദർശന സമയം വൈകിട്ട് 6.30 വരെ നീട്ടി ഉത്തരവിറക്കിയതിനു പിന്നാലെ കോട്ടയിൽ പ്രഭാത സവാരി കൂടി അനുവദിച്ച് ഉത്തരവ്. രാവിലെ 6.30നാണ് കോട്ടയിൽ പ്രവേശന സമയം. എന്നാൽ 6 മുതൽ 7.30 വരെ കോട്ടയിൽ പ്രഭാത നടത്തം അനുവദിക്കും.ബേക്കൽ കോട്ടയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നടപടി. പ്രഭാത സവാരിക്ക് മുൻകൂർ അനുമതി വാങ്ങണം. പാസ് വാങ്ങി സവാരി നടത്താം. പ്രതിമാസം 50
ബേക്കൽ ∙ ബേക്കൽ കോട്ടയിലെ കിണറുകൾ നവീകരിച്ച് ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികൾക്ക് തുടക്കമായി. ബേക്കൽ കോട്ടയ്ക്കു പുറത്തുള്ള 3 കിണറും അകത്തുള്ള 20 കിണറുകളും അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃത്തിയാക്കുന്നത്. മാലിന്യം കിണറ്റിൽ വീഴുന്നത് തടയാൻ ഇരുമ്പ് ഗ്രില്ലുകളും പഴുതിലൂടെ കുപ്പികൾ ഇടുന്നത്
കാസർകോട്∙ ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഡിസംബർ 22 മുതൽ 31 വരെ ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പ് അനുവദിക്കും. ചെന്നൈ എഗ്മോർ - മംഗളൂരു സെൻട്രൽ എക്സ്പ്രസ്,
കാസർകോട് ∙ ബേക്കൽ കോട്ടയിലെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ അത്ഭുതപ്പെടുത്തിയത് കോട്ടയ്ക്കുള്ളിൽ പീലി വിരിച്ചു നിന്ന ഒരു ഡസനിലേറെ മയിലുകൾ. ബേക്കൽകോട്ടയുടെ സൗന്ദര്യവും മഴക്കാലവും ആസ്വദിക്കാനാണു കഴിഞ്ഞ ദിവസം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ കുടുംബത്തിനൊപ്പം എത്തിയത്.ഇന്നലെ വൈകിട്ട്
കാസർകോട് ∙ രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയുടെ തകർന്ന കൊത്തളം പുനർനിർമിച്ചു. 5 വർഷം മുൻപ് തകർന്ന കൊത്തളം തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നിന്നെത്തിയ വിദഗ്ധ സംഘമാണു 4 മാസംകൊണ്ട് സുർക്കി പരമ്പരാഗത ശൈലിയിൽ പൈതൃക കൂട്ടു കൊണ്ട് പണി തീർത്തത്. കല്ലുകെട്ടി മണ്ണു കുഴച്ചു ചേർത്തു വച്ചതായിരുന്നു
കാസർകോട് ∙ ബേക്കൽ ബീച്ച് ഫെസ്റ്റിന് 4 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചതെന്ന് ഏകദേശ കണക്ക്. ഇതുപ്രകാരം 2 കോടി രൂപയുടെ ടിക്കറ്റ് വരവ് പ്രതീക്ഷിക്കുന്നു. 8 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചിറക്കിയിരുന്നത്. ഈ മാസം അവസാനത്തോടെ കണക്ക് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി. വരവ്–ചെലവ് കണക്കുകൾ
പള്ളിക്കര ∙ ബേക്കൽ ബീച്ച് ഫെസ്റ്റ് അടക്കം പള്ളിക്കര ബീച്ചിൽ നടക്കുന്ന പരിപാടികളിൽ വിൽപന ടിക്കറ്റ് തുകയിൽ വിനോദ നികുതി വിഹിതം ലഭിക്കണമെന്ന ആവശ്യവുമായി പള്ളിക്കര പഞ്ചായത്ത്. ജിഎസ്ടി ഇല്ലാതെയാണ് ബീച്ച് ഫെസ്റ്റിൽ ടിക്കറ്റ് വിറ്റതെന്ന ആരോപണവുമായി പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വവും രംഗത്തെത്തി. ഇന്ന്
കാസർകോട് ∙ ബേക്കൽ കോട്ടയിലെ തകർന്ന കൊത്തളം പുനർനിർമിക്കുന്നത് ‘ഇരുമ്പിന്റെ ഉറപ്പിനെ വെല്ലുന്ന’ പൈതൃക കൂട്ട് കൊണ്ട്. തമിഴ്നാട് തൃശിനാപ്പള്ളിയിൽ നിന്നുള്ള വിദഗ്ധ സംഘം കാസർകോടെത്തി കോട്ടയുടെ തകർന്ന കൊത്തളം പുനർനിർമിക്കുന്ന പണി തുടങ്ങി. കോട്ടയുടെ ഒരു ഭാഗത്തുള്ള കൊത്തളം തകർന്നിട്ട് 5 വർഷം പിന്നിട്ടു.
Results 1-10 of 17