Activate your premium subscription today
എങ്ങനെയാണ് ഈ നഗരത്തിന് ആളുകളെ ആകർഷിക്കാതിരിക്കാൻ കഴിയുക. അതിന് ഒന്നല്ല ഒരുപാട് കാരണങ്ങളും ഉണ്ട്. ചരിത്ര പ്രധാനമായ സ്ഥലങ്ങൾ മുതൽ മനോഹരമായ കടൽത്തീരങ്ങൾ വരെയും മാത്രമല്ല രുചികരമായ ഭക്ഷണവും ഇവിടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. കോഴിക്കോട് നഗരം മാത്രമല്ല ജില്ലയുടെ ഓരോ മുക്കും മൂലയും ഒരു സഞ്ചാരിയെ കോഴിക്കോട്
സീതത്തോട് ∙ വനസൗന്ദര്യം ആസ്വദിച്ച് കാട്ടുപാതയിൽ കൂടി മണക്കയം–അള്ളുങ്കൽ വഴി കോട്ടമൺപാറ റൂട്ടിൽ യാത്രക്കാരുടെ തിരക്കേറുന്നു. ദിവസവും നൂറ് കണക്കിനു യാത്രക്കാരാണ് ഇതു വഴി സീതത്തോട്ടിലും കോട്ടമൺപാറയിലും ആങ്ങമൂഴിയിലും എത്തുന്നത്. കോന്നിയിൽ നിന്ന് ഇതു വഴി എത്തിയ കെഎസ്ആർടിസി ഉല്ലാസയാത്ര ബസിനു അള്ളുങ്കൽ
കാസർകോട് ∙ കേരളത്തിൽ ആദ്യത്തെ സ്കൈ ഡൈനിങ് അനുഭവം ബേക്കലിൽ ഒരുങ്ങുന്നു. ബേക്കൽ ബീച്ച് പാർക്കിൽ കൂറ്റൻ യന്ത്രക്കയ്യിൽ 120 അടി ഉയരത്തിൽ ആകാശത്തു തൂങ്ങിനിൽക്കുന്ന പേടകത്തിലിരുന്നു ഭക്ഷണം കഴിച്ചു കടലിന്റെയും ബേക്കൽക്കോട്ടയുടെയും സൗന്ദര്യം ആസ്വദിക്കാം. ഭക്ഷണവിഭവങ്ങൾ ആകാശത്തിലേക്ക് ഉയർത്തി നിർത്തിയ
ഇരിക്കൂർ ∙ സന്ദർശകത്തിരക്കിൽ പടിയൂരിലെ വെള്ളച്ചാട്ടം. പെരുവളത്തുപറമ്പ്-പൈസായി-ബ്ലാത്തൂർ റോഡരികിലെ ഉരുളിക്കുണ്ട് വെള്ളച്ചാട്ടമാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നത്. ബ്ലാത്തൂർ, കല്യാട് മേഖലകളിലെ മലമടക്കുകൾ താണ്ടി കുന്നിറങ്ങി വരുന്ന കാട്ടരുവിയാണു വെള്ളച്ചാട്ടമായി മാറുന്നത്. പൈസായി ലിറ്റിൽ ഫ്ലവർ
മറയൂർ ∙ കാന്തല്ലൂരിലെ തേൻപാറ കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു. അഞ്ചുനാട് ജനതയുടെ കുടിയേറ്റ കാലം മുതൽ പഴക്കമാണ് ഈ തേൻ പാറയ്ക്കുള്ളത്. ഇവിടെ നിന്ന് തേൻ ശേഖരിക്കുന്നത് ഉപജീവന മാർഗമായി കണ്ടിരുന്ന ഒരുതലമുറ വരെ ഉണ്ടായിരിന്നു. കാന്തല്ലൂർ കുളച്ചിവയൽ ആദിവാസി കുടിയുടെ പ്രവേശന കവാടത്തിലാണ് ഈ തേൻപാറ. 700 അടി
മ്യൂസിക് പ്ലേ ലിസ്റ്റിലെ നിങ്ങളുടെ ഏത് പാട്ടിനും സെറ്റാകുന്ന റീലിടാനുള്ള കോടമഞ്ഞും ശരീരത്തെയും മനസ്സിനെയും കുളിരണിയിക്കുന്ന തണുപ്പും ഇടുക്കിയിൽ റെഡി. ഡിസംബറിലെ തണുപ്പിൽ കറങ്ങാൻ കിടിലൻ സ്ഥലങ്ങൾ ഇതാ.... ഡിസംബർ തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോഴേക്കും മൂന്നാറിൽ താപനില 7 ഡിഗ്രി സെൽഷ്യസിലേക്ക് താണു. രാത്രിയിലെ താപനിലയാണിത്. വരുംദിവസങ്ങളിൽ താപനില ഇനിയും താഴും.
ക്രീപ്പറും ടസ്സോക്ക് പുല്ലുകളും തിങ്ങിനിറഞ്ഞ പതുപതുത്ത പുൽമേട്ടിലെ രസികൻ തണുപ്പ്! അന്നത്തെ അപരാഹ്നത്തിലെ ട്രക്കിങ്ങും കഴിഞ്ഞ് ലോഗ് ഹൗസിലെ ബാൽക്കണിയിലെ ചാരുകസേരയിലിരുന്നു കട്ടൻകാപ്പിയും കുടിച്ച് മൂവന്തിനേരത്ത് പുൽനാമ്പുകളിൽ വീഴുന്ന അന്തിചുവപ്പും ആസ്വദിച്ച് കാലു നിവർത്തിയിരിക്കാം. ഇത്തരം പുൽമേടുകളിൽ മാത്രം കൂടുകൂട്ടുന്ന മലവരമ്പൻ പക്ഷികൾ ചേക്കേറാൻ പറക്കുന്നതു കാണാം. അവയുടെ കൂടു തേടിയലയാം. ചിത്രങ്ങൾ പകർത്താം. ഇഷ്ടമുള്ള ഗാനം മൂളാം. മലഞ്ചെരുവുകളിലെ നേർമയുള്ള ശുദ്ധമായ വായു ശ്വസിക്കാം. രാത്രിയിൽ, കെയർ ടെയ്ക്കർമാരായ ശരണും ഷെറിനും വിളമ്പുന്ന ചൂടുള്ള കോഴിക്കറിയും ചപ്പാത്തിയും കഴിച്ച്, ചൂട് കടുംകാപ്പിയും ആവോളം കുടിച്ച് അവർ പറയുന്ന കാനനകഥകൾ കേൾക്കാം. വൃത്തിയുള്ള വെള്ളവിരികൾക്ക് മീതേ ബ്ലാങ്കറ്റ് പുതച്ച് സ്വപ്നങ്ങൾ കാണാം. ഈ പുതുവർഷത്തിൽ ഈ അനുഭവത്തിനായി പഴത്തോട്ടത്ത് വനം വകുപ്പ് ഒരുക്കിയിട്ടുള്ള ‘പഴത്തോട്ടം ഇക്കോ സ്റ്റേയ്സി’ൽ പോയാലോ. മുന്നാറിൽ നിന്ന് മാട്ടുപ്പെട്ടി, ടോപ്സ്റ്റേഷൻ, വട്ടവട വഴി അൻപത് കിലോമീറ്റർ സഞ്ചരിച്ച് നമ്മുക്ക് ഇക്കോ സ്റ്റേയ്സിൽ എത്താം.
തൊടുപുഴ∙ ക്രിസ്മസ്, ന്യൂഇയർ സീസണിൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾ ഒഴുകിയേക്കും. നിലവിൽ റിസോർട്ടുകളിലെയും ഹോട്ടലുകളിലെയും ബുക്കിങ്ങുകൾ സൂചിപ്പിക്കുന്നത് ഇതാണ്. കേരളത്തിന് പുറത്തുനിന്നുള്ള ആഭ്യന്തര സഞ്ചാരികളും വിദേശസഞ്ചാരികളും കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ. ഒട്ടേറെ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയിൽ ക്രിസ്മസ് സീസൺ തിരക്കേറിയതാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയിലെ വ്യാപാരികളും തൊഴിലാളികളും.
ഇല്ലിക്കൽക്കല്ല് യാത്രയിൽ ഒരു ഷാർപ് ഡീവിയേഷൻ എത്തിച്ചേരുന്നത് വിശാലമായ പുൽമേട്ടിലേക്കും വെള്ളച്ചാട്ടത്തിലേക്കും. മൂന്നിലവ് പഞ്ചായത്തിലെ കണ്ണാടിപ്പാറയും കട്ടിക്കയം വെള്ളച്ചാട്ടവുമാണു കാഴ്ചയുടെ വിരുന്നാകുന്നത്. കാഴ്ചകൾ അൺലിമിറ്റഡ് 10 ഏക്കർ പാറക്കൂട്ടവും പുൽമേടുമാണു കണ്ണാടിപ്പാറയുടെ കാഴ്ച.
അത്യാധുനിക രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് (www.keralatourism.org) ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കി. 20-ലധികം ഭാഷകളില്‍ കേരളത്തിന്റെ അതുല്യമായ ടൂറിസം ആകര്‍ഷണങ്ങളും ഉത്പന്നങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ ഗൈഡാണിത്. നവീകരിച്ച വെബ്സൈറ്റ് കേരള
Results 1-10 of 476