Activate your premium subscription today
ഊട്ടിയിൽ ഇ പാസ് നിർബന്ധമാക്കിയതോടെ സഞ്ചാരികൾ മൂന്നാറിലേക്ക് ഒഴുകുന്നു. അവധിക്കാലമാരംഭിച്ചതോടെ മൂന്നാറിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്ക്. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാർച്ച് മാസത്തെ അപേക്ഷിച്ച് സന്ദർശകുടെ എണ്ണം വൻതോതിൽ വർധിച്ചു. അവധിക്കാലം ആഘോഷിക്കാൻ വിനോദ സഞ്ചാരികൾ
മൂന്നാർ∙ സീസൺ അടുത്തതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികൾ എത്തുന്ന സന്തോഷത്തിൽ നിൽക്കുമ്പോഴും വിനോദസഞ്ചാര മേഖലയിൽ കല്ലുകടിയായി ഓൺലൈൻ ടാക്സി–ലോക്കൽ ടാക്സി ഡ്രൈവർമാർ തമ്മിലുള്ള സംഘർഷം. പ്രദേശത്തേക്ക് മറ്റു ജില്ലകളിൽ നിന്ന് എത്തുന്ന ഓൺലൈൻ ടാക്സിക്കാരെ ലോക്കൽ ടാക്സിക്കാർ മർദിക്കുന്നത് പതിവാകുന്നു. ഇതുവരെ
ബസ് സ്റ്റോപ്: മൂന്നാർ ഫോൺ: 04865230201 മൂന്നാർ - സൈലന്റ് വാലി -തൊടുപുഴ രാവിലെ 6.50ന് പഴയ മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു പുറപ്പെടും. സൈലന്റ് വാലിയാർ നിന്നു 8ന് പുറപ്പെട്ട് 12.30ന് തൊടുപുഴയിലെത്തും. ഉച്ചകഴിഞ്ഞ് 3ന് തൊടുപുഴയിൽ നിന്നു സൈലന്റ് വാലിയിലേക്ക്. തിരിച്ചു മൂന്നാറിലെത്തി ട്രിപ്പ്
മൂന്നാർ∙ വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും ആവാസ കേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനത്തിന് 50 വയസ്സ്. 1975 മാർച്ച് 31 നാണ് ആനമുടിയും ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടുന്ന പ്രദേശത്തെ വന്യജീവി സങ്കേതമായി ഇരവികുളത്തെ സർക്കാർ പ്രഖ്യാപിച്ചത്. 1978 ൽ ഇരവികുളം സംസ്ഥാനത്തെ ആദ്യ ദേശീയ ഉദ്യാനമായി. 97 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. ഈ പ്രദേശം പണ്ടുകാലത്ത് തേയില വ്യവസായത്തിനെത്തിയ ഇംഗ്ലീഷുകാരുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895 ൽ ഈ പ്രദേശം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിത പ്രദേശമാക്കി. 1971 ൽ സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് 1975 ൽ വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കുകയായിരുന്നു.
എല്ലായ്പ്പോഴും സഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കേരളം. വേനൽ അവധിക്കാലം എത്തുന്നതിന് ഒപ്പം തന്നെ ചൂടും അകമ്പടിയായി എത്തും. പക്ഷേ കേരളത്തിലെ മലകളും കുന്നുകളും വേനൽക്കാലങ്ങളിൽ സഞ്ചാരികളെ കാത്തിരിക്കുകയാണ്. തീരപ്രദേശത്തെ അപേക്ഷിച്ച് മലമ്പ്രദേശങ്ങളിൽ ചൂട് കുറവാണ് അനുഭവപ്പെടുന്നത്.
കോതമംഗലം ∙ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണു കോതമംഗലത്തുനിന്നു മൂന്നാറിലേക്കുള്ള പഴയ പാതയുടെ ചരിത്രം. മലയിടിച്ചിലിലും പ്രളയത്തിലും ഒരു നൂറ്റാണ്ടു മുൻപ് അടഞ്ഞുപോയ റോഡ് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം ശക്തമായിരിക്കെ, പഴയ രാജപാതയുടെ ചരിത്രം പഴമക്കാരുടെ മനസ്സിലുണ്ട്. വാഹന ഗതാഗതത്തിനു പറ്റുന്ന റോഡ് ഇല്ലായിരുന്നെങ്കിലും 1990 വരെ ഇൗ വഴി ഭാഗികമായെങ്കിലും ഉപയോഗിച്ചിരുന്നു. വനത്തിൽ നിന്ന് ഇൗറ്റ വെട്ടി പുറത്തേക്കു കടത്താനായിരുന്നു അത്. പഴയ രാജപാതയുടെ ഭാഗമായി നിർമിച്ച പാലങ്ങൾ ഇപ്പോഴും വലിയ കുഴപ്പമില്ലാതെ നിൽക്കുന്നു.
സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ടൂറിസം മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടോ? എങ്കിലിനി മടിച്ചുനില്‍ക്കേണ്ട, അഡ്വഞ്ചര്‍ പാര്‍ക്കുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും വിവിധ ജോലികള്‍ ചെയ്യാന്‍ ആളുകളെ പ്രാപ്തരാക്കാന്‍ നൈപുണ്യ പരിശീലന പരിപാടികൾ ആരംഭിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള
അതിരാവിലെ മൂന്നാറിലെത്തിയാൽ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് അടിപൊളി യാത്രയാണ്. വനിതാ ദിനത്തിൽ ഒരു സൂപ്പർ യാത്രയായാലോ? റോയൽ വ്യൂ ഡബിൾ ഡക്കർ ബസാണ് മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സഞ്ചാരികളെ കാത്ത് കിടക്കുന്നത്. ബസ് മിസ്സാകണ്ടല്ലോ എന്നു കരുതി അതിരാവിലെ തന്നെ കോട്ടയത്തു നിന്നും മൂന്നാറിലേക്കുള്ള
മൂന്നാർ ∙ പരീക്ഷക്കാലം ആരംഭിച്ചതോടെ മൂന്നാറിൽ പരീക്ഷ മരം എന്ന പേരിലറിയപ്പെടുന്ന ജക്രാന്ത മരങ്ങൾ (നീല വാക) തെരുവോരങ്ങളിൽ പൂവിട്ടുതുടങ്ങി. മൂന്നാറിന്റെ പ്രവേശന കവാടമായ ചിത്തിരപുരം രണ്ടാം മൈൽ മുതൽ മറയൂർ റോഡിലെ തലയാർ വരെയുള്ള ഭാഗത്താണ് പ്രധാന പാതയുടെ ഇരുവശങ്ങളിലും ജക്രാന്ത മരങ്ങൾ പൂവിട്ടു നിൽക്കുന്നത്.
അടിമാലി ∙ വിനോദസഞ്ചാരത്തിന് കുടുംബാംഗങ്ങൾക്കൊപ്പം മൂന്നാറിൽ എത്തിയ സംഘത്തിൽപ്പെട്ടയാൾ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി മെഹുൽ മധുസൂദനൻ റസാനിയ (47) ആണ് മരിച്ചത്. മൂന്നാർ സന്ദർശനത്തിനു ശേഷം അമ്പഴച്ചാൽ സ്റ്റാർ എമിറേറ്റ്സ് റിസോർട്ടിൽ ഭാര്യ ഡിംപിൾ, മാതാവ് എന്നിവരോടൊപ്പം ഇദ്ദേഹം ശനിയാഴ്ച രാത്രി മുറിയെടുത്തു താമസിച്ചു. ഇന്നലെ തേക്കടിക്കു പോകാനിരിക്കെയാണ് പുലർച്ചെ ഒന്നേകാലിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Results 1-10 of 286