Activate your premium subscription today
യാത്രാ പ്രേമികൾക്ക് മഴക്കാലമെന്നോ വേനൽക്കാലമെന്നോ ഇല്ല. സമയം ഒത്തുവന്നാൽ അല്ലെങ്കിൽ സമയം കണ്ടെത്തി പോകേണ്ട സ്ഥലത്ത് പോകും. എന്നാൽ ചിലർക്ക് മഴക്കാലമാകുമ്പോൾ യാത്ര പോകുന്നതായിരിക്കും ഇഷ്ടം. അത്തരക്കാർക്ക് എന്തുകൊണ്ടും ഇത് നല്ല സമയമാണല്ലോ. ഇനിയുള്ള ദിവസങ്ങളിൽ മഴയും കൂടും. ഈ സമയത്ത് സന്ദർശിക്കാൻ പറ്റുന്ന ഒരുപാട് സ്ഥലങ്ങൾ കേരളത്തിലുണ്ട്. മഴക്കാലത്ത് ഈ സ്ഥലങ്ങളുടെയെല്ലാം സൗന്ദര്യം ഒന്നു വേറെ തന്നെയായിരിക്കും. തൃശൂർ ജില്ലയിലെ ഈ മൂന്ന് സ്ഥലങ്ങൾ ഒറ്റ ദിവസം കൊണ്ട് കണ്ട് വരാം
അതിർത്തിക്കപ്പുറത്തേക്ക് ഒരു യാത്ര. യാത്ര ഇഷ്ടപ്പെടുന്നവരാണോ, എങ്കിൽ ഈ സ്ഥലം ഒരിക്കലെങ്കിലും സന്ദർശിക്കണം. ഒരുപാട് റീൽസുകളിലും മറ്റും വന്ന ഈ സ്ഥലം മറ്റേതുമല്ല വാൽപാറയാണ്. പ്രകൃതി ഒരുക്കിയ ഈ സുന്ദര കൂടാരത്തിലേക്ക് ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിച്ചവരും നമ്മളിൽ ഉണ്ടാകും. പോകുന്ന വഴി തന്നെ നിങ്ങളെ ആവേശം കൊള്ളിക്കും. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് വാൽപാറ വരുന്നത്. അടിപൊളി ആണോ എന്നു ചോദിച്ചാൽ പിന്നല്ലാതെ,എന്നാൽ അതുപോലെതന്നെ ത്രില്ലിങ്ങായ മറ്റൊരു കാര്യം അങ്ങോട്ടു പോകുന്ന വഴിയാണ്. ഈ വഴി തന്നെ കവർ ചെയ്യാൻ ധാരാളം സ്ഥലങ്ങളുണ്ട്. ഒരുപാട് സഞ്ചാരികളാണ് വാൽപാറയിലേക്ക് എത്തുന്നത്
മഴ, തണുപ്പ്, വെള്ളച്ചാട്ടം ഇതെല്ലാം ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇപ്പോൾ മഴ നേരത്തെ എത്തിയതോടെ വെള്ളച്ചാട്ടങ്ങളും സജീവമായി. ഈ സമയങ്ങളിൽ വെള്ളച്ചാട്ടങ്ങളുടെ ഭംഗി കണ്ടു തന്നെ അറിയണം. ഇടങ്ങൾ ഒരുപാടുണ്ട് പക്ഷേ എല്ലാ സ്ഥലത്തും പോകാനോ നിലവിൽ ഇറങ്ങാനോ തടസ്സങ്ങൾ ഉണ്ടാകും. എന്നാൽ കോട്ടയത്ത് അധികം റിസ്കില്ലാതെ പോകാൻ പറ്റുന്ന ഒരു സ്ഥലമുണ്ട്. അരുവിക്കുഴി.
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ചരിത്രനഗരമാണ് 'ആയിരം ക്ഷേത്രങ്ങളുടെ നഗരം' എന്നറിയപ്പെടുന്നത്. അത് മറ്റൊരു നഗരവുമല്ല, തമിഴ്നാട്ടിലെ കാഞ്ചിപുരം ആണ്. മനോഹരമായ ക്ഷേത്രങ്ങളും ക്ഷേത്രവാസ്തുവിദ്യയും എല്ലാം ചേരുമ്പോൾ കാഞ്ചിപുരത്തിന് ഈ പേരല്ലാതെ മറ്റൊരു പേരു പോലും ആലോചിക്കാൻ കഴിയില്ല. ഒരു കാലത്ത് പല്ലവ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഇവിടം. ഇപ്പോൾ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കാഞ്ചിപുരം. ആത്മീയമായ കാഞ്ചിപുരത്തിന്റെ പ്രസക്തിയും സാംസ്കാരിക വൈവിധ്യവുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്
ആദ്യമായി കാണുന്ന കുറച്ചു പേർ. പെണ്ണുങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ അതിന് വേറെ തന്നെ ഒരു ചന്തമാണ്. കടലുണ്ടി പുഴയുടെ ഓളങ്ങളെ തഴുകി, കണ്ടൽക്കാടുകൾക്ക് ഇടയിലൂടെ ബോട്ട് തുഴഞ്ഞൊരു യാത്രയോടെ ആയിരുന്നു ആ മനോഹരമായ ദിവസം ആരംഭിച്ചത്. കണ്ടൽക്കാടുകൾക്ക് ഇടയിലൂടെ ബോട്ട് പതിയെ നീങ്ങുമ്പോൾ റെയിൽപാളത്തിലൂടെ
കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു. കോവളം, വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, മൂന്നാർ, പൊന്മുടി, വയനാട്, കുമരകം, ആലപ്പുഴ, കൊല്ലം, കൊച്ചി, തിരുവനന്തപുരം, മലമ്പുഴ എന്നിവിടങ്ങളിലെ കെടിഡിസി റിസോർട്ടുകളിലും
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കന്യാകുമാരി. സൂര്യോദയവും സൂര്യാസ്തമയവും ഒരുപോലെ ഇവിടെ നിന്ന് ആസ്വദിക്കാമെന്നതാണ് കന്യാകുമാരിയുടെ പ്രത്യേകത. ലോകത്ത് വളരെ കുറച്ച് ഇടങ്ങളിൽ മാത്രമാണ് സൂര്യോദയവും സൂര്യാസ്തമയവും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നത്. കന്യാകുമാരിയിൽ
മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്...കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇടംവലം നോക്കാതെ നമ്മൾ ഉപയോഗിക്കുന്ന വാചകമാണ് 'ദൈവത്തിന്റെ സ്വന്തം നാട്'. 44 നദികളും പുഴകളും മലകളും കുന്നുകളും തടാകങ്ങളും തെങ്ങിൻ തോപ്പുകളും തേയില തോട്ടങ്ങളും നിറഞ്ഞ, കഥകളിയും തെയ്യവും കളരിയും കൊണ്ട് സമ്പന്നമായ, ആയുർവേദത്താൽ
‘‘മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ…?’’ ദുൽഖർ സൽമാൻ ചിത്രമായ ‘ചാർലി’യിലെ പ്രശസ്ത ഡയലോഗിന് തിരുവനന്തപുരത്തുകാർക്കൊരു മറുമൊഴിയുണ്ട്. ‘‘ചിറ്റീപ്പാറയില് സൂര്യനുദിക്കുന്നത് കണ്ടിട്ടുണ്ടോ…?’’ എന്നാവും അത്. കാരണം ഇവിടുത്തെ പ്രഭാതങ്ങൾ അതിമനോഹരമാണ്. മഞ്ഞും മേഘക്കൂട്ടവും സുവർണ ശോഭയിൽ ഉദിച്ചുയരുന്ന സൂര്യനും ചേർന്നൊരുക്കുന്ന കാഴ്ചയുടെ വിരുന്ന് വെറുതെ കളയണോ? തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചിറ്റീപ്പാറയെക്കുറിച്ചു ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ഇത്രയേയുള്ളൂ. പക്ഷേ ആ സൂര്യോദയം മനസ്സിൽ മായാത്ത കാഴ്ചയാവും തീർച്ച. തിരുവനന്തപുരം നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ പൊന്മുടി സംസ്ഥാന ഹൈവേയിൽ തൊളിക്കോട് കവലയ്ക്ക് സമീപത്താണ് ചിറ്റീപ്പാറ. ദൂരെ നിന്ന് ഈ പാറയിലേക്ക് നോക്കിയാൽ ഒരു കൗതുക കാഴ്ച കാണാം.
അല്ലിയാമ്പൽ കടവുകളെ അലങ്കരിക്കുന്ന ആമ്പൽ പൂക്കൾ അത്ര നിസ്സാരക്കാരല്ല, ബംഗ്ലദേശിന്റെയും ശ്രീലങ്കയുടെയും ദേശീയ പുഷ്പമാണ്. പക്ഷേ ഈ രണ്ടു രാജ്യങ്ങളും പലപ്പോഴും വാർത്തകളിൽ നിറയുന്നത് കലാപങ്ങളുടെയും സംഘർഷങ്ങളുടെയും പേരിലാണെന്നു മാത്രം. പക്ഷേ, കേരളത്തിലെ ഈ സ്ഥലം അങ്ങനെയല്ല. ‘ആമ്പൽ’പൂക്കളുടെ കാഴ്ചകൊണ്ടു മാത്രം ലോകപ്രസിദ്ധമായ ഒരു കുഞ്ഞുഗ്രാമം കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ മലരിക്കൽ. നാട്ടുവഴികളിലൂടെയുള്ള യാത്രയും പൂത്തുനിൽക്കുന്ന പല വർണങ്ങളിലുള്ള ആമ്പൽ പാടങ്ങളും ഏതൊരു സഞ്ചാരിയുടേയും മനസ്സ് നിറയ്ക്കുന്ന ഇടം. ഇവിടുത്തെ വയലിനു താഴെ വർഷാവർഷം രൂപപ്പെടുന്ന നിധികുംഭങ്ങളാണ് ഈ മലരികൾ. ഈ ഗ്രാമത്തിലെ ആളുകളുടെ സ്നേഹവും കൂട്ടായ്മയും സൗഹൃദവും കൂടിയാകുമ്പോൾ ആമ്പൽക്കാഴ്ചയുടെ മാറ്റ് കൂടുകയാണ്. പ്രായഭേദമന്യേ ആളുകൾ ആമ്പൽ വസന്തം കാണാൻ ഒഴുകിയെത്തുകയാണ് മലരിക്കലിലേക്ക്. അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. ഏതു സീസണിൽ വന്നാലും ഇവിടെ കാഴ്ചകൾക്കു പഞ്ഞമില്ല. മലരിക്കല് എന്ന് ഈ പ്രദേശത്തിന് പേരു വരാൻ ഒരു കാരണമുണ്ട്.
Results 1-10 of 13