Activate your premium subscription today
വിതുര∙ പൊന്മുടിയിൽ വീണ്ടും കാറിൽ വിനോദ സഞ്ചാരികൾ അഭ്യാസ പ്രകടനം. കാറിന്റെ പിൻ വശത്തെ സീറ്റിൽ യാത്ര ചെയ്തവർ ഡോറുകളിൽ കയറി ഇരുന്ന് ശരീരം പുറത്ത് ഇട്ടാണ് അഭ്യാസ പ്രകടനം നടത്തിയത്. കൊടും വളവിലാണ് ഇത്തരം അഭ്യാസ പ്രകടനം.തമിഴ് നാട്ടിൽ നിന്നുള്ള വാഹനത്തിലാണ് സഞ്ചാരികൾ എത്തിയതെന്നാണ് സൂചന.പൊന്മുടി പൊലീസ്
വിതുര∙ മലയോര വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. മഞ്ഞും ചാറ്റൽ മഴയും ഇട കലർന്ന സുഖ ശീതളമായ അന്തരീക്ഷത്തിലാണു സഞ്ചാരികളെ പൊന്മുടി വരവേൽക്കുന്നത്. ചില സമയങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയും വെയിലും. അപ്പോഴും നല്ല കാറ്റ് വീശുന്നുണ്ടാവും. ക്രിസ്മസ് അവധിക്കാലം ആയതു മുതൽ ഓരോ
പാലോട്∙ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും നവീകരിച്ചതുമായ പൊന്മുടിയിലെ ക്യാംപ് ഷെഡിന്റെയും (റെസ്റ്റ് ഹൗസ്) പുതുതായി ആരംഭിക്കുന്ന കഫറ്റേരിയുടെയും ഉദ്ഘാടനം 31ന് 3ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.ഡി.കെ. മുരളി എംഎൽഎ അധ്യക്ഷത വഹിക്കും. 78 ലക്ഷം രൂപ ചെലവാക്കിയാണ് നിലവിലെ മന്ദിരം
‘‘മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ…?’’ ദുൽഖർ സൽമാൻ ചിത്രമായ ‘ചാർലി’യിലെ പ്രശസ്ത ഡയലോഗിന് തിരുവനന്തപുരത്തുകാർക്കൊരു മറുമൊഴിയുണ്ട്. ‘‘ചിറ്റീപ്പാറയില് സൂര്യനുദിക്കുന്നത് കണ്ടിട്ടുണ്ടോ…?’’ എന്നാവും അത്. കാരണം ഇവിടുത്തെ പ്രഭാതങ്ങൾ അതിമനോഹരമാണ്. മഞ്ഞും മേഘക്കൂട്ടവും സുവർണ ശോഭയിൽ ഉദിച്ചുയരുന്ന സൂര്യനും ചേർന്നൊരുക്കുന്ന കാഴ്ചയുടെ വിരുന്ന് വെറുതെ കളയണോ? തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചിറ്റീപ്പാറയെക്കുറിച്ചു ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ഇത്രയേയുള്ളൂ. പക്ഷേ ആ സൂര്യോദയം മനസ്സിൽ മായാത്ത കാഴ്ചയാവും തീർച്ച. തിരുവനന്തപുരം നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ പൊന്മുടി സംസ്ഥാന ഹൈവേയിൽ തൊളിക്കോട് കവലയ്ക്ക് സമീപത്താണ് ചിറ്റീപ്പാറ. ദൂരെ നിന്ന് ഈ പാറയിലേക്ക് നോക്കിയാൽ ഒരു കൗതുക കാഴ്ച കാണാം.
വിതുര∙ പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസ് ഇരട്ടിയായി വർധിപ്പിച്ച വനം വകുപ്പ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.അടിസ്ഥാന സൗകര്യ വികസനമോ സഞ്ചാരികൾക്ക് പ്രയോജനകരമായ വേറിട്ട പദ്ധതികളോ കാര്യക്ഷമമായി നടപ്പിലാക്കാതെ വരുമാനം മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള തീരുമാനത്തിനെതിരെ സോഷ്യൽ
വിതുര∙ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജില്ലയിൽ കലക്ടർ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാര നിരോധനം ഏർപ്പെടുത്തിയ പൊന്മുടിയിൽ ശക്തമായ മഴ തുടരുന്നു. മഴ മാറി നിൽക്കുന്ന സമയത്ത് കോടമഞ്ഞ് കൂടി ഇറങ്ങുന്നതോടെ പൊന്മുടി കൂടുതൽ മനോഹരിയായി. നിരോധനത്തെ തുടർന്ന് സഞ്ചാരികളും വാഹനങ്ങളും ചെക്പോസ്റ്റ് കടന്ന്
വിതുര∙ ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അവധിക്കാലം ചെലവഴിയ്ക്കാൻ കുട്ടികളുടെ പ്രഥമ ചോയ്സ് മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി തന്നെ. ഏപ്രിൽ പിറന്ന ശേഷം ഇവിടേക്ക് എത്തിയതിൽ ഏറിയ കൂറും കുട്ടികളാണ്. പഠന ഭാരം ഇറക്കി വച്ചു മാതാ പിതാക്കളുടെ കൈ പിടിച്ചു പ്രകൃതിയുടെ മാസ്മരികത നുണയാൻ എത്തിയ കുട്ടികളുടെ
വിതുര∙ 167 കോടി രൂപയുടെ പൊന്മുടി സംസ്ഥാന ഹൈവേ പുനർ നിർമാണ പദ്ധതിയിൽ ഉൾപ്പെട്ട കല്ലാർ നെല്ലിക്കുന്ന് പാലം(കല്ലാർ രണ്ടാം പാലം) പൊളിച്ചു പണിയുന്നതു വൈകിയേക്കും. പാലം പൊളിക്കുമ്പോൾ ഗതാഗതം മുടങ്ങാതിരിക്കാൻ നിർമിക്കേണ്ട താൽക്കാലിക റോഡ് നിർമാണം സംബന്ധിച്ച അനിശ്ചിതത്വമാണ് വൈകുന്നതിനു പിന്നിലെ കാരണം.
പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള പൊന്മുടിയിൽ നിന്ന് പുതിയയിനം മുളവാലൻ തുമ്പിയെ കണ്ടെത്തി. മഴക്കാലത്ത് പാറകളിലൂടെ ഒഴുകുന്ന ചെറു അരുവികളിലാണിവ മുട്ടയിടുന്നതെന്നതിനാൽ പാറമുത്തൻ മുളവാലൻ എന്നാണ് മലയാളത്തിൽ പേര് കൊടുത്തിരിക്കുന്നത്. ഇതേ അർത്ഥം വരുന്ന ഫൈലോന്യൂറ റൂപെസ്റ്റ്റിസ് എന്നാണ് ശാസ്ത്രനാമം.
തിരുവനന്തപുരം ∙ വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ ഇന്നു രാവിലെ പുള്ളിപ്പുലിയിറങ്ങി. പൊൻമുടി സ്റ്റേഷനിലെ പൊലീസുകാരാണ് പുള്ളിപ്പുലി റോഡിൽനിന്ന് കാട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടത്. ഇന്നു രാവിലെ 8.30ഓടെ പൊലീസ് സ്റ്റേഷനു സമീപം പുള്ളിപ്പുലിയെ കണ്ടതായി പൊലീസ് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. മേഖലയിൽ
Results 1-10 of 47