Activate your premium subscription today
പെർഫക്ഷനിസ്റ്റാണ് സഫ്രീന. അതുകൊണ്ടാണ്, കേക്കുണ്ടാക്കാൻ പഠിക്കാൻ തുടങ്ങിയപ്പോൾത്തന്നെ ലോകപ്രശസ്തരായ അധ്യാപകരെ തേടിപ്പോയത്. ജോലിയും ശമ്പളവും വേണ്ടെന്നുവച്ച് എവറസ്റ്റ് കീഴടക്കാനുള്ള പരിശീലനത്തിന് ഇറങ്ങിത്തിരിച്ചത്. പാലങ്ങളെ പേടിയുള്ള സഫ്രീനയുടെ ഏറ്റവും വലിയ പേടി പാലങ്ങൾ തന്നെയായിരുന്നു. റോഡിലെ പാലങ്ങൾ കണ്ടാൽപോലും പേടിച്ചു ബോധം പോകും. യാത്ര അവസാനിക്കാൻ അൽപസമയം കൂടുതലെടുത്താലും കുഴപ്പമില്ല, പാലങ്ങളെ ഒഴിവാക്കി മാത്രമേ സഫ്രീന യാത്ര ചെയ്യൂ. ശരിക്കും ജെഫൈറോഫോബിയ(പാലങ്ങളോടുള്ള പേടി) തന്നെ. പക്ഷേ, എവറസ്റ്റിന്റെ നെറുകയിലെത്താൻ സഫ്രീന കടന്നത് അനേകം പാലങ്ങളാണ്. യാതൊരു ഉറപ്പുമില്ലാത്ത, നടക്കുമ്പോഴെല്ലാം നമുക്കൊപ്പം ചലിക്കുന്ന
വാഷിങ്ടൻ ∙ യുഎസിലെ ഡെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ സുരക്ഷിതൻ. ഷേഖ് ഹസൻ ഖാനെയും ഒപ്പമുള്ള തമിഴ്നാട് സ്വദേശിയെയും കണ്ടെത്തിയതായാണ് വിവരം. ഇരുവരെയും സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അലാസ്ക ഗവർണറുടെ ഓഫിസ് അറിയിച്ചു.
യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ യാത്ര പോകുന്ന നാടിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ ആവശ്യമാണ്. ആഭ്യന്തര യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഒരു നാടിനെക്കുറിച്ച് അത്യാവശ്യ ധാരണ ഉണ്ടാക്കിയെടുക്കാൻ ഇത് സഹായിക്കും. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ 2024ലെ ക്രൈം റിപ്പോർട്ട് പുറത്തു വിട്ടിരിക്കുകയാണ്. ഓരോ സംസ്ഥാനത്തെയും കുറ്റകൃത്യ നിരക്ക് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. ഉത്തർപ്രദേശ് ആണ് കുറ്റകൃത്യങ്ങളിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം. അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, മേഘാലയ, ഡൽഹി, അസം, ഛത്തിസ് ഗഡ്, ഹരിയാന, ഒഡിഷ, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനം
പ്രേമം പൊട്ടിയാൽ പൊട്ടിക്കരഞ്ഞ് ഏതെങ്കിലും മൂലയിൽ തട്ടിമുട്ടി ഇരിക്കുന്നതാണോ ശീലം. പോയത് പോട്ടെ, പോയതിനേക്കാൾ പതിന്മടങ്ങ് നല്ലത് വരാനിരിക്കുന്നതേ ഉള്ളൂ. തകർന്നു പോയ പ്രേമ ബന്ധത്തിന്റെ സങ്കടം മാറ്റാൻ പറ്റിയ ഏറ്റവും നല്ല മരുന്നാണ് ഒരു സോളോ ട്രിപ്പ്. പുതിയ സ്ഥലങ്ങൾ, പുതിയ ആളുകൾ, പുതിയ ഇടപെടെലുകൾ, പുതിയ ചിരികൾ അങ്ങനെ മനസ്സിന് കുളിർമയും ഉന്മേഷവും നൽകുന്നതാണ് ഓരോ സോളോ ട്രിപ്പുകളും. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഏറ്റവും സ്വതന്ത്രമായതും ആവേശകരമായതുമായ ഒരു കാര്യമാണ്
അങ്കാറ∙ ലണ്ടൻ– മുംബൈ വിർജിൻ അറ്റ്ലാന്റിക് വിമാനത്തിലെ ഇന്ത്യക്കാരുള്പ്പെടെയുള്ള ഇരുന്നൂറ്റിയമ്പതിലധികം യാത്രക്കാർ 40 മണിക്കൂറിലധികമായി തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. ഏപ്രിൽ 2നു ലണ്ടനിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ട വിഎസ് 358 വിമാനം മെഡിക്കൽ എമർജൻസി മൂലം ദിയാർബക്കിർ വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടതിനെ തുടർന്നു റദ്ദാക്കുകയായിരുന്നെന്നു വിമാന കമ്പനി പ്രതിനിധി പറഞ്ഞു.
‘ഫ്ലൈറ്റ് ടിക്കറ്റ് ചൊവ്വാഴ്ച ബുക്ക് ചെയ്യൂ’ അല്ലെങ്കിൽ ‘ബുധനാഴ്ച ബുക്ക് ചെയ്യൂ...’ അതുമല്ലെങ്കിൽ വാരാന്ത്യങ്ങളിൽ ബുക്ക് ചെയ്യൂ...ഇങ്ങനെ ചെയ്താൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടുമോ? യാത്ര ചെയ്യുന്ന ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വിമാന ടിക്കറ്റിന്റെ നിരക്ക് കൂടുന്നത്. ഒരുപാട് അന്വേഷിച്ചും ടിക്കറ്റിന് നിരക്കു കുറയാൻ കാത്തിരുന്നുമൊക്കെയാണ് ഓരോരുത്തരും അവരുടെ യാത്ര പ്ലാൻ ചെയ്യുന്നത്. ഓരോ ദിവസവും അല്ലെങ്കിൽ മണിക്കൂറിനനുസരിച്ചാണ് നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്. ചില പ്രത്യേക ദിവസങ്ങളിൽ ബുക്ക് ചെയാതാൽ ലാഭം എന്നതൊക്കെ വെറും കെട്ടുകഥകൾ മാത്രം. പക്ഷേ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റുമെന്നാണ് വിദഗ്ധർ പറയുന്നത്. അത് എങ്ങനെയാണെന്നു നോക്കാം.
കോഴിക്കോട്∙ നാദാപുരം വളയത്ത് വിവാഹ ആഘോഷത്തിനിടെ കാറിൽ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ വിഡിയോ ചിത്രീകരണം. വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറിന്റെ ഡോറിലിരുന്നും അപകടകരമായി വാഹനം ഓടിച്ചും ഗതാഗത തടസമുണ്ടാക്കിയും യാത്ര ചെയ്ത് റീൽസ് ചിത്രീകരിച്ചത്.
പണ്ടൊക്കെ യാത്ര ചെയ്യുക എന്നു പറയുന്നത് വലിയ ഒരു സംഭവം ആയിരുന്നെങ്കിൽ ഇന്നു യാത്ര ചെയ്യുന്നത് അത്രമേൽ സാധാരണമായി മാറി കൊണ്ടിരിക്കുകയാണ്. കൂട്ടുകാർക്കൊപ്പം ചേർന്ന് പല തവണ യാത്ര പോയിട്ടുള്ളവരായിരിക്കും നമ്മൾ. അത്തരം യാത്രകളിൽ പലപ്പോഴും നമ്മൾ ഡിടൂർ അടിച്ചിട്ടുണ്ടാകും. പലപ്പോഴും ഡിടൂർ എന്താണെന്ന്
വിദേശയാത്രയിൽ പണം കൈകാര്യംചെയ്യുന്നതു സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകുകയാണ് യുണിമണി സർവീസസിന്റെ സിഇഒയും ഡയറക്ടറുമായ കൃഷ്ണൻ ആർ. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? ആദ്യംതന്നെ സഞ്ചരിക്കുന്ന രാജ്യത്തെ കറൻസിയെക്കുറിച്ചു മനസ്സിലാക്കണം. അതിനൽപം ഹോംവർക്
ദിനംപ്രതിയുള്ള വാഹനാപകടവാർത്തകൾ ഉറക്കംകെടുത്തുന്ന നമ്മുടെ സംസ്ഥാനത്ത് റോഡ് സുരക്ഷയ്ക്കായുള്ള ഏതു നീക്കവും സമൂഹത്തിനു പ്രതീക്ഷ നൽകുന്നതാണ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനു മൂക്കുകയറിട്ട് റോഡുകൾ സുരക്ഷിതമാക്കാൻ ഗതാഗത വകുപ്പ് കർശനനടപടി തുടങ്ങിയത് ഈ ദിശയിലുള്ള ഉചിതതീരുമാനമാണ്.
Results 1-10 of 27