Activate your premium subscription today
പ്രേമം പൊട്ടിയാൽ പൊട്ടിക്കരഞ്ഞ് ഏതെങ്കിലും മൂലയിൽ തട്ടിമുട്ടി ഇരിക്കുന്നതാണോ ശീലം. പോയത് പോട്ടെ, പോയതിനേക്കാൾ പതിന്മടങ്ങ് നല്ലത് വരാനിരിക്കുന്നതേ ഉള്ളൂ. തകർന്നു പോയ പ്രേമ ബന്ധത്തിന്റെ സങ്കടം മാറ്റാൻ പറ്റിയ ഏറ്റവും നല്ല മരുന്നാണ് ഒരു സോളോ ട്രിപ്പ്. പുതിയ സ്ഥലങ്ങൾ, പുതിയ ആളുകൾ, പുതിയ ഇടപെടെലുകൾ, പുതിയ ചിരികൾ അങ്ങനെ മനസ്സിന് കുളിർമയും ഉന്മേഷവും നൽകുന്നതാണ് ഓരോ സോളോ ട്രിപ്പുകളും. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഏറ്റവും സ്വതന്ത്രമായതും ആവേശകരമായതുമായ ഒരു കാര്യമാണ്
യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. എന്നാൽ, മിക്കവരെ സംബന്ധിച്ചും യാത്ര എന്നത് ഒരു ബാലികേറാമലയാണ്. ഓഫീസ് ജോലി കഴിഞ്ഞ് സമയം ഇല്ലാത്തവർ ആയിരിക്കും മിക്കവരും. മറ്റു ചിലർക്കാകട്ടെ മറ്റ് ഉത്തരവാദിത്തങ്ങൾ കഴിഞ്ഞു യാത്രയ്ക്കായി മാറ്റി വയ്ക്കാൻ സമയം ഉണ്ടാകില്ല. എന്നാൽ, ജോലിയിൽ നിന്ന് ഒരു അവധി പോലും എടുക്കാതെ കൃത്യമായി യാത്രകൾ ആസൂത്രണം ചെയ്ത ഒരു യുവതിയാണ് ഇപ്പോൾ താരം. തന്റെ പതിവ് ഓഫീസ് ജോലിക്ക് ഒപ്പം തന്നെ ഇതുവരെ അവർ കണ്ടുതീർത്തത് 100ലധികം രാജ്യങ്ങൾ
തനിച്ചുള്ള യാത്രകൾ ഭൂരിപക്ഷം പേർക്കും തന്നിലേക്ക് തന്നെയുള്ള തിരിച്ചു നടത്തമാണ്. വായനയ്ക്കും പുതുരുചികളറിയാനും അതിനെല്ലാമപ്പുറം താൽപര്യമുള്ളതും ഇഷ്ടപ്പെട്ടതുമായ കാര്യങ്ങളിലൂടെ സഞ്ചരിക്കാനുമുള്ളതാണ് ഓരോ യാത്രകളും. അത്തരമൊരു യാത്രയിലാണ് ബോളിവുഡ് സുന്ദരി മൗനി റോയ്. സ്കോട്ട്ലൻഡിലെ എഡിൻബറോയിലാണ് അവധിക്കാലം ചെലവഴിക്കുന്നതിനായി ബോളിവുഡ് താരം എത്തിയിരിക്കുന്നത്. നഗര കാഴ്ചകളും രുചികരമായ വിഭവങ്ങളും പുസ്തകങ്ങളും സുഹൃത്തുക്കളും എന്നുവേണ്ട യാത്രയെ രസകരമാക്കുന്ന എല്ലാ ചേരുവകളും നിറച്ചാണ് മൗനി റോയ് തന്റെ അവധി ആഘോഷമാക്കുന്നത്
പെൺകുട്ടികളെ, നിങ്ങളുടെ സോളോ യാത്ര ബുള്ളറ്റിലാണോ കാൽനടയായാണോ അതുമല്ലെങ്കിൽ ലിഫ്റ്റടിച്ചാണോ. അത് എന്തുമായിക്കോട്ടെ ഇന്ത്യയിൽ ഇപ്പോൾ ബസ് യാത്രയ്ക്ക് പ്രിയം കൂടുകയാണ്, ഡെസ്റ്റിനേഷനിലേക്ക് സോളോ യാത്ര ചെയ്യുന്ന പെൺകുട്ടികളാണ് ബസ് തിരഞ്ഞെടുക്കുന്നതിൽ കൂടുതലെന്നാണ് കണക്കുകൾ. ബസിലാണെങ്കിൽ സ്വന്തമായി
ലോകത്ത് സോളോ യാത്രകൾക്ക് ഏറ്റവും മികച്ച രാജ്യം ഇന്ത്യയെന്ന് പ്രമുഖ ആഡംബര യാത്രാ സേവനദാതാക്കളായ കെൻസിങ്ടണിന്റെ സർവേ റിപ്പോർട്ട്. സർവേ അടിസ്ഥാനമാക്കി തയാറാക്കിയ റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതും ഇറ്റലി രണ്ടാമതുമാണ്.
യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പുതിയ സ്ഥലങ്ങളും ആളുകളും ഒക്കെ ജീവിതത്തിന് നൽകുന്ന നിറവും പുതുമയും ചെറുതല്ല. കൂട്ടുകാർ ചേർന്ന് ഒരുമിച്ച് യാത്ര പോകുന്ന രീതി മാറി. ഇപ്പോൾ സോളോ യാത്രകളുടെ കാലമാണ്. ആൺകുട്ടികളും പെൺകുട്ടികളും എല്ലാം സോളോ യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരു നാടിനെ കണ്ട്,
തനിച്ച് യാത്ര ചെയ്യുമ്പോൾ ഏതൊരു സ്ത്രീയും ആശങ്കപ്പെടുന്നത് സുരക്ഷിതമായി എവിടെ താമസിക്കും എന്നാണ്. അത്തരം ആശങ്കകൾക്ക് വിട. മധ്യപ്രദേശിലേക്ക് ധൈര്യമായി ഇനി സോളോ ട്രിപ്പ് നടത്താം. മധ്യപ്രദേശിലെ ആദ്യത്തെ ഓൾ - വുമൺ ഹോട്ടൽ പഞ്ച്മർഹിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. പഞ്ച്മർഹിയിലെ മനോഹരമായ ഹിൽ
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളുടെ എണ്ണം ഇന്ന് ഏറെ വർധിച്ചിരിക്കുന്നു. അതിൽ തന്നെ സ്ത്രീകളുടെ എണ്ണം കൂടുന്നുമുണ്ട്. തനിച്ചുള്ള യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾ പലപ്പോഴും യാത്രക്കിടെ പല പ്രശ്നങ്ങളും അഭിമുഖികരിക്കേണ്ടിവരാറുണ്ട്. എന്നു കരുതി നമുക്ക് യാത്ര ചെയ്യാതിരിക്കാൻ പറ്റുമോ. അങ്ങനെയുള്ള
മഞ്ഞുപെയ്യുന്ന കശ്മീരിൽ യാത്രയ്ക്കെത്തിയപ്പോൾ കണ്ണിലുടക്കിയത് കെട്ടിടത്തിന് പെയിന്റടിക്കുന്നയാളെ. അപ്പോൾ മനസ്സിൽ തോന്നിയ സംശയമോ, ഇവിടെ പെയിന്റടിക്കുന്നവർക്കുള്ള ദിവസക്കൂലി എത്രയാണെന്നത്! കേരളത്തിൽ നിന്നും കശ്മീരിലെത്തി ഇങ്ങനെ ചോദിക്കുന്നവർ ഉണ്ടാകുമോ? അവിടെയാണ് ശന്തനു സുരേഷ് വ്യത്യസ്തനാകുന്നത്. തായ്ലൻഡിലെ പട്ടായയിലെ മസാജ് ചെയ്യുന്നവരുടെ കൂലി മുതൽ തൊട്ടടുത്ത തമിഴ്നാട്ടിലെ കെട്ടിടപ്പണിക്കാരുടെ ദിവസക്കൂലി വരെ ശന്തനു തിരക്കും. ശേഷം പ്രത്യേകം വിഡിയോകളായി അവ പുറത്തിറക്കും. യാത്ര ചെയ്യുന്ന സ്ഥലങ്ങള്, അത് എത്ര ദൂരത്തിലുള്ളതായാലും അവിടെയുള്ള പ്രധാന ആകർഷകങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്നു മാറി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്ലോഗർ. ഉൾനാടുകളിലൂടെ സഞ്ചരിച്ച് പതിവ് വ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി നാട്ടുകാരുടെ ജീവിത വിശേഷങ്ങൾ തിരക്കുന്ന ശന്തനു തന്റെ യാത്രകളെ കുറിച്ചും ഇന്ത്യയിലും പുറത്തുമുളള സാധാരണക്കാരുടെ ജീവിതരീതികളെ കുറിച്ചും കണ്ട കാഴ്ചകളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽനിന്ന് അഞ്ചു ദിവസം കുതിരപ്പുറത്ത് സഞ്ചരിച്ചു മാത്രം എത്താവുന്ന തജിക്കിസ്ഥാൻ അതിർത്തിയിലെ വഖാൻ, രണ്ടു ദിവസം വഞ്ചിയിൽ സഞ്ചരിച്ചു മാത്രം എത്താവുന്ന ആമസോൺ വനാന്തരങ്ങളിലെ ആദിമനിവാസികളായ മാറ്റ്സെസുകാരുടെ ഗ്രാമം, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനി ബസാ രാജ്യത്തെ വനിതകൾ നിയന്ത്രിക്കുന്ന സമൂഹമായ ബിജെഗോസ്, ഇംഗ്ലണ്ടിനു സമീപം കടലിലെ പ്ലാറ്റ്ഫോമിൽ സ്ഥാപിതമായ കുഞ്ഞൻ രാജ്യം സീലാൻഡ്, പ്രവേശനത്തിന് ഏറെ ബുദ്ധിമുട്ടുള്ള ഉത്തരകൊറിയ, മൈനസ് 50 ഡിഗ്രി വരെ താപനില താഴുന്ന റഷ്യയിലെ സൈബീരിയ പ്രവിശ്യയിലെ യമാൽ. ലോകത്തെ മുഴുവൻ രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള അമേരിക്കൻ വനിത ജീന മൊറെല്ലോയുടെ യാത്രാനുഭവങ്ങളിലെ അപൂർവതയാലും വൈവിധ്യത്താലും ശ്രദ്ധേയമായ ചില സ്ഥലങ്ങളാണിവ. ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) അംഗങ്ങളായ ലോകത്തെ മുഴുവൻ രാജ്യങ്ങളും (193) അമേരിക്കയിൽ ജനിച്ചു പോർച്ചുഗലിൽ താമസിക്കുന്ന ജീന മൊറെല്ലോ സന്ദർശിച്ചിട്ടുണ്ട്. യാത്രകളിൽ 90 ശതമാനത്തിലേറെയും സോളോ ട്രിപ്പുകളാണ്. കോവിഡിനു മുൻപു വരെ തിരക്കേറിയ ഏവിയേഷൻ കൺസൽറ്റന്റ് ആയി പ്രവർത്തിക്കുകയായിരുന്ന ജീന ഇപ്പോൾ ഫ്രീലാൻസ് ആയാണ് ജോലി ചെയ്യുന്നത്
Results 1-10 of 89