Activate your premium subscription today
അലബാമ∙ അമേരിക്കൻ വിനോദ സഞ്ചാരി പെറുവിലെ ലൊറെറ്റോയിൽ ചായ കുടിച്ചതിനെ തുടർന്ന് മരിച്ചു. അലബാമ സ്വദേശി ആരോൺ വെയ്ൻ കാസ്ട്രനോവ (41) ആണ് സ്പരിച്ചൽ ടൂറിസത്തിന്റെ ഭാഗമായി നടത്തിയ യാത്രയിൽ ലഹരി പദാർഥമുള്ള ചായ കുടിച്ചതിനെ തുടർന്ന് മരിച്ചത്. അയഹുവാസ്ക എന്നറിയപ്പെടുന്ന ഈ പ്രത്യേക തരം ചായ ആമസോണിലെ തദ്ദേശീയ
ഡിണ്ടിഗൽ∙ കൊടൈക്കനാലിലെ ഗുണാ കേവിലെത്തിയ വിനോദസഞ്ചാരികളെ വനംവകുപ്പ് ജീവനക്കാർ ആക്രമിച്ചതായി പരാതി. മലേഷ്യയിൽനിന്നെത്തിയ വിനോദസഞ്ചാരികളാണ് പരാതി നൽകിയത്. സംഭവത്തിൽ തമിഴ്നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥരും വിനോദസഞ്ചാരികളും തമ്മിൽ വാക്കേറ്റമുണ്ടാക്കുന്നതും ഉദ്യോഗസ്ഥർ മർദിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
തെലങ്കാനയിൽ നടന്ന 72–ാമത് മിസ് വേൾഡ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ടിവി, ഓൺലൈൻ ചാനലുകളിലൂടെയും മിസ് വേൾഡ് ഓർഗനൈസേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും തത്സമയം വീക്ഷിച്ചത് 120 കോടി പേർ. അവരെല്ലാം മത്സരത്തിനൊപ്പം കണ്ടറിഞ്ഞ മറ്റൊന്നുകൂടിയുണ്ട്, തെലങ്കാനയുടെ ടൂറിസം സാധ്യതകൾ.
കാശിനാഥനെ കാണാൻ വാരാണസിയിലേക്ക് പോയിട്ടുള്ളവർക്ക് അറിയാം അവിടെയുള്ള ഇടുങ്ങിയ ഗലികളിലെ തിരക്ക്. വാരാണസി റെയിൽവേ സ്റ്റേഷനിൽനിന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കു നടന്നോ സൈക്കിൾ റിക്ഷയിലോ എത്താൻ ഏകദേശം ഒരു മണിക്കൂറെടുക്കും. ഇടുങ്ങിയ വഴികളിലൂടെ ഓട്ടോറിക്ഷയിലോ കാറിലോ എത്താൻ അതിലേറെ സമയമെടുക്കുമെന്നു മാത്രമല്ല, ചിലപ്പോൾ വൻകുരുക്കിൽപെടുകയും ചെയ്യും. എന്നാൽ 2025 ഓഗസ്റ്റിൽ അവിടെ എത്തുന്നവർക്ക് വൻ ടവറുകളിൽ
വിദേശ സംരംഭകരെയും, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും, ദീർഘകാല സന്ദർശകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള 10 വർഷത്തെ ഗോൾഡൻ വിസ പ്രോഗ്രാം വിയറ്റ്നാം ആരംഭിച്ചു. ഇന്ത്യ പോലുള്ള വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളിൽ നിന്ന് വിദേശ നിക്ഷേപകരെയും, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും, ദീർഘകാല വിനോദസഞ്ചാരികളെയും ആകർഷിക്കാൻ
നഗരത്തിൽ മികച്ച വീടുള്ളയാളിന് നാട്ടിലേക്കു സ്ഥലംമാറ്റമായപ്പോൾ സന്തോഷം. വരുമാനത്തിൽ വൻവർധന വരും. എങ്ങനെ? നഗരത്തിലെ വീട് വാടകയ്ക്കു കൊടുക്കും. മാസം 20,000 രൂപ അഡീഷൽ വരുമാനം. നാട്ടിലെ സ്വന്തം വീട്ടിലേക്കു മാറുന്നതിനാൽ അവിടെ വാടകച്ചെലവില്ല. ഇതിൽ ഒരു പടികൂടി കടന്ന് ഓൺലൈനിൽ വാടകയ്ക്കു കൊടുക്കുന്നതും
പഹൽഗാം ∙ ഭീകരതയ്ക്കുമുൻപിൽ സർക്കാർ മുട്ടുമടക്കില്ലെന്നും ജമ്മു കശ്മീരിൽ ടൂറിസം വീണ്ടും സജീവമാകുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു. ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി അപലപിച്ച ജനങ്ങളോട് നന്ദിയുണ്ടെന്നും അവർക്ക് സല്യൂട്ട് നൽകുന്നുവെന്നും പഹൽഗാമിൽ നടത്തിയ പ്രത്യേക കാബിനറ്റ് യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.
ഗൂഡല്ലൂർ (തമിഴ്നാട്) ∙ വിനോദസഞ്ചാരികളുടെ കാർ പുഴ കടക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ടു. കാറിന്റെ സൺറൂഫ് തുറന്ന് വാഹനത്തിനു മുകളിൽ കയറി നിന്നാണ് രക്ഷപ്പെട്ടത്. ഗൂഡല്ലൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വാഹനം ഒഴുകിപ്പോകാതെ കയർ കെട്ടി സുരക്ഷിതമാക്കി. ഇടുക്കി സ്വദേശികളായ ആൻഡ്രൂസ് തോമസ് (50), അരുൺ തോമസ്(55), ഗൂഡല്ലൂർ സ്വദേശി രാജേഷ് (40) എന്നിവരാണ് അപകടത്തിൽ പെട്ടത്.
കേരളത്തിൽ നിന്നു മലേഷ്യയിലേക്ക് ആഴ്ചയിൽ 2000ലേറെ സഞ്ചാരികൾ എത്തുന്നതിനു പുറമേ മലേഷ്യയിൽ നിന്നു കേരളത്തിലേക്കും വിനോദത്തിനും ആയുർവേദ ചികിത്സയ്ക്കും സമ്മേളനങ്ങൾക്കുമായി മലേഷ്യക്കാരുടെ വരവും വർധിക്കുന്നു.വിദ്യാഭ്യാസം, മെഡിക്കൽ ടൂറിസം, ചെറുകിട വ്യവസായം എന്നീ മേഖലകളിൽ ബിസിനസ് ഇടപാടുകൾക്കായും മലേഷ്യക്കാർ കേരളത്തിൽ എത്തുന്നുണ്ട്.
നിലവിൽ ഏറ്റവും കൂടുതൽ ശരാശരി ആയുസ്സുള്ള സ്ഥലം വേൾഡ് പോപ്പുലേഷൻ റിവ്യു എന്ന ഡേറ്റ അനാലിസിസ് വെബ്സൈറ്റിന്റെ വിവരം പ്രകാരം മൊണാക്കോ എന്ന കുഞ്ഞൻ യൂറോപ്യൻ രാജ്യമാണ്.
Results 1-10 of 1128