Activate your premium subscription today
ഇറ്റാലിയന് ദേശീയ വീസകള്ക്കുള്ള അപേക്ഷകര് ബയോമെട്രിക് ഡേറ്റയ്ക്കൊപ്പം വിരലടയാളംകൂടി നല്കണമെന്ന നിയമം പ്രാബല്യത്തിൽ. ജനുവരി 11 മുതലാണ് നിയമം പ്രാബല്യത്തിലായത്.
കുവൈത്ത് സിറ്റി ∙ വ്യാജ വാഗ്ദാനം നൽകി കുവൈത്തിൽ ശമ്പളവും ഭക്ഷണവും നൽകാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികളും നാട്ടിൽ തിരിച്ചെത്തി. കൊട്ടാരക്കര പുത്തൂർ സ്വദേശി ദീപ അജികുമാർ, തൃശൂർ പെരുമ്പിലാവ് സ്വദേശി നളിനി, വൈക്കം സ്വദേശി ലേഖ ബിനോയ്, കൊല്ലം ഓയൂർ കാറ്റാടി സ്വദേശി ഇന്ദുമോൾ എന്നിവരാണ് തിരിച്ചെത്തിയത്. റിക്രൂട്ടിങ് ഏജന്റ് മർദിച്ചതിനാൽ ദീപ അവശനിലയിലാണ്.
ഇന്ത്യൻ സഞ്ചാരികൾക്ക് ഇ - വീസ സൗകര്യം ഒരുക്കി ദ ഇസ്രയേൽ മിനിസ്ട്രി ഓഫ് ടൂറിസം. ഇതോടെ 2025 ജനുവരി മുതൽ ഇസ്രയേലിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ പ്രവേശനം കൂടുതൽ എളുപ്പമാകും. പുതിയ രീതി അനുസരിച്ച് വീസ അപേക്ഷിക്കുന്ന രീതി കൂടുതൽ എളുപ്പവും വേഗതയുള്ളതും പൂർണമായും ഓൺലൈൻ വഴിയുമായി മാറും. ഇന്ത്യയുമായുള്ള
പുതുവർഷം പിറന്നതോടെ യാത്രകളുമായി മിക്കവരും സജീവമായിരിക്കുകയാണ്. ആഭ്യന്തരയാത്രകൾ പോലെ തന്നെ സാധാരണമായിരിക്കുകയാണ് വിദേശയാത്രകളും. ആഭ്യന്തരയാത്രകളിൽ ടിക്കറ്റിന്റെ കാര്യം മാത്രം നോക്കിയാൽ മതിയെങ്കിൽ വിദേശയാത്രകളിൽ വീസ സംബന്ധമായ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ വിദേശയാത്രയും തടസമില്ലാതെ
കുട്ടനാട് ∙ വിദേശത്തേക്കു വീസ നൽകാമെന്നു പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തി 30 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂർ വില്ലേജിൽ പാറവട്ടം വീട്ടിൽ വിജയൻ പിള്ളയെയാണ് (63) പിടികൂടിയത്.
യുകെയിൽ പ്രവേശിക്കാൻ യൂറോപ്യൻ യൂണിയനിൽ (ഇയു) ഉൾപ്പെടാത്ത യാത്രക്കാർ 10 പൗണ്ട് അല്ലെങ്കിൽ 12 യൂറോ ഇടിഎ ഫീസായി നൽകണമെന്ന പുതിയ ചട്ടം ജനുവരി 8 മുതൽ പ്രാബല്യത്തിലായി. യൂറോപ്പിലുടനീളം താമസിക്കുന്ന ഇയു ഇതര പൗരന്മാര് ഇനി മുതൽ യുകെയില് പ്രവേശിക്കുന്നതിന് ഇലക്ട്രോണിക് ട്രാവല് ഓതറൈസേഷന് (ഇടിഎ) ഫീസ് നല്കണം.
സൗദിയിലെ പ്രവാസികളുടെയും ഗാർഹിക തൊഴിലാളികളുടെയും ആശ്രിത വീസയിലുള്ളവരുടെ റസിഡൻസി രേഖ (ഇഖാമ) ഇനി മുതൽ രാജ്യത്തിന് പുറത്തു നിന്ന് കൊണ്ടു തന്നെ ഓൺലൈൻ ആയി പുതുക്കാം. സൗദി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്) അധികൃതരുടേതാണ് പ്രഖ്യാപനം. സൗദിക്ക് പുറത്തേയ്ക്ക് പോകുന്ന പ്രവാസി താമസക്കാർക്ക്
ന്യൂഡൽഹി ∙ ഓസ്ട്രേലിയയിൽ ഇനി മുതൽ വിദ്യാർഥി വീസ അപേക്ഷയ്ക്കൊപ്പം കൺഫർമേഷൻ ഓഫ് എൻറോൾ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലായി. 6 പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്.
ന്യൂഡൽഹി ∙ വിദേശത്തു നിന്നുള്ള വിദ്യാർഥികൾക്ക് ഇന്ത്യ 2 പ്രത്യേക തരം വീസകൾ അനുവദിക്കും. വിദ്യാർഥികൾക്കുള്ള ഇ–സ്റ്റുഡന്റ് വീസയ്ക്കും അവരുടെ ആശ്രിതർക്കുള്ള ഇ–സ്റ്റുഡന്റ്– എക്സ് വീസയ്ക്കും അപേക്ഷിക്കുന്നവർ https://indianvisaonline.gov.in/ പോർട്ടലിനു പുറമേ ‘സ്റ്റഡി ഇൻ ഇന്ത്യ പോർട്ടലിലും ’ അപേക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
Results 1-10 of 340