Activate your premium subscription today
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ വൻ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നും 20 വർഷത്തിനപ്പുറം കേരളം സിംഗപ്പൂരിനോട് കിടപിടിക്കത്തക്ക വിധമുള്ള തുറമുഖ നഗരമായി മാറുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ വിഴിഞ്ഞവും കേരളത്തിന്റെ ഭാവി സമ്പദ്വ്യവസ്ഥയും (ലോക്കൽ ടു ഗ്ലോബൽ)
തിരുവനന്തപുരം ∙ വികസനത്തിന്റെ പുതിയ വർഷത്തിലേക്കാണു തലസ്ഥാനത്തിന്റെ കുതിപ്പ്. സ്വപ്നം കണ്ടിരുന്ന വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായ വർഷമാണ് കടന്നുപോയത്. 2025 ൽ വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയോടൊപ്പം ഒട്ടേറെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ നഗരം തയാറെടുക്കുന്നു. കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ (കെ–റെറ) കണക്കനുസരിച്ച് കഴിഞ്ഞ വർഷം ആദ്യത്തെ 6 മാസം കേരളത്തിൽ ഏറ്റവുമധികം ഫ്ലാറ്റുകൾ വിറ്റഴിഞ്ഞ നഗരം തിരുവനന്തപുരമാണ്. പിന്നാലെ ഒട്ടേറെ പുതിയ സംരംഭങ്ങൾ തിരുവനന്തപുരത്തേക്ക് എത്തുന്നുമുണ്ട്. മിലേനിയം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ നഗരം സ്വപ്നം കാണുന്നതെന്ത്..?
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് വൻ നിക്ഷേപവുമായി കൊച്ചിയിലേക്കും. യുഎസ് റീട്ടെയ്ൽ വമ്പന്മാരായ വോൾമാർട്ടിന് കീഴിലെ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഉൾപ്പെടെ ലോകത്തെ ലോജിസ്റ്റിക്സ് മേഖലയിലെ മുൻനിര കമ്പനികളുടെ സാന്നിധ്യവും പാർക്കിലുണ്ടാകുമെന്ന് മന്ത്രി.
വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധ നിക്ഷേപം നേടാനായി 28,29 തീയതികളിൽ തിരുവനന്തപുരത്തു നടത്തുന്ന രാജ്യാന്തര കോൺക്ലേവിൽ കുറഞ്ഞത് 20 ധാരണാപത്രമെങ്കിലും ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പി.രാജീവ്. ഹയാത്ത് റീജൻസിയിൽ നടക്കുന്ന ‘വിഴിഞ്ഞം കോൺക്ലേവി’ൽ 300 പ്രതിനിധികളും അൻപതിലധികം നിക്ഷേപകരും പങ്കെടുക്കും.
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) കേന്ദ്രസർക്കാരിൽനിന്നു ഗ്രാന്റായി ലഭിക്കാൻ സാധ്യതയില്ല. വരുമാന വിഹിതം പങ്കുവയ്ക്കാമെന്നു സമ്മതിച്ച് 10 വർഷം മുൻപു കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. തൂത്തുക്കുടി തുറമുഖത്തിനു വിജിഎഫ് ഗ്രാന്റായി നൽകുന്നത് കാണിച്ച് അടുത്തിടെയാണ് സംസ്ഥാന സർക്കാർ ഈ ആവശ്യമുന്നയിച്ചു കേന്ദ്രത്തെ സമീപിച്ചത്. വരുമാനം പങ്കിടാമെന്നു കേരളം മുൻപേ സമ്മതിച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണു കേന്ദ്രത്തിന്റെ എതിർപ്പ്.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു വേണ്ടി നബാർഡിൽ നിന്നെടുത്ത വായ്പയുടെ പലിശ സർക്കാർ തിരിച്ചടച്ചു തുടങ്ങി. ഈ വർഷം നൽകിയ 697 കോടി രൂപയുടെ പലിശ അടയ്ക്കാനായി 14.56 കോടി രൂപ സർക്കാർ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിക്ക് (വിസിൽ) അനുവദിച്ചു. വായ്പ സഹായമെന്ന നിലയിൽ നേരത്തേ 4.24 കോടി രൂപ
വിഴിഞ്ഞം∙നൂറാം കപ്പൽ അടുത്തതിനു പിന്നാലെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കണ്ടെയ്നർ നീക്കം രണ്ടു ലക്ഷത്തിലേക്ക്. ക്രിസ്മസ് ദിനത്തിൽ തുറമുഖ ബെർത്തിൽ അടുത്ത എംഎസ്സി മിഷേല ആണ് ഇവിടെ എത്തിയ നൂറാമത്തെ കപ്പൽ. വിസിൽ എംഡി ഡോ. ദിവ്യ.എസ്.അയ്യരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് കപ്പലിനെ
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു സംസ്ഥാന സർക്കാർ നൽകാനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകുന്നതു കേന്ദ്രം അനുവദിച്ച കാപെക്സ് ഫണ്ടിൽനിന്ന്. കേന്ദ്ര വിജിഎഫ് ഇതുവരെ ലഭിച്ചില്ലെങ്കിലും വലിയ പദ്ധതികളുടെ മൂലധനച്ചെലവിനുള്ള (കാപെക്സ്) ഫണ്ടായി 795.24 കോടി രൂപ വിഴിഞ്ഞത്തിനു നവംബറിൽ അനുവദിച്ചിരുന്നു. ഇതിൽനിന്ന് 524.85 കോടി രൂപ വിജിഎഫിന്റെ സംസ്ഥാന വിഹിതം, പുലിമുട്ട് നിർമാണം, തുറമുഖത്തിന്റെ വൈദ്യുതീകരണം എന്നിവയ്ക്കായി ചെലവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.ഇതിനു വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിന് അനുമതി നൽകി.
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഐഎൻടിആർവി01 ( INTRV01) എന്ന പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരത്തിന്റെയും ചുരുക്കെഴുത്തു ചേർന്നതാണു പുതിയ കോഡ്. നേരത്തേ ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്തു ചേർത്ത് ഐഎൻഎൻവൈവൈ1 എന്ന കോഡാണ് ലഭിച്ചിരുന്നത്. ഏകീകൃത
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ ലൊക്കേഷന് കോഡ്. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്ത്ത് IN TRV 01 എന്നതാണ് പുതിയ കോഡ്. തുറമുഖ മന്ത്രി വി.എൻ. വാസവൻ ആണ് ഇക്കാര്യം അറിയിച്ചത്.
Results 1-10 of 525