കൽ‌പറ്റ(Kalpetta)
Kalpetta

Kalpetta is a town in the mountainous Wayanad region of Kerala, South India. It’s a gateway to the trails of lofty Chembra Peak and to Neelimala Viewpoint, which overlooks waterfalls and forested valleys. North of town, the traditional, Dravidian-style Ananthanatha Swami Jain Temple is perched on a hilltop surrounded by coffee plantations. To the southeast, Meppadi is a scenic village with lush tea estates.

കേരളത്തിലെ വയനാട് ജില്ലയുടെ ആസ്ഥാനമാണ് കൽ‌പറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. 1957-ൽ വയനാടിന്റെ വടക്കുഭാഗം കണ്ണൂർ ജില്ലയിലും തെക്കുഭാഗം കോഴിക്കോട് ജില്ലയിലുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 1978 ഡിസംബർ 7-ന് ഇരു വയനാടുകളും ചേർത്തു കൽപ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷൻ രൂപവത്കരിച്ചു. 2015 വരെ വയനാട്ടിലെ ഒരേയൊരു മുനിസിപ്പൽ പട്ടണമായിരുന്നു കൽപ്പറ്റ.